തിരുവനന്തപുരം ∙ ആരോഗ്യ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുമെതിരായ ആക്രമണം തടയുന്ന കേരള ഹെൽത്ത്കെയർ സർവീസ് പഴ്സൻസ് ആൻഡ് ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഓഫ് വയലൻസ് ആൻഡ് ഡാമേജ് ടു പ്രോപ്പർട്ടി) ഭേദഗതി ബിൽ 8നും നികുതി കേസുകൾ തീർപ്പാക്കാൻ ട്രൈബ്യൂണൽ രൂപീകരിക്കുന്നതിനുള്ള കേരള ടാക്സേഷൻ ഭേദഗതി ബിൽ 9നും നിയമസഭയിൽ അവതരിപ്പിക്കും. രണ്ടും ഓർഡിനൻസിനു പകരമുള്ള ബില്ലുകളാണ്. ആരോഗ്യ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നവർക്ക് 7 വർഷംവരെ ജയിൽ ശിക്ഷയാണ് വ്യവസ്ഥ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ഓർഡിനൻസ് ഇറങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരള മോട്ടർ ട്രാൻസ്പോർട്ട് വർക്കേഴ്സ് പേയ്മെന്റ് ഓഫ് ഫെയർ വേജസ് (അമൻമെന്റ്) ബിൽ, കേരള ഡയറി ഫാർമേഴ്സ് വെൽഫെയർ ഫണ്ട് ഭേദഗതി ബിൽ എന്നിവയും 8 ന് അവതരിപ്പിക്കുന്നുണ്ട്. 9 ന് ശ്രീ പണ്ടാരവക ലാൻഡ്സ് (വെസ്റ്റിങ് ആൻഡ് എൻഫ്രാഞ്ചൈസ്മെന്റ്) അമൻമെന്റ് ബില്ലും വരും. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സർക്കാർ എല്ലാ വർഷവും നൽകുന്ന വർഷാശനം (ആന്വിറ്റി) വർധിപ്പിക്കുന്നതു സംബന്ധിച്ചുള്ള ഭേദഗതിക്കാണ് ഈ ബിൽ. നിലവിൽ 58,500 രൂപ 1,75,500 രൂപയാക്കാനാണു ഭേദഗതി. നയത്തിന് അനുസൃതമായി അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള ബില്ലും 9ന് ഉണ്ടാകും. 

ADVERTISEMENT

രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമുള്ള സിആർപിസി (ക്രിമിനൽ നടപടി ചട്ടം) ഭേദഗതി ബില്ലും ഈ സമ്മേളനത്തിൽ വന്നേക്കും. ഇമെയിൽ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി സമൻസും രേഖകൾ ഹാജരാക്കുന്നതിനുമുള്ള നോട്ടിസും അയയ്ക്കുന്നതിനാണു സിആർപിസിയിലെ 62,91 വകുപ്പുകൾ ഭേദഗതി ചെയ്യുന്നത്. 

കാലിത്തീറ്റയിലോ, കോഴിത്തീറ്റയിലോ മായം ചേർത്താൽ പിഴ മുതൽ വിചാരണ വരെ നിർദേശിക്കുന്ന കേരള ലൈവ് സ്റ്റോക്ക് ആൻഡ് പൗൾട്രി ഫീഡ് ആൻഡ് മിനറൽ മിക്സ്ചർ (റഗുലേഷൻ ഓഫ് മാനുഫാക്ചർ ആൻഡ് സെയിൽ) ബില്ലും ഈ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. 

ADVERTISEMENT

ഇന്ത്യൻ പാർട്നർഷിപ് (കേരള അമൻഡ്മെന്റ്) ബില്ലും പരിഗണനയ്ക്കു വന്നേക്കും. മലബാർ ദേവസ്വം ബോർഡ് ജീവനക്കാരുടെ സേവന, വേതന വ്യവസ്ഥയുമായി ബന്ധപ്പെട്ട ബില്ലിന്റെ കരടു കൂടി തയാറാക്കിയിട്ടുണ്ട്. എന്നാൽ ഇതിനു മന്ത്രിസഭയുടെ അംഗീകാരം ലഭിക്കാനുണ്ട്.

English Summary : Hospital Protection Bill present in assembly on august eight