തിരുവനന്തപുരം∙ കൊട്ടാരക്കര ഗവ. താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസിനെ മദ്യലഹരിയിൽ കുത്തിക്കൊന്ന അധ്യാപകൻ ജി.സന്ദീപിനെ സർവീസിൽനിന്നു പിരിച്ചുവിട്ടു. ഗുരുതരമായ കുറ്റകൃത്യം ചെയ്ത പ്രതി സമൂഹത്തിനാകെ ഭീഷണിയും അധ്യാപക സമൂഹത്തിന് അപമാനവുമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജോലിയിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കൊട്ടാരക്കര ഗവ. താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോ. വന്ദന ദാസിനെ മദ്യലഹരിയിൽ കുത്തിക്കൊന്ന അധ്യാപകൻ ജി.സന്ദീപിനെ സർവീസിൽനിന്നു പിരിച്ചുവിട്ടു. ഗുരുതരമായ കുറ്റകൃത്യം ചെയ്ത പ്രതി സമൂഹത്തിനാകെ ഭീഷണിയും അധ്യാപക സമൂഹത്തിന് അപമാനവുമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജോലിയിൽ നിന്നു പുറത്താക്കിയത്. 

സർക്കാർ നിയമനങ്ങളിൽ അയോഗ്യതയും കൽപിച്ചിട്ടുണ്ട്. നേരത്തേ സസ്പെൻഷനിലായിരുന്ന സന്ദീപ് വകുപ്പിനു നൽകിയ വിശദീകരണങ്ങൾ തള്ളിയാണു നടപടി. സന്ദീപിന് 9 തവണ കാരണംകാണിക്കൽ നോട്ടിസ് നൽകിയെന്നും ആദ്യ വിശദീകരണത്തിൽ കുറ്റകൃത്യം ഏറ്റുപറഞ്ഞ് ഖേദം പ്രകടിപ്പിച്ച പ്രതി പിന്നീട് പരസ്പര വിരുദ്ധമായാണ് മറുപടികൾ നൽകിയതെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തസ്തിക നഷ്ടപ്പെട്ടതിനെത്തുടർന്ന് സംരക്ഷിത അധ്യാപകനായി തുടരുന്ന സന്ദീപിനെ കുണ്ടറ നെടുമ്പന യുപിഎസിൽ ഹെഡ് ടീച്ചർ ഒഴിവിൽ പുനർവിന്യസിച്ചിരിക്കുകയായിരുന്നു.

ADVERTISEMENT

English Summary: Dr Vandana Das Murder, The accused  dismissed from government service