തിരുവനന്തപുരം∙ മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ സത്യവാങ്മൂലത്തിൽ, ഭാര്യ ടി.വീണയ്ക്കു സിഎംആർഎലിൽനിന്നു ലഭിച്ച വരുമാനം ഉൾപ്പെടുത്തിയോ എന്നു പരിശോധിക്കണമെന്നു മാത്യു കുഴൽനാടൻ എംഎൽഎ. 2017–18 ൽ 15 ലക്ഷം രൂപയും 2019–20 ൽ 40 ലക്ഷവും വീണയുടെ അക്കൗണ്ടിലേക്കു സിഎംആർഎൽ നൽകിയെന്നാണ് ആദായ നികുതി വകുപ്പിനു ലഭിച്ച രേഖ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നൽകിയ സത്യവാങ്മൂലത്തിൽ, ഭാര്യ ടി.വീണയ്ക്കു സിഎംആർഎലിൽനിന്നു ലഭിച്ച വരുമാനം ഉൾപ്പെടുത്തിയോ എന്നു പരിശോധിക്കണമെന്നു മാത്യു കുഴൽനാടൻ എംഎൽഎ. 2017–18 ൽ 15 ലക്ഷം രൂപയും 2019–20 ൽ 40 ലക്ഷവും വീണയുടെ അക്കൗണ്ടിലേക്കു സിഎംആർഎൽ നൽകിയെന്നാണ് ആദായ നികുതി വകുപ്പിനു ലഭിച്ച രേഖ. ഇക്കാലയളവിൽ വീണയുടെ കമ്പനിക്ക് 1.17 കോടി രൂപ നൽകിയതു കൂടാതെയാണിത്. 

എന്നാൽ, റിയാസിന്റെ സത്യവാങ്മൂലത്തിൽ ഭാര്യയുടെ വരുമാനം 2017–18 ൽ 10.43 ലക്ഷവും 2019–20 ൽ 30.72 ലക്ഷവുമാണു കാണിച്ചത്. വീണയ്ക്കെതിരായ ആരോപണത്തിനു മറുപടി പറയാൻ തീരുമാനിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കണക്കിലെ ഈ പൊരുത്തക്കേട് വിശദീകരിക്കണമെന്നു കുഴൽനാടൻ ആവശ്യപ്പെട്ടു. 

ADVERTISEMENT

കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ കേസും ആരോപണവും വന്നപ്പോൾ, മക്കൾ ചെയ്യുന്ന കാര്യത്തിനു പാർട്ടിക്ക് ഉത്തരവാദിത്തമില്ലെന്നാണു കോടിയേരിയെക്കൊണ്ടു പറയിച്ചത്. ആ പാർട്ടിയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള ആരോപണത്തിനു മറുപടി പറയാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. സിപിഎം നേതാക്കൾക്കു പണ്ടു ജനത്തെയായിരുന്നു ഭയമെങ്കിൽ, ഇന്നു പിണറായിയെയാണു ഭയമെന്നും കുഴൽനാടൻ പറഞ്ഞു. 

English Summary : Check Mohammed Riyas's affidavit says Mathew Kuzhalnadan