തിരുവനന്തപുരം∙ സംസ്ഥാന സർക്കാർ ഭൂരിപക്ഷം ഓഹരികളും കൈവശം വച്ചിരിക്കുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ജീവനക്കാർക്കു 8.33% മിനിമം ബോണസ് ഉറപ്പാക്കുമെങ്കിലും വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളെ നാലു വിഭാഗമായി തിരിച്ചാണ് ഇത്തവണ ബോണസ് നൽകുക. പൊതുമേഖലയിൽ മെച്ചപ്പെട്ട വ്യവസായ അന്തരീക്ഷം നിലനിർത്തുന്നതിനാണു മുൻ സാമ്പത്തിക വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ നാലായി തിരിച്ചു ബോണസ് നൽകാനുള്ള തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോ സ്ഥാപനത്തിലെയും ബോണസ് പ്രത്യേകമായി കണക്കുകൂട്ടി വരികയാണ്. വിവിധ മേഖലകളിലായി 54 പൊതുമേഖലാ സ്ഥാപനങ്ങളാണു വ്യവസായ വകുപ്പിനു കീഴിലുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഭാഗം 1– മുൻ വർഷത്തെക്കാൾ കൂടുതൽ പ്രവർത്തനലാഭമുണ്ടാക്കിയ സ്ഥാപനം– ബോണസ്, എക്സ്ഗ്രേഷ്യ, ഉത്സവബത്ത, സമ്മാനം ഇനത്തിൽ ഓരോ ജീവനക്കാരനും നൽകാവുന്ന മൊത്തം ആനുകൂല്യം മുൻ വർഷത്തെ ആനുകൂല്യത്തെക്കാൾ 2% മുതൽ 8 % (കുറഞ്ഞത് 5000 രൂപ) വരെ അധികം നൽകാം. 

ADVERTISEMENT

വിഭാഗം 2– മുൻവർഷത്തെക്കാൾ വിറ്റുവരവ് കൂടുകയും അതേസമയം പ്രവർത്തന നഷ്ടം കുറയുകയും ചെയ്ത സ്ഥാപനം, മുൻവർഷത്തെക്കാൾ പ്രവർത്തന നഷ്ടം 50 ശതമാനത്തിൽ അധികം കുറഞ്ഞ സ്ഥാപനം, പ്രവർത്തനലാഭവും വിറ്റുവരവും കുറഞ്ഞെങ്കിലും ലാഭത്തിൽ തന്നെ പ്രവർത്തിക്കുന്ന സ്ഥാപനം– കഴിഞ്ഞ വർഷത്തെ ആനുകൂല്യം തന്നെ നൽകാം 

വിഭാഗം 3– വിറ്റുവരവ് കുറഞ്ഞ് പ്രവർത്തന നഷ്ടമുണ്ടായതോ മുൻ വർഷത്തെ അപേക്ഷിച്ചു പ്രവർത്തന നഷ്ടം കൂടിയതോ ആയ സ്ഥാപനം– കഴിഞ്ഞ വർഷം നൽകിയ ആനുകൂല്യങ്ങളിൽ ആനുപാതികമായ കുറവു വരുത്താം 

ADVERTISEMENT

വിഭാഗം 4– ടെക്സ്റ്റൈൽ മേഖലയിലെ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം– എല്ലാ ജീവനക്കാർക്കും ഇൻഡസ്ട്രിയൽ റിലേഷൻ കമ്മിറ്റി നിശ്ചയിച്ച ഹാജർ ഇൻസെന്റീവ്, ബോണസ് നിയമപ്രകാരമോ സഹകരണ റജിസ്ട്രാറുടെ ഉത്തരവ് അടിസ്ഥാനപ്പെടുത്തിയോ ബോണസ് ആനുകൂല്യം എന്നിവ നൽകാം.

English Summary : Four types of bonus in public sector organizations