ന്യൂഡൽഹി/തിരുവനന്തപുരം ∙ കേരള സർക്കാരിന്റെ ഡൽഹിയിലെ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി (വിദേശ സഹകരണം) വേണു രാജാമണിയുടെ കാലാവധി രണ്ടാഴ്ചത്തേക്കുമാത്രം നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 16നു കാലാവധി അവസാനിക്കുന്ന അദ്ദേഹത്തിന് 30 വരെ നീട്ടി നൽകിയാണു പൊതുഭരണവകുപ്പിന്റെ ഉത്തരവ്. അതിനുശേഷം സേവനം അവസാനിപ്പിക്കാനാണു സർക്കാർ നീക്കമെന്നാണു നിഗമനം. ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ പ്രഫ.കെ.വി.തോമസുമായുള്ള അഭിപ്രായവ്യത്യാസമാണു പ്രശ്‌നം സൃഷ്ടിച്ചതെന്നാണു സൂചന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി/തിരുവനന്തപുരം ∙ കേരള സർക്കാരിന്റെ ഡൽഹിയിലെ ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി (വിദേശ സഹകരണം) വേണു രാജാമണിയുടെ കാലാവധി രണ്ടാഴ്ചത്തേക്കുമാത്രം നീട്ടി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 16നു കാലാവധി അവസാനിക്കുന്ന അദ്ദേഹത്തിന് 30 വരെ നീട്ടി നൽകിയാണു പൊതുഭരണവകുപ്പിന്റെ ഉത്തരവ്. അതിനുശേഷം സേവനം അവസാനിപ്പിക്കാനാണു സർക്കാർ നീക്കമെന്നാണു നിഗമനം. ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ പ്രഫ.കെ.വി.തോമസുമായുള്ള അഭിപ്രായവ്യത്യാസമാണു പ്രശ്‌നം സൃഷ്ടിച്ചതെന്നാണു സൂചന. ഉന്നതറാങ്കിൽ രണ്ടു പ്രതിനിധികൾ ഡൽഹിയിൽ ആവശ്യമില്ലെന്ന അഭിപ്രായവും പലർക്കുമുണ്ട്. 

സേവനം തുടരാനാണെങ്കിൽ ഒരു വർഷമോ ചുരുങ്ങിയത് 6 മാസമോ നീട്ടിനൽകുമായിരുന്നുവെന്നാണു വിലയിരുത്തൽ. ഇതേസമയം, ഡൽഹിയിൽ സംസ്ഥാനസർക്കാരുമായി ബന്ധപ്പെട്ട പ്രധാനദൗത്യം അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണെന്നും സർക്കാരിന്റെ നയതീരുമാനം വരാത്ത സാഹചര്യത്തിലാണു രണ്ടാഴ്ച മാത്രം നീട്ടി നൽകിയതെന്നും ഉന്നതവൃത്തങ്ങൾ പറയുന്നു. 

ADVERTISEMENT

ഉത്തരവ് കിട്ടിയതേയുള്ളൂവെന്നും വിശദാംശങ്ങൾ അറിയില്ലെന്നും വേണു രാജാമണി പ്രതികരിച്ചു. 

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം 2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ സംസ്ഥാന സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി നിയമിച്ചത്. ചീഫ്‌ സെക്രട്ടറിക്കു തുല്യമായ റാങ്കിൽ ഒരു വർഷത്തേക്കുള്ള നിയമനം പിന്നീട് ഒരുവർഷം കൂടി നീട്ടിനൽകി. ഇതിനു ശേഷം 2023 ജനുവരിയിൽ പ്രഫ.കെ.വി.തോമസിനെ കാബിനറ്റ് റാങ്കോടെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ചു. ഇതോടെ വേണു രാജാമണിയുടെ പദവി ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി (വിദേശ സഹകരണം) എന്നു മാറ്റി. 

ADVERTISEMENT

1986 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ വേണു രാജാമണി ദുബായിൽ 3 വർഷം കോൺസൽ ജനറലും നെതർലൻഡ്സിൽ ഇന്ത്യൻ സ്ഥാനപതിയും പ്രണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയുമായിരുന്നു. വിദേശമലയാളികളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ കേന്ദ്ര സർക്കാരുമായും വിവിധ എംബസികളുമായും ചേർന്നു പ്രവർത്തിക്കുകയായിരുന്നു ദൗത്യം.

English Summary : Extension was only two weeks on tenure of Venu Rajamony