പിതാവിന്റെ പേര് തിരിച്ചെഴുതിയാൽ ചാണ്ടി ഉമ്മനായി. എന്നാൽ, പിതാവിന്റെ പാതയിലൂടെ നേരേ പോകാനാണ് ചാണ്ടി ഉമ്മന് (37) ഇഷ്ടം. രാഷ്ട്രീയം തന്നെയാണ് തന്റെ വഴിയെന്നു ചെറുപ്പത്തിലേ ഉറപ്പിച്ച് ആ വിശ്വാസം ഒന്നുകൂടി അരക്കിട്ട് ഉറപ്പിച്ചാണ് ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം 4000 കിലോമീറ്റർ നടന്നത്. ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കലാശക്കൊട്ടു ദിനത്തിൽ വോട്ടർമാരെ നേരിൽകണ്ട് 12 കിലോമീറ്റർ നടന്ന ചാണ്ടി ഉമ്മനു പുതുപ്പള്ളി നൽകിയത് മണ്ഡലം ഒരിക്കലും കാണാത്ത വൻ ഭൂരിപക്ഷം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിതാവിന്റെ പേര് തിരിച്ചെഴുതിയാൽ ചാണ്ടി ഉമ്മനായി. എന്നാൽ, പിതാവിന്റെ പാതയിലൂടെ നേരേ പോകാനാണ് ചാണ്ടി ഉമ്മന് (37) ഇഷ്ടം.

രാഷ്ട്രീയം തന്നെയാണ് തന്റെ വഴിയെന്നു ചെറുപ്പത്തിലേ ഉറപ്പിച്ച് ആ വിശ്വാസം ഒന്നുകൂടി അരക്കിട്ട് ഉറപ്പിച്ചാണ് ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം 4000 കിലോമീറ്റർ നടന്നത്. ഉപതിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കലാശക്കൊട്ടു ദിനത്തിൽ വോട്ടർമാരെ നേരിൽകണ്ട് 12 കിലോമീറ്റർ നടന്ന ചാണ്ടി ഉമ്മനു പുതുപ്പള്ളി നൽകിയത് മണ്ഡലം ഒരിക്കലും കാണാത്ത വൻ ഭൂരിപക്ഷം.

ADVERTISEMENT

പഠനവഴിയിൽ ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ ഇന്റർനാഷനൽ റിലേഷൻസ് പഠനമാണ് മനസ്സിലുണ്ടായിരുന്നതെങ്കിലും എത്തിപ്പെട്ടത് ഡൽഹി സർവകലാശാലയിലാണ്. അവിടെ ഭരണഘടനയിലും ക്രിമിനൽ നിയമത്തിലും ബിരുദാനന്തര ബിരുദങ്ങൾ. പിന്നീട് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഇന്റർനാഷനൽ റിലേഷൻസിന്റെ 2 സമ്മർ കോഴ്സുകൾ. കുറച്ചുകാലം ഡൽഹി വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രഫഷനൽ സ്റ്റഡീസിൽ അധ്യാപകനുമായി. ഇതിനിടെ സിവിൽ സർവീസിലേക്കും ശ്രമിച്ചു. ഇപ്പോൾ പൊതുജന സേവന സർവീസിൽ തിളക്കത്തോടെ പ്രവേശിച്ചിരിക്കുന്ന പുതുപ്പള്ളിയുടെ പുതുനായകൻ സംസാരിക്കുന്നു.

∙ ആരോപണങ്ങളും ട്രോളുകളും ധാരാളമിറങ്ങിയല്ലോ. ഇവർക്കെതിരെ പരാതിയില്ലേ ?

അതെല്ലാം നനഞ്ഞ പടക്കങ്ങളായല്ലോ. ആക്ഷേപങ്ങൾക്കു മുൻപൊരു പോറലേൽപിക്കാനെങ്കിലും കഴിഞ്ഞിരുന്നു; ഇപ്പോൾ കാര്യമായി സ്പർശിക്കുന്നു പോലുമില്ല. എല്ലാം എന്റെ നാട്ടുകാർ മനസ്സിലാക്കുന്നുണ്ടല്ലോ.

പെട്ടെന്നു സ്ഥാനാർഥിയായെന്നും തിരഞ്ഞെടുപ്പൊന്നും അത്ര പരിചയമില്ലെന്നും ആക്ഷേപമുണ്ടല്ലോ ?

ADVERTISEMENT

തിരഞ്ഞെടുപ്പുകൾക്കായി വീടുവീടാന്തരമുള്ള നടത്തം തുടങ്ങിയിട്ട് 23 വർഷത്തോളമായി. ചണ്ഡിഗഡിലും ഡൽഹിയിലും വരെ. ആ ധൈര്യത്തിലാണ് ഭാരത് ജോഡോ യാത്രയിലും ചേർന്നത്.

ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദം തിരഞ്ഞെടുപ്പിലും ഉയർന്നുവന്നല്ലോ ?

പതിവു രീതിയിലുള്ള ചികിത്സയ്ക്കു തയാറായില്ല എന്നതാവും വിവാദങ്ങൾക്കു കാരണം. 2015 സെപ്റ്റംബറിലാണ് അപ്പയ്ക്ക് ആദ്യം പ്രശ്നം വരുന്നത്. പ്രകൃതി ചികിത്സയിലൂടെ ഭേദമായി. രോഗകാരണം കാൻസറാണെന്ന് ഒരു റിപ്പോർട്ടിലുമില്ല. 

2019 ൽ രണ്ടാമതും പ്രശ്നം വന്നു. അതേ മരുന്ന് ഉപയോഗിച്ചപ്പോൾ മാറി. എന്നാൽ അതിനോടു ചിലർക്കു യോജിപ്പില്ലായിരുന്നു. ജർമനിയിലെ പരിശോധനയിലും കാൻസറാണെന്നു കണ്ടെത്തിയിട്ടില്ല. പിന്നെങ്ങനെ അതിനുള്ള ചികിത്സ നടത്തുമെന്ന സംശയമുണ്ടായിരുന്നു. രാഹുൽ ഗാന്ധിയും കാൻസറാണോയെന്നു ചോദിച്ചിരുന്നു. പരിശോധനാഫലം അദ്ദേഹത്തിനും പ്രിയങ്കയ്ക്കു കൈമാറി. ഒരു കുഴപ്പവും വരരുതെന്നേ ആഗ്രഹിച്ചുള്ളൂ. അപ്പയ്ക്കു പ്രകൃതി ചികിത്സ നടത്തിയ ഡോക്ടറെ കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ നേരിട്ട് അഭിനന്ദിച്ചില്ലേ ?

ADVERTISEMENT

∙ പിതാവിനെ രാമൻ എന്നു വിളിച്ചതോ ?

അക്കാലത്ത് ടിവിയിൽ രാമായണം സീരിയലും മറ്റും വന്നതിന്റെ സ്വാധീനം കാണും. അതിനാലാകും രാമൻ എന്നു വിളിച്ചത്.

പിതാവിനെ വല്ലാതെ അനുകരിക്കുന്നതായി ആക്ഷേപമുണ്ടല്ലോ, പ്രത്യേകിച്ച് പുതുപ്പള്ളി പള്ളിവാതിലിലെ ഇരിപ്പ് ?

പള്ളിയിൽ കുർബാന മധ്യേ ഇരിക്കുന്ന സമയമായതുകൊണ്ട് ഇരുന്നതാണ്. ചാരാൻ സൗകര്യത്തിനു ചാരിയിരുന്നു. അത്രേയുള്ളൂ. അത്രയും ആരാധനയോടെ കണ്ടതു കൊണ്ടാവും അദ്ദേഹത്തിന്റെ ചില മാനറിസങ്ങൾ വരുന്നത്. അറിയില്ല.

പ്രധാന വെല്ലുവിളി ?

ആളുകൾക്ക് അപ്പയോടുള്ള സ്നേഹം ഒരേസമയം കരുത്തും വെല്ലുവിളിയുമാണ്. പരമാവധി വേഗത്തിൽ ഓടിയേ പറ്റൂ.

English Summary : Chandy Oommen says trolls didnot touch me