കൊച്ചി ∙ കഷായത്തിൽ വിഷം കലക്കി ഷാരോണിനെ കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു മുഖ്യപ്രതി ഗ്രീഷ്മ ഉൾപ്പെടെ നൽകിയ ഹർജിയിൽ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണനാണു ഹർജി പരിഗണിച്ചത്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതിനെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കഷായത്തിൽ വിഷം കലക്കി ഷാരോണിനെ കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു മുഖ്യപ്രതി ഗ്രീഷ്മ ഉൾപ്പെടെ നൽകിയ ഹർജിയിൽ തുടർനടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണനാണു ഹർജി പരിഗണിച്ചത്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതിനെ തുടർന്നു തിരുവനന്തപുരം പാറശാല മുര്യങ്കര ജെപി ഹൗസിൽ ജെ.പി. ഷാരോണിനെ ഗ്രീഷ്മ വീട്ടിൽ വിളിച്ചുവരുത്തി കീടനാശിനി കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയെന്നാണു കേസ്. 

കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്തെ  വീട്ടിൽ വച്ചാണു ഗ്രീഷ്മ കീടനാശിനി കലർത്തിയ കഷായം നൽകിയത്. അതിനാൽ വിചാരണ തമിഴ്‌നാട്ടിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു ഗ്രീഷ്മയും കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവരും നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2022 ഒക്ടോബർ 25 നാണു ഷാരോൺ മരിച്ചത്. കേസിൽ കഴിഞ്ഞ ദിവസം ഗ്രീഷ്മയ്ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

ADVERTISEMENT

English Summary: Sharon case: Further proceedings on the plea to transfer the trial to Tamil Nadu terminated