കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അംഗം എന്ന റെക്കോർഡ് അച്യുതാനന്ദനാണ്. 14–ാം നിയമസഭയുടെ അവസാനം (2021 മേയ് 3) വരെ അംഗമായിരുന്ന വിഎസ് നിയമസഭയിൽ നിന്നു പടിയിറങ്ങുമ്പോൾ 97 വയസും 6 മാസവും 13 ദിവസവും (35,625 ദിവസം) പ്രായമുണ്ടായിരുന്നു. കെ.ആർ. ഗൗരിയമ്മയെ മറികടന്ന് 2010 ഓഗസ്‌റ്റ് 18 നാണ് വിഎസ് ഈ റെക്കോർഡ് സ്‌ഥാപിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് (20-10-2023) 100 വയസ് പൂർത്തിയാക്കുന്ന വി.എസ്. അച്യുതാനന്ദൻ പല റെക്കോർഡുകൾക്കും ഉടമയാണ്.

പ്രായത്തിൽ ഒന്നാമൻ

കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അംഗം എന്ന റെക്കോർഡ് അച്യുതാനന്ദനാണ്. 14–ാം നിയമസഭയുടെ അവസാനം (2021 മേയ് 3) വരെ അംഗമായിരുന്ന വിഎസ് നിയമസഭയിൽ നിന്നു പടിയിറങ്ങുമ്പോൾ 97 വയസും 6 മാസവും 13 ദിവസവും (35,625 ദിവസം) പ്രായമുണ്ടായിരുന്നു. കെ.ആർ. ഗൗരിയമ്മയെ മറികടന്ന് 2010 ഓഗസ്‌റ്റ് 18 നാണ് വിഎസ് ഈ റെക്കോർഡ് സ്‌ഥാപിച്ചത്. പി.ആർ. കുറുപ്പിനെ പിന്നിലാക്കി കെ.ആർ. ഗൗരിയമ്മ 2004 ഒക്‌ടോബർ 31നാണ് കേരളനിയമസഭകളുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അംഗം എന്ന റെക്കോർഡ് കരസ്‌ഥമാക്കിയത്.

ADVERTISEMENT

കേരള നിയമസഭയിൽ വിഎസ് അച്യുതാനന്ദൻ 7 തവണയായി 34 വർഷം 7 മാസം 21 ദിവസം (12,625 ദിവസം) അംഗമായിരുന്നു.

മുതിർന്ന മുഖ്യമന്ത്രി; കാലാവധിയിൽ ഏഴാമത്

മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് അച്യുതാനന്ദൻ. 2006 മേയ് 18ന് സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 82 വയസും 6 മാസവും 25 ദിവസവും (30,158 ദിവസം) ആയിരുന്നു പ്രായം. മറ്റു മുഖ്യമന്ത്രിമാർ പദവിയൊഴിയുമ്പോൾ പോലും ഈ പ്രായത്തിലെത്തിയിട്ടില്ല. ഇ.കെ. നായനാർ 2001 മേയ് 17ന് സ്ഥാനമൊഴിയുമ്പോൾ 81 വയസും 4 മാസവും 28 ദിവസവും (29,735 ദിവസം) ആയിരുന്നു പ്രായം.

ADVERTISEMENT

കാലാവധിയിൽ 7–ാം സ്ഥാനത്താണ് അച്യുതാനന്ദൻ. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായത് ഇ.കെ. നായനാരാണ്. 3 തവണയായി 4009 ദിവസം. കെ. കരുണാകരൻ (4 തവണ; 3246 ദിവസം), പിണറായി വിജയൻ (2 തവണ; 2704 ദിവസം, 2023 ഒക്ടോബർ 20 വരെ) സി. അച്യുതമേനോൻ (2 തവണ; 2640 ദിവസം), ഉമ്മൻ ചാണ്ടി (2 തവണ; 2459 ദിവസം), എ.കെ. ആന്റണി (3 തവണ; 2177 ദിവസം) എന്നിവരാണ് മുൻനിരയിൽ. തുടർച്ചയായി ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്നത്  പിണറായി വിജയൻ ആണ്. 

മന്ത്രിസഭ : മൂന്നാം സ്ഥാനം

അച്യുതാനന്ദൻ കൃത്യം 5 വർഷമാണ് (1826 ദിവസം) മുഖ്യമന്ത്രിയായിരുന്നത്. 2006 മേയ് 18നു സത്യപ്രതിജ്‌ഞ ചെയ്‌ത അച്യുതാനന്ദൻ മന്ത്രിസഭ പൊതുതിരഞ്ഞെടുപ്പു പരാജയത്തെ തുടർന്ന് 2011 മേയ് 14ന് രാജിവച്ചു; 18 വരെ കാവൽ മന്ത്രിസഭയായി തുടർന്നു. അടിയന്തിരാവസ്‌ഥകാലത്ത് ആയുസു നീട്ടിക്കിട്ടിയ രണ്ടാം അച്യുതമേനോൻ മന്ത്രിസഭയും (1970 ഒക്‌ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം / 6 വർഷം 5 മാസം 21 ദിവസം) രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയും മാത്രമാണ് (2011 മേയ് 18 – 2016 മേയ് 25; 1834 ദിവസം / 5 വർഷം 7 ദിവസം) 5 വർഷം കടന്ന മറ്റു മന്ത്രിസഭകൾ. 12 മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ 23 മന്ത്രിസഭകളാണ് ഇതുവരെ അധികാരത്തിൽ വന്നത്.

ADVERTISEMENT

പ്രതിപക്ഷ നേതാക്കളിൽ ഒന്നാമൻ

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷനേതാവായിരുന്നത് അച്യുതാനന്ദനാണ്. 9, 11, 13 നിയമസഭകളിലായി 5150 ദിവസം (14 വർഷം 1 മാസം 5 ദിവസം) അദ്ദേഹം പ്രതിപക്ഷനേതാവായിരുന്നു. 2014 ഒക്‌ടോബർ 3–ന് ഇഎംഎസിനെ (4555 ദിവസം / 12 വർഷം 5 മാസം 21 ദിവസം) മറികടന്നാണ് വിഎസ് ഈ റെക്കോർഡിന് ഉടമയായത്. 

24 മന്ത്രിമാർ : രണ്ടാം സ്ഥാനം

2006ൽ മുഖ്യമന്ത്രി ഉൾപ്പെടെ 19 അംഗങ്ങളുമായി തുടങ്ങിയ അച്യുതാനന്ദൻ മന്ത്രിസഭയിൽ പലപ്പോഴായി 24 പേർ മന്ത്രിമാരായി. കാലാവധി പൂർത്തിയാകുമ്പോൾ 20 പേരുണ്ടായിരുന്നു. 19 അംഗങ്ങളുമായി തുടങ്ങി 16 പേരുമായി കാലാവധി അവസാനിച്ച മൂന്നാം കരുണാകരൻ മന്ത്രിസഭയിൽ (1982 – 1987) മാത്രമാണ് ഇതിൽ കൂടുതൽ (26) പേർക്ക് മന്ത്രിമാരാകാനവസരം കിട്ടിയത്. 

English Summary:

VS Achuthanandan