കേരളീയം 41 വേദികളിൽ; നിക്ഷേപ സംഗമവും
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ ‘കേരളീയം’ മഹോത്സവം നവംബർ ഒന്നു മുതൽ ഏഴു വരെ തലസ്ഥാനത്തു നടക്കുന്നത് 41 വേദികളിലായി. വ്യവസായ നിക്ഷേപക സംഗമവും കേരളീയത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നു പ്രോഗ്രാം കമ്മിറ്റിയുടെ ചെയർമാൻ വി.ശിവൻകുട്ടി, മന്ത്രിമാരായ ജി.ആർ.അനിൽ, ആന്റണി രാജു എന്നിവർ അറിയിച്ചു. എല്ലായിടത്തും പ്രവേശനം സൗജന്യമായിരിക്കും.

25 സെമിനാറുകൾ ‘കേരളീയ’ത്തിന്റെ ഭാഗമായി നടക്കും. കേരളത്തിന്റെ ഭാവിക്കു വേണ്ട സാമ്പത്തിക ബദൽ, സമ്പദ് ഘടന, മഹാമാരിയെ കേരളം അതിജീവിച്ചത് എങ്ങനെ തുടങ്ങിയവ സെമിനാർ വിഷയങ്ങളാണ്. 25 സർക്കാർ വകുപ്പുകളാണ് ഇതിനു നേതൃത്വം നൽകുന്നത്. ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് ആകർഷിക്കാൻ പര്യാപ്തമായ നിലയിലായിരിക്കും സെമിനാറുകൾ സംഘടിപ്പിക്കുകയെന്നു കൺവീനർ എസ്.ഹരികിഷോർ പറഞ്ഞു. സെൻട്രൽ സ്റ്റേഡിയമാണു മുഖ്യവേദി. നിശാഗന്ധി, പുത്തരിക്കണ്ടം മൈതാനം, ടഗോർ തിയറ്റർ തുടങ്ങിയവയാണ് മറ്റു പ്രധാന വേദികൾ.
നാലായിരത്തോളം കലാകാരന്മാർ അണിനിരക്കുന്ന സാസ്കാരിക–കലാ വിരുന്നാണ് മറ്റൊരു പ്രത്യേകത. കിഴക്കേക്കോട്ട മുതൽ കവടിയാർ വരെ എട്ടു വ്യത്യസ്ത കളർ തീമുകളിൽ ദീപാലങ്കാരം ഉണ്ടായിരിക്കും. ആകെ എട്ടു കിലോമീറ്ററിലാണ് ദീപാലങ്കാരം ഒരുങ്ങുന്നത്.
വ്യത്യസ്തമായ 11 ഭക്ഷ്യമേളകൾ ‘കേരളീയ’ത്തിന്റെ ഭാഗമായി ഉണ്ടാകും. തട്ടുകട ഭക്ഷണം മുതൽ പഞ്ചനക്ഷത്ര ഭക്ഷണം വരെ ആസ്വദിക്കാം. മലയാളത്തിലെ വളരെ ശ്രദ്ധേയമായ സിനിമകൾ ഉൾപ്പെടുത്തിയുള്ള ചലച്ചിത്രമേളയും നടക്കും. 90 സിനിമകൾ ഇതിൽ പ്രദർശിപ്പിക്കും.