കൊച്ചി∙ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ദക്ഷിണേന്ത്യൻ ആസ്ഥാനം നിർമിക്കുന്നതിന്റെ 300 മീറ്റർ അടുത്താണു സ്ഫോടനം നടന്നത്. അതിനാൽ സംഭവത്തിനു വലിയ ഗൗരവമാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയത്. 50 പേർ അടങ്ങുന്ന എൻഐഎയുടെ പ്രത്യേക സ്ക്വാഡ് ഇന്നലെ കളമശേരിയിലെത്തി. വെള്ളിയാഴ്ച മുതൽ ഇന്നലെ വൈകിട്ട് 3 വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ദക്ഷിണേന്ത്യൻ ആസ്ഥാനം നിർമിക്കുന്നതിന്റെ 300 മീറ്റർ അടുത്താണു സ്ഫോടനം നടന്നത്. അതിനാൽ സംഭവത്തിനു വലിയ ഗൗരവമാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയത്. 50 പേർ അടങ്ങുന്ന എൻഐഎയുടെ പ്രത്യേക സ്ക്വാഡ് ഇന്നലെ കളമശേരിയിലെത്തി. വെള്ളിയാഴ്ച മുതൽ ഇന്നലെ വൈകിട്ട് 3 വരെ കളമശേരിയിലെ ടെലിഫോൺ ടവറുകൾ വഴി കടന്നുപോയ 2 ലക്ഷത്തിലധികം കോളുകൾ എൻഐഎയുടെ സൈബർ ഫൊറൻസിക് വിഭാഗം പരിശോധിച്ചു. 

കേരളത്തിന്റെ വിവിധഭാഗങ്ങളിലായി 45 പേരെ ഐബിയും റോയുടെ കേരള യൂണിറ്റും ചേർന്നു ചോദ്യം ചെയ്തു. വരും ദിവസങ്ങളിലും ചോദ്യം ചെയ്യൽ തുടരുമെന്ന് എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. അന്വേഷണം അടുത്തദിവസം തന്നെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തേക്കും. കേരള പൊലീസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം കേന്ദ്ര ഏജൻസികളും ഡൊമിനിക്കിനെ ചോദ്യം ചെയ്യും. 

ADVERTISEMENT

പ്രാർഥനാ സമ്മേളനം നടക്കുന്ന ദിവസങ്ങളിൽ ഓഡിറ്റോറിയം ശുചീകരിക്കാൻ നിയോഗിച്ച സംഘത്തിലുണ്ടായിരുന്ന 10 പേരുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തി. 

8.15 നു ഓഡിറ്റോറിയം ക്ലീൻ ചെയ്തു മടങ്ങുമ്പോൾ സംശയകരമായ ഒന്നും അവിടെ കണ്ടിരുന്നില്ലെന്ന് ഇവർക്കൊപ്പം ശുചീകരണ ദൗത്യത്തിലുണ്ടായിരുന്ന ഞാറയ്ക്കൽ സ്വദേശി അനി ഏലിയാസ് പറഞ്ഞു. അനി ഇരുന്നതിന്റെ 6 നിര കസേരകൾക്കു മുൻപിലാണു സ്ഫോടനങ്ങൾ നടന്നത്. 

ADVERTISEMENT

സംഭവങ്ങൾ ഇങ്ങനെ: 

∙ രാവിലെ 5.00 – 7.30: ഓഡിറ്റോറിയം ക്ലീനിങ്
∙ 8.15: വിശ്വാസികൾ ഓഡിറ്റോറിയത്തിലേക്കു പ്രവേശിച്ചു തുടങ്ങി. ഏകദേശം 2300 പേർ
∙ 9.20: സംഗീത ശുശ്രൂഷ തുടങ്ങി 
∙ 9.30: പ്രാർഥന തുടങ്ങി 
∙ 9.35: വലിയ ശബ്ദത്തോടെ സ്ഫോടനം; തൊട്ടുപിന്നാലെ തുടർ സ്ഫോടനങ്ങൾ 

ഇടപെട്ട്  അമിത് ഷാ

ന്യൂഡൽഹി ∙ എൻഐഎ, എൻഎസ്ജി (നാഷനൽ സെക്യൂരിറ്റി ഗാർഡ്) മേധാവികളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കളമശേരി സ്ഫോടനം ചർച്ച ചെയ്തു. സ്ഥിതി വിലയിരുത്താൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്നു കൊച്ചിയിലെത്തും. പരുക്കേറ്റു മെഡിക്കൽ കോളജിൽ കഴിയുന്നവരെ സന്ദർശിക്കും. സ്ഫോടനം നടന്ന കൺവൻഷൻ സെന്ററിലും മന്ത്രിയെത്തും.

English Summary:

Kalamassery Bomb Blast NIA Begins Investigation