മറിയക്കുട്ടിക്ക് കെപിസിസി വീടുവച്ചു നൽകും: കെ.സുധാകരൻ
തിരുവനന്തപുരം ∙ ഇടുക്കിയിൽ ക്ഷേമപെൻഷൻ കുടിശികയ്ക്കായി ഭിക്ഷ യാചിച്ച മറിയക്കുട്ടിക്കു കെപിസിസി വീടുവച്ചു നൽകുമെന്നു പ്രസിഡന്റ് കെ.സുധാകരൻ. രണ്ടുമാസം കൊണ്ടു വീടു നിർമാണം പൂർത്തിയാക്കും. മറിയക്കുട്ടിയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചെന്നും സുധാകരൻ പറഞ്ഞു. ഭരണത്തിന്റെ മുഴുവൻ സ്വാധീനവുമുപയോഗിച്ചു സർക്കാർ നടത്തുന്ന കൊള്ളയാണു നവകേരള സദസ്സ്. മുഖ്യമന്ത്രിക്കു ഷോ കാണിക്കണമെങ്കിൽ പാർട്ടി ഫണ്ട് ഉപയോഗിക്കാം.

തിരുവനന്തപുരം ∙ ഇടുക്കിയിൽ ക്ഷേമപെൻഷൻ കുടിശികയ്ക്കായി ഭിക്ഷ യാചിച്ച മറിയക്കുട്ടിക്കു കെപിസിസി വീടുവച്ചു നൽകുമെന്നു പ്രസിഡന്റ് കെ.സുധാകരൻ. രണ്ടുമാസം കൊണ്ടു വീടു നിർമാണം പൂർത്തിയാക്കും. മറിയക്കുട്ടിയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചെന്നും സുധാകരൻ പറഞ്ഞു.
ഭരണത്തിന്റെ മുഴുവൻ സ്വാധീനവുമുപയോഗിച്ചു സർക്കാർ നടത്തുന്ന കൊള്ളയാണു നവകേരള സദസ്സ്. മുഖ്യമന്ത്രിക്കു ഷോ കാണിക്കണമെങ്കിൽ പാർട്ടി ഫണ്ട് ഉപയോഗിക്കാം. അല്ലാതെ, ജനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും പണം ഉപയോഗിച്ചല്ല ഗുണ്ടാസദസ്സ് നടത്തേണ്ടത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിക്കൊന്നാണോ ജനസദസ്സ് നടത്തുന്നത്. മരിക്കാത്തത് ആയുസ്സിന്റെ ഭാഗ്യം കൊണ്ടാണെന്നു സുധാകരൻ പറഞ്ഞു.
യുഡിഎഫിലെ ഭിന്നത സംബന്ധിച്ച് എം.വി.ഗോവിന്ദന്റെ പ്രസ്താവനയ്ക്കു പ്രതികരണം തേടിയപ്പോൾ, സിപിഎമ്മിനെ സംബന്ധിച്ചു മാത്രമാണ് എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയെന്ന് സുധാകരൻ പറഞ്ഞു.
വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് 5, 6 തീയതികളിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ 2000 പ്രതിനിധികൾ പങ്കെടുക്കും. പാർട്ടി തീരുമാനിക്കുന്ന ഈ പ്രതിനിധികൾക്കു പുറമേ, പൊതുസമൂഹത്തിൽ നിന്നുള്ള 250 പ്രതിനിധികളെയും പങ്കെടുപ്പിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഗൂഗിൾ ഫോം പൂരിപ്പിച്ച് 30നകം അപേക്ഷിക്കണം.
കൊന്നത് നിഖിൽ പൈലിയല്ല: സുധാകരൻ
ഇടുക്കി എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയത്, ഈ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി അല്ലെന്നു വാർത്താ സമ്മേളനത്തിനിടെ ചോദ്യത്തിനുത്തരമായി സുധാകരന്റെ പ്രതികരണം.
‘‘നിഖിൽ പൈലി ആരെയും കുത്തിക്കൊന്നില്ല. നിഖിൽ പൈലി അക്രമത്തിൽ നിന്നു രക്ഷപ്പെടാൻ കിലോമീറ്ററുകൾ ഓടി. കാലുതട്ടി വീണു. വീണിടത്തുനിന്ന് എഴുന്നേറ്റ് ഓടി. എവിടെയാ ആളെ കൊല്ലാൻ പോയത്’’ – ഇതായിരുന്നു സുധാകരന്റെ പ്രതികരണം.