തിരുവനന്തപുരം∙ പ്രളയ സമയത്തു ജീവനക്കാരുടെ സാലറി ചാലഞ്ച് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സർക്കാർ സമാഹരിച്ച തുകയിൽ 772.38 കോടി രൂപ പ്രളയ ദുരിതാശ്വാസത്തിനു ചെലവിട്ടില്ല. 2018ലെയും 2019ലെയും പ്രളയസമയത്ത് 4912.45 കോടി രൂപയാണു ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചത്. എന്നാൽ സിഎംഡിആർഎഫ് പോർട്ടലിലെ ഇന്നലെ വരെയുള്ള കണക്കു പ്രകാരം പ്രളയത്തിന് അനുബന്ധമായി ചെലവിട്ടത് 4140.07 കോടി രൂപയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പ്രളയ സമയത്തു ജീവനക്കാരുടെ സാലറി ചാലഞ്ച് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സർക്കാർ സമാഹരിച്ച തുകയിൽ 772.38 കോടി രൂപ പ്രളയ ദുരിതാശ്വാസത്തിനു ചെലവിട്ടില്ല. 018ലെയും 2019ലെയും പ്രളയസമയത്ത് 4912.45 കോടി രൂപയാണു ദുരിതാശ്വാസ നിധിയിലേക്കു ലഭിച്ചത്. എന്നാൽ സിഎംഡിആർഎഫ് പോർട്ടലിലെ ഇന്നലെ വരെയുള്ള കണക്കു പ്രകാരം പ്രളയത്തിന് അനുബന്ധമായി ചെലവിട്ടത് 4140.07 കോടി രൂപയാണ്. 

യുഡിഎഫിന്റെ ജനസമ്പർക്ക സദസ്സും എൽഡിഎഫിന്റെ നവകേരള സദസ്സും യുഡിഎഫ് താരതമ്യപ്പെടുത്തിയപ്പോൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു കൂടുതൽ പണം ചെലവിട്ടത് എൽഡിഎഫിന്റെ കാലത്താണെന്ന വാദമാണു സിപിഎം ഉയർത്തിയത്. മൂന്നു ജനസമ്പർക്ക പരിപാടികൾ നടത്തിയിട്ടും ഉമ്മൻചാണ്ടി സർക്കാർ 808.78 കോടി രൂപ മാത്രമാണ് അഞ്ചു വർഷത്തിനിടെ ദുരിതാശ്വാസനിധിയിൽ നിന്നു നൽകിയതെന്നും രണ്ടു പിണറായി സർക്കാരുകൾ ഏഴര വർഷത്തിനിടെ 7633 കോടി രൂപ ചെലവിട്ടെന്നുമാണു സിപിഎമ്മിന്റെ വാദം. 

ADVERTISEMENT

എന്നാൽ, പിണറായി സർക്കാരിന്റെ കാലത്തു ദുരിതാശ്വാസനിധിയിലേക്ക് 5744.89 കോടി രൂപ കോവിഡും പ്രളയവുമുണ്ടായ ഘട്ടങ്ങളിൽ സംഭാവന ലഭിച്ചതാണ്. ഇതിൽ 5081.14 കോടി രൂപ രണ്ട് ആവശ്യങ്ങൾക്കുമായി ചെലവിട്ടെന്നു സിഎംഡിആർഎഫ് പോർട്ടലിലെ കണക്കുകൾ വ്യക്തമാക്കുന്നു. 7633 കോടി രൂപ ഏഴര വർഷത്തിനിടെ ചെലവിട്ടെന്ന സിപിഎമ്മിന്റെ കണക്കു വിശ്വസിക്കാമെങ്കിൽ, കോവിഡും പ്രളയവും ഒഴികെയുള്ള ആവശ്യങ്ങൾക്കായി നൽകിയത് 2551.86 കോടി രൂപയാണ്.

1917.33 കോടി രൂപ നൽകിയതു രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണെന്നു സിപിഎം പറയുന്നു. അങ്ങനെയെങ്കിൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോവിഡ്, പ്രളയ ദുരിതാശ്വാസത്തിനല്ലാതെ ചെലവിട്ടത് 634.53 കോടി രൂപ മാത്രം. കോവിഡ്, പ്രളയ സമയത്ത് എല്ലാ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി ചെലവിടാൻ സംസ്ഥാന ദുരന്തനിവാരണ ഫണ്ട് പോലും ദുരിതാശ്വാസ നിധിയിലേക്കു മാറ്റിയാണു വിതരണം ചെയ്തത്.

English Summary:

Seven hundred crore has not been spent out of the amount raised on flood Relief