തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ അംഗങ്ങളായവരിൽ മദ്യവും സിഗരറ്റും ഉപയോഗിക്കുന്നവർക്കു പരിരക്ഷ നിഷേധിക്കുന്ന സംഭവത്തിൽ ധനവകുപ്പ് മെഡിസെപ്പിന്റെ കരാർ കമ്പനിയായ ഓറിയന്റൽ ഇൻഷുറൻസിനോട് വിശദാംശങ്ങൾ ആരാഞ്ഞു. ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവരെ ഒഴിവാക്കുന്നതിനെക്കുറിച്ചു ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നു സർവീസ് സംഘടനകൾ ഉൾപ്പെടെ രംഗത്തുവന്ന സാഹചര്യത്തിലാണു കരാറിലെ വ്യവസ്ഥകൾ പരിശോധിക്കാൻ ധനവകുപ്പ് തീരുമാനിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻഷുറൻസ് കമ്പനികളെ നിയന്ത്രിക്കുന്ന റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി (ഐആർഡിഎ) ഇങ്ങനെ നിഷ്കർഷിക്കുന്നുണ്ടോയെന്നു ധനവകുപ്പിലെ മെഡിസെപ് വിഭാഗം ഇന്നലെ അന്വേഷിച്ചു. ചികിത്സ തേടുന്ന സമയത്തു കടുത്ത ലഹരി ഉപയോഗം ഉണ്ടെങ്കിൽ ഇൻഷുറൻസ് പരിരക്ഷ ഒഴിവാക്കാൻ കമ്പനികൾക്ക് അധികാരമുണ്ടെന്ന പ്രാഥമിക വിവരമാണു ലഭിച്ചത്. എന്നാൽ, ലഹരി ഉപയോഗിക്കുന്ന സമയത്തു രോഗം ബാധിച്ചാലും പരിരക്ഷ ലഭിക്കുന്ന കവറേജുകൾ മിക്ക കമ്പനികൾക്കും ഉണ്ട്. അതിന് ഉയർന്ന പ്രീമിയം തുകയാണ് ഈടാക്കുന്നത്. മെഡിസെപ്പിൽ മാസം 500 രൂപയാണു പ്രീമിയം. 

ADVERTISEMENT

കടുത്ത മദ്യപാനമോ തുടർച്ചയായ പുകവലിയോ ഉള്ള സമയത്തു രോഗം ബാധിക്കുന്നവർക്കു പരിരക്ഷ നിഷേധിക്കുന്നതിനോട് ധനവകുപ്പിന് എതിർപ്പില്ലെന്നാണു വിവരം. വർഷങ്ങൾക്കു മുൻപു ലഹരി ഉപയോഗിച്ചെന്ന കാരണത്താൽ ഇപ്പോൾ പരിരക്ഷ നൽകാത്തതിൽ വിയോജിപ്പ് അറിയിക്കും. പതിനഞ്ചു വർഷം മുൻപു ലഹരി ഉപയോഗിച്ച മെഡിസെപ് അംഗത്തിന് ഈയിടെ രോഗം ബാധിച്ചപ്പോൾ പരിരക്ഷ നിഷേധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ സമ്മതിച്ചു. 

ഹൃദ്രോഗം, കരൾവീക്കം, അർബുദം, വൃക്കരോഗം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ വിവിധ രോഗങ്ങൾ ബാധിക്കുന്നവരുടെ കേസ് ഷീറ്റിൽ ഡോക്ടർമാർ വർഷങ്ങൾക്കു മുൻപുള്ള വിവരങ്ങളും ചേർക്കും. കരൾരോഗം ബാധിച്ചു ചികിത്സ തേടിയ ഒരാളുടെ കേസ് ഷീറ്റിൽ രോഗി 10 വർഷം മുൻപു വല്ലപ്പോഴും മദ്യപിച്ചിരുന്നെന്നും അസുഖത്തിന്റെ കാരണം ഫാറ്റി ലിവർ ആണെന്നും ഡോക്ടർ രേഖപ്പെടുത്തിയിരുന്നു. മദ്യപാനം എന്നു ഡോക്ടർ എഴുതിയതിനാൽ കമ്പനി പരിരക്ഷ അനുവദിച്ചില്ല. ഇത്തരത്തിൽ ഒട്ടേറെ കേസുകളുണ്ട്.

ADVERTISEMENT

മദ്യപിച്ചു വാഹനം ഓടിച്ചാൽ പരിരക്ഷയില്ല

മെഡിസെപ് അംഗം മദ്യപിച്ചു വാഹനം ഓടിക്കുന്നതിനിടെ അപകടത്തിൽപെട്ടാൽ പരിരക്ഷ ലഭിക്കില്ല. പക്ഷേ, മറ്റാരെങ്കിലും ഓടിക്കുന്ന വാഹനത്തിൽ, മദ്യപിച്ചശേഷം യാത്ര ചെയ്യുമ്പോൾ അപകടം ഉണ്ടായാൽ ചികിത്സാ സൗജന്യം ലഭിക്കുമെന്നു ധനവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary:

Sought explanation from company in denial of Medisep