കൊച്ചി ∙ രാഷ്ട്രീയ– ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും 135 കോടി രൂപ നിയമവിരുദ്ധമായി കൈമാറിയെന്ന ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ (ഐഎസ്ബി) കണ്ടെത്തലിനെത്തുടർന്നു കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡിനും (സിഎംആർഎൽ) കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനും (കെഎസ്ഐഡിസി) കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം കാരണം കാണിക്കൽ നോട്ടിസ് അയച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മന്ത്രാലയത്തിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് ഈ കേസ് അന്വേഷിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ഇന്നേക്കകം ബോധിപ്പിക്കാനാണ് കമ്പനികാര്യ അസിസ്റ്റന്റ് റജിസ്ട്രാറുടെ നോട്ടിസ്. സിഎംആർഎൽ കമ്പനിയുടെ 13.4% ഓഹരി ഉടമസ്ഥത കെഎസ്ഐഡിസിക്കുള്ളതിനാലാണ് അവർക്കും നോട്ടിസ് അയച്ചത്.

ADVERTISEMENT

ഐഎസ്ബിയുടെ ശുപാർശ അനുസരിച്ച് കേസ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിനു കൈമാറണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി ഓഹരി ഉടമ ഷോൺ ജോർജ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലെ പ്രധാന ആരോപണങ്ങൾ അടങ്ങുന്ന ചോദ്യാവലിയും നോട്ടിസിനൊപ്പം നൽകിയിട്ടുണ്ട്. 19 ആരോപണങ്ങൾക്കാണു മറുപടി നൽകേണ്ടത്.

പ്രധാന ആരോപണങ്ങൾ

ADVERTISEMENT

∙ സിഎംആർഎൽ നൽകിയ 135 കോടി രൂപ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലേ ?

∙ രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവനകൾക്ക് 100% ആദായനികുതി ഇളവു നൽകുന്ന 80 ജിജിബി വകുപ്പു പ്രകാരമല്ലാതെ എന്തുകൊണ്ടു തുക കൈമാറി ?

ADVERTISEMENT

∙ രാഷ്ട്രീയ നേതാക്കൾക്കു നേരിട്ടു പണം നൽകിയതെന്തിന്?

∙ 2016 മാർച്ച് 31 നു 772.44 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിരുന്ന സിഎംആർഎൽ കമ്പനി 2023 മാർച്ച് 31 ന് 7336.82 ലക്ഷം രൂപയുടെ അറ്റാദായം നേടിയതെങ്ങനെ?

∙ കേന്ദ്ര സർക്കാർ 2019 മാർച്ച് ഒന്നിന് സ്വകാര്യമേഖലയിലെ ഖനനം പൂർണമായി നിരോധിച്ചതിനു ശേഷവും സിഎംആർഎൽ കമ്പനിക്ക് ഇത്രയധികം കരിമണൽ (ഇൽമനൈറ്റ്) എങ്ങനെ ലഭിച്ചു?

English Summary:

135 crore contribution: Central notice to CMRL and KSADC