കോന്നി∙ ബവ്റിജസ് കോർപറേഷന്റെ കൂടൽ മദ്യവിൽപന ശാലയിൽനിന്ന് 81 ലക്ഷം രൂപ തിരിമറി നടത്തിയ സംഭവത്തിൽ ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. ക്ലാർക്ക് ശാസ്താംകോട്ട ആനയടി സ്വദേശി അരവിന്ദിനെതിരെയാണു പൊലീസ് കേസെടുത്തത്. ബവ്കോ ജില്ലാ വെയർഹൗസ് മാനേജരുടെ പരാതിയിലാണു നടപടി. കഴിഞ്ഞ ജൂൺ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ലഭിച്ച ദിവസ വരുമാനത്തിൽനിന്നു പലപ്പോഴായി വക മാറ്റിയാണ് ഇത്രയും തുകയുടെ ക്രമക്കേട് നടത്തിയത്. മദ്യവിൽപന ശാലയിൽ നിന്നു ദിവസവും ലഭിക്കുന്ന തുക കെട്ടിവച്ചു സ്‌‌ലിപ് എഴുതിയ ശേഷം പിറ്റേന്നു രാവിലെയാണു ബാങ്കിൽ അടയ്ക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കിൽ അടയ്ക്കുന്ന സ്‌ലിപ്പിൽ തുക കുറച്ച് എഴുതിയ ശേഷം ആ തുകയാണു നിക്ഷേപിച്ചിരുന്നത്. ബാക്കി തുക ജീവനക്കാരൻ കൈക്കലാക്കുകയായിരുന്നു. യഥാർഥ തുകയുടെ സ്‌ലിപ് വിൽപന കേന്ദ്രത്തിലും സൂക്ഷിക്കും. ഇതിലും വൈറ്റ്നർ ഉപയോഗിച്ചു തിരുത്തു വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. വിൽപന കേന്ദ്രത്തിൽ നിന്നുള്ള വരുമാനത്തിന്റെ റിപ്പോർട്ട് ദിവസവും വെയർ ഹൗസിലേക്ക് അയയ്ക്കും.

ADVERTISEMENT

കണക്കിൽ സംശയം തോന്നിയ ജില്ലാ ഓഡിറ്റ് സംഘം കഴിഞ്ഞ മാസം സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണു തിരിമറി കണ്ടെത്തിയത്. ഇതുസംബന്ധിച്ചു വിശദീകരണം ചോദിച്ചപ്പോൾ ബാങ്കിൽനിന്നു സ്റ്റേറ്റ്മെന്റ് എടുക്കാനെന്നു പറഞ്ഞു പോയ ജീവനക്കാരൻ പിന്നീടു വന്നില്ല. തുടർന്നു നടന്ന പരിശോധനയ്ക്കു ശേഷം ജീവനക്കാരന്റെ മാതാവുമായി ബന്ധപ്പെട്ട് ഇരുവരെയും സ്ഥലത്തെത്തിച്ചു വിശദീകരണം തേടി. പണം എന്തിനാണു ചെലവഴിച്ചതെന്നതു സംബന്ധിച്ച കൃത്യമായ മറുപടി ജീവനക്കാരൻ നൽകിയിട്ടില്ല. ഓൺലൈൻ ഗെയിം കളിച്ചു പണം നഷ്ടപ്പെടുത്തിയെന്ന സംശയമുണ്ട്. ദിവസവും 7 ലക്ഷത്തോളം രൂപ വരുമാനമുള്ള കേന്ദ്രമാണിത്. പരാതിയുടെ അടിസ്ഥാനത്തിൽ ജീവനക്കാരനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഇൻസ്പെക്ടർ ജി.പുഷ്പകുമാർ പറഞ്ഞു.

English Summary:

Case against employee who stolen eighty one lakh rupees from Bevco outlet