കൊല്ലം ∙ എഴുത്തിന്റെ പുതുനാമ്പുകൾ മഹാഗുരുവിന്റെ എഴുത്തുപുരയുടെ പടിക്കെട്ടിലിരുന്നു പുതിയ കഥയ്ക്കു തുടക്കമിട്ടു; പുളിമരങ്ങൾ തണൽ ചൂടി നിൽക്കുന്ന ആ മുറ്റത്ത്.. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥാരചനാ മത്സരത്തിൽ പങ്കെടുത്തവരാണു മലയാള മനോരമയുടെ ക്ഷണം സ്വീകരിച്ചു, മലയാളത്തിന്റെ കവിഗുരു ഒ‍എൻവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ എഴുത്തിന്റെ പുതുനാമ്പുകൾ മഹാഗുരുവിന്റെ എഴുത്തുപുരയുടെ പടിക്കെട്ടിലിരുന്നു പുതിയ കഥയ്ക്കു തുടക്കമിട്ടു; പുളിമരങ്ങൾ തണൽ ചൂടി നിൽക്കുന്ന ആ മുറ്റത്ത്..

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കഥാരചനാ മത്സരത്തിൽ പങ്കെടുത്തവരാണു മലയാള മനോരമയുടെ ക്ഷണം സ്വീകരിച്ചു, മലയാളത്തിന്റെ കവിഗുരു ഒ‍എൻവി പിച്ചവച്ച, എഴുതിത്തെളിഞ്ഞ ചവറ നമ്പ്യാടിക്കൽ വീട്ടിലേക്ക് അക്ഷര തീർഥാടനം നടത്തിയത്. 

ADVERTISEMENT

പാലക്കാട് ബിഎസ്എസ് ഗുരുകുലം സ്കൂളിലെ സായി മാധവ്, കാസർകോട് കാറഡുക്ക ജിവിഎച്ച്എസ്എസിലെ എൻ.വി.സഞ്ജന, എറണാകുളം കോതമംഗലം സെന്റ് അഗസ്റ്റിൻ സ്കൂളിലെ വൈഗ അനീഷ്, കണ്ണൂർ ഇരിട്ടി എച്ച്എസ്എസിലെ ദിയ ദിനചന്ദ്രൻ എന്നിവരാണിവിടെ എത്തിയത്. ഒഎൻവിയുടെ  ചുവർചിത്രവും കവിതാശലകങ്ങളും നിറഞ്ഞ വഴിയിലൂടെ മുറ്റത്തേക്കു കയറിയപ്പോൾ അവരുടെ മനസ്സിൽ ഇനിയും മരിക്കാത്ത ഓർമകൾ ഊയലാടി, കാറ്റ് കവിത‍ മൂളി. 

∙ ഒഎൻവി കുറുപ്പിന്റെ ചവറയിലെ തറവാട്ടുവീട് സന്ദർശിച്ചു കഥാരചനാ മത്സരാർഥികൾകലോത്സവത്തിൽ കഥയെഴുത്തിനു വിഷയമായ ‘കടൽത്തീരത്ത് മഴ നനഞ്ഞു നിൽക്കുന്ന പെൺകുട്ടി’ അവിടെയും ചർച്ചയായി.   നോട്ടുപുസ്തകം തുറന്ന് അവർ പുതിയ കഥയുടെ ആദ്യവാചകം കുറിച്ചു. സമീപത്ത് ഒഎൻവിയുടെ ഛായാചിത്രം മന്ദസ്മിതം തൂകിയ പോലെ. പിന്നീടു ചുറ്റി നടന്നു വീടു കണ്ടു. എഴുത്തുമുറിയിലെ സന്ദർശക ഡയറിയിൽ കയ്യൊപ്പു ചാർത്തി, യാത്ര പറഞ്ഞിറങ്ങുമ്പോൾ ചാരുകസേരയിൽ കവിതയുടെ മർമരം. പലവട്ടം വരുമെന്നു പറഞ്ഞ് അവർ പടി കടന്നു.

English Summary:

Kerala School Kalolsavam 2024