പുല്ലുമേട് (ഇടുക്കി) ∙ മകരസംക്രമസന്ധ്യയിൽ മഞ്ഞിന്റെ മൂടുപടത്തിലും ജ്യോതി തെളിഞ്ഞു. പുല്ലുമേട്ടിലെ ഉപ്പുപ്പാറയിലും സമീപമലയിലും എത്തിയ അയ്യപ്പഭക്തർക്ക് ദർശനസായൂജ്യമായി മകരജ്യോതി തെളിഞ്ഞു. ഇന്നലെ പുലർച്ചെ മുതൽ മകരജ്യോതി ദർശനത്തിനായി പുല്ലുമേട്ടിലേക്ക് അയ്യപ്പഭക്‌തരുടെ ഒഴുക്കായിരുന്നു. പുല്ലുമേടിനു പുറമേ പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും മകരജ്യോതി കാണാൻ ഒട്ടേറെപ്പേർ തടിച്ചുകൂടി. കോഴിക്കാനത്തുനിന്നും സത്രത്തിൽനിന്നും കാൽനടയായാണു ഭക്തരെത്തിയത്. മൊട്ടക്കുന്നുകളുടെയും പാറക്കെട്ടുകളുടെയും മുകളിൽ അവർ സ്ഥാനംപിടിച്ചു. ഭക്തരുടെ സംരക്ഷണത്തിനായി പൊലീസ് പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാവേലികൾ ഒരുക്കിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ കണക്കുപ്രകാരം 6,598 പേരാണു പുല്ലുമേട്ടിൽ മകരജ്യോതി ദർശിക്കാനെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുല്ലുമേട് (ഇടുക്കി) ∙ മകരസംക്രമസന്ധ്യയിൽ മഞ്ഞിന്റെ മൂടുപടത്തിലും ജ്യോതി തെളിഞ്ഞു. പുല്ലുമേട്ടിലെ ഉപ്പുപ്പാറയിലും സമീപമലയിലും എത്തിയ അയ്യപ്പഭക്തർക്ക് ദർശനസായൂജ്യമായി മകരജ്യോതി തെളിഞ്ഞു. ഇന്നലെ പുലർച്ചെ മുതൽ മകരജ്യോതി ദർശനത്തിനായി പുല്ലുമേട്ടിലേക്ക് അയ്യപ്പഭക്‌തരുടെ ഒഴുക്കായിരുന്നു. പുല്ലുമേടിനു പുറമേ പരുന്തുംപാറയിലും പാഞ്ചാലിമേട്ടിലും മകരജ്യോതി കാണാൻ ഒട്ടേറെപ്പേർ തടിച്ചുകൂടി. കോഴിക്കാനത്തുനിന്നും സത്രത്തിൽനിന്നും കാൽനടയായാണു ഭക്തരെത്തിയത്.

മൊട്ടക്കുന്നുകളുടെയും പാറക്കെട്ടുകളുടെയും മുകളിൽ അവർ സ്ഥാനംപിടിച്ചു. ഭക്തരുടെ സംരക്ഷണത്തിനായി പൊലീസ് പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷാവേലികൾ ഒരുക്കിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ കണക്കുപ്രകാരം 6,598 പേരാണു പുല്ലുമേട്ടിൽ മകരജ്യോതി ദർശിക്കാനെത്തിയത്. കനത്ത സുരക്ഷയാണു ജില്ലാ ഭരണകൂടവും പൊലീസും ഒരുക്കിയിരുന്നത്. കലക്ടർ ഷീബാ ജോർജും സബ് കലക്ടർ അരുൺ എസ്.നായരും പുല്ലുമേട്ടിൽ ക്യാംപ് ചെയ്തു മേൽനോട്ടം വഹിച്ചു. തിരക്കു നിയന്ത്രിക്കുന്നതിനു 16 മേഖലകളിലായി 1,400 പേരടങ്ങുന്ന പൊലീസ് സംഘത്തെയാണു വിന്യസിച്ചത്.

English Summary:

Pilgrims in Pulmedu to see Makarajyoti