നയപ്രഖ്യാപന പ്രസംഗം: അവഹേളനമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം∙ നയപ്രഖ്യാപന പ്രസംഗം നടത്താൻ ഭരണഘടനാപരമായ ബാധ്യതയുള്ള ഗവർണർ അവസാന ഖണ്ഡിക മാത്രം വായിച്ചു മടങ്ങിയതു നിയമസഭയോടുള്ള അവഹേളനമെന്നു പ്രതിപക്ഷം. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരെ ഒരു വിമർശനവുമില്ല. കേന്ദ്രത്തിനെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ പോകുമെന്നു പ്രഖ്യാപിച്ച മുഖ്യമന്ത്രി കേന്ദ്ര ഏജൻസികളെ ഭയന്ന് സമരം സമ്മേളനമാക്കി മാറ്റിയ ദയനീയ കാഴ്ചയാണു കാണുന്നത്. കേരളീയത്തെക്കുറിച്ചും നവകേരള സദസ്സിനെക്കുറിച്ചും പറയുന്നുണ്ടെങ്കിലും സ്‌പോൺസർഷിപ്പും ചെലവും സംബന്ധിച്ച വിവരങ്ങളില്ല. കഴിഞ്ഞ ബജറ്റിൽ ലൈഫ് മിഷന് 717 കോടി രൂപ അനുവദിച്ചിട്ട് 18 കോടി മാത്രമാണു ചെലവഴിച്ചത്. ലൈഫ് ഭവന പദ്ധതിയെ സർക്കാർ പൂർണമായും തകർത്തു.

സർക്കാരും ഗവർണറും തമ്മിലുള്ള നാടകം തുടങ്ങിയിട്ടു കുറെക്കാലമായി. സർക്കാർ പ്രതിരോധത്തിലാകുമ്പോഴൊക്കെ ഗവർണർ രക്ഷിക്കാൻ ഇറങ്ങും. ഇപ്പോൾ പിണങ്ങിയത് എന്തിന്റെ പേരിലാണെന്ന് അറിയില്ലെന്നും സതീശൻ പറഞ്ഞു. പ്രതിപക്ഷ നിരയെ അഭിവാദ്യം ചെയ്യുന്ന കീഴ്‌വഴക്കവും ഗവർണർ പാലിച്ചില്ലെന്നു പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭയെ അപമാനിക്കുന്ന നടപടിയാണു ഗവർണറുടെ ഭാഗത്തു നിന്നുണ്ടായത്. ഇതിൽ സർക്കാരിനും ഉത്തരവാദിത്തമുണ്ട്. നയപ്രഖ്യാപന പ്രസംഗവും ബജറ്റും വെറും ചടങ്ങ് മാത്രമായി മാറിയിരിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.