തിരുവനന്തപുരം ∙ ഗാർഹിക ഉപയോക്താക്കൾ ഉൾപ്പെടെ ഉൽപാദിപ്പിക്കുന്ന സൗരോർജത്തിനു കുറഞ്ഞ വിലയും അവർ ഉപയോഗിക്കുന്ന വൈദ്യുതിക്ക് ബോർഡിന്റെ നിലവിലുള്ള നിരക്കും ഈടാക്കാൻ പുനരുപയോഗ ഊർജം സംബന്ധിച്ച കരടു ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തതിൽ ആശങ്ക. ഉൽപാദിപ്പിക്കുന്ന വൈദ്യുതി കഴിഞ്ഞ് അധികം ഉപയോഗിച്ചാൽ അതിനു കുറഞ്ഞ നിരക്കാണ് ഇപ്പോൾ ഈടാക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഗാർഹിക ഉപയോക്താക്കൾ ഉൾപ്പെടെ ഉൽപാദിപ്പിക്കുന്ന സൗരോർജത്തിനു കുറഞ്ഞ വിലയും അവർ ഉപയോഗിക്കുന്ന വൈദ്യുതിക്ക് ബോർഡിന്റെ നിലവിലുള്ള നിരക്കും ഈടാക്കാൻ പുനരുപയോഗ ഊർജം സംബന്ധിച്ച കരടു ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തതിൽ ആശങ്ക.

ഉൽപാദിപ്പിക്കുന്ന വൈദ്യുതി കഴിഞ്ഞ് അധികം ഉപയോഗിച്ചാൽ അതിനു കുറഞ്ഞ നിരക്കാണ് ഇപ്പോൾ ഈടാക്കുന്നത്. എന്നാൽ, കരടു ചട്ടം അനുസരിച്ച് ഉപയോഗിക്കുന്ന മുഴുവൻ വൈദ്യുതിക്കും സ്ലാബ് അടിസ്ഥാനത്തിൽ നിരക്ക് കണക്കാക്കും. ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് കുറഞ്ഞ നിരക്കായിരിക്കും. ഉപയോക്താവിന്റെ ആവശ്യം കഴിഞ്ഞ് മിച്ചമുള്ള വൈദ്യുതി ബോർഡിനു നൽകുമ്പോൾ ഇപ്പോൾ 2.69 രൂപയാണു ലഭിക്കുക. ഈ നിരക്കിൽ വില കണക്കാക്കിയാൽ സൗരോർജ ഉൽപാദകർ നല്ലൊരു തുക കറന്റ് ചാർജായി ബോർഡിനു നൽകേണ്ടിവരും.

ADVERTISEMENT

എന്നാൽ, സൗരോർജ വൈദ്യുതിയുടെ വില റഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ചിട്ടില്ലെന്നും 2.69 രൂപ ബോർഡിനു നൽകുന്ന മിച്ച വൈദ്യുതിയുടെ വിലയാണെന്നുമാണ് കമ്മിഷൻ അധികൃതരുടെ വിശദീകരണം. ഇതിനെക്കാൾ കൂടിയ വിലയായിരിക്കും സൗരോർജത്തിനു നിശ്ചയിക്കുക. ഇതുമൂലം ഉപയോക്താവിനു നഷ്ടമുണ്ടാകില്ലെന്നും അവർ വാദിക്കുന്നു.

കേരളത്തിൽ ഇപ്പോൾ ഉപയോഗിക്കുന്ന വൈദ്യുതിയുടെ 19% മാത്രമാണ് പുനരുപയോഗ ഊർജം. സംസ്ഥാനത്ത് വിതരണം ചെയ്യേണ്ട പുനരുപയോഗ വൈദ്യുതിയുടെ ശതമാനം കമ്മിഷൻ ഉയർത്തി നിശ്ചയിച്ചതുമൂലം പുറത്തുനിന്ന് ഇത്തരം ഊർജം ഇറക്കുമതി ചെയ്യേണ്ടി വരുമെന്നാണ് മറ്റൊരു വാദം. 2029–30 ആകുമ്പോൾ 43% പുനരുപയോഗ ഊർജം കേരളത്തിൽ ഉപയോഗിക്കണമെന്നാണ് ചട്ടങ്ങളിൽ പറയുന്നത്. 

ADVERTISEMENT

കേരളത്തിൽ സൗരോർജം ഉൽപാദിപ്പിക്കുന്നവരെ നിരുത്സാഹപ്പെടുത്തുമ്പോൾ, പുറത്തുള്ള ഉൽപാദകർക്കു പ്രോത്സാഹനം നൽകുന്നതാണ് കരടു ചട്ടങ്ങൾ എന്നാണ് ആക്ഷേപം. എന്നാൽ, പുനരുപയോഗ ഊർജത്തിനു കേന്ദ്രം പ്രസരണ നിരക്ക് ഇളവു ചെയ്തിട്ടുണ്ടെന്നും 2.50 രൂപയ്ക്ക് പകലും 4.50 രൂപയ്ക്ക് രാത്രിയിലും ലഭ്യമാണെന്നും കമ്മിഷൻ അധികൃതർ പറയുന്നു. പുനരുപയോഗ ഊർജം കേരളത്തിൽ കൂടുതൽ ഉൽപാദിപ്പിക്കാനും ഉപയോഗിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരമൊരു വ്യവസ്ഥ ചേർത്തത്. വിലകൂടിയ വൈദ്യുതി വാങ്ങുന്നതിനു പകരം ഇത്തരം സാധ്യതകൾ ബോർഡ് പരിശോധിക്കണമെന്നും കമ്മിഷൻ അധികൃതർ പറയുന്നു.

English Summary:

Low cost for solar energy: Concern over renewable energy regulations