അച്ഛൻ മരിച്ച് കൃത്യം ഒരു മാസത്തിനുശേഷം ചിറ്റപ്പനും ഞങ്ങളെ വിട്ടുപിരിഞ്ഞിരിക്കുന്നു. എന്റെ പിതാവ് ഡോ.എ.സുകുമാരൻ നായരുടെ സഹോദരനാണ് എ.രാമചന്ദ്രൻ. ‘ചിറ്റപ്പൻ’ എന്നാണു ഞാൻ വിളിക്കുന്നത്. അച്ഛനും ചിറ്റപ്പനും കുട്ടിക്കാലം മുതലേ വരയിലും ശിൽപത്തിലും സംഗീതത്തിലും വലിയ താൽപര്യമായിരുന്നു. ആറ്റിങ്ങലിൽ ഒരിടത്ത് വര പഠിക്കാൻ പോയിരുന്നു. രണ്ടാൾക്കുംകൂടി ഒരു വരപ്പുസ്തകം മാത്രം. ചിറ്റപ്പൻ പിന്നീട് വരയിൽ ഏറെദൂരം മുന്നോട്ടു പോയി. അച്ഛൻ അക്കാദമിക വിഷയങ്ങളിലേക്കും തിരിഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറ്റപ്പന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിലൊരാൾ ചലച്ചിത്ര സംവിധായകനായ ജി. അരവിന്ദനായിരുന്നു. ‘സമ്മാനപ്പെട്ടി’ എന്ന പേരിൽ നാഷനൽ ബുക് സ്റ്റാൾ കുട്ടികൾക്കുവേണ്ടിയുള്ള പുസ്തകങ്ങൾ ഉൾക്കൊള്ളിച്ച ഒരു പുസ്തകപ്പെട്ടി ഇറക്കിയിരുന്നു. അതിൽ പുസ്തകങ്ങളുടെ കവറിലും ഉൾതാളുകളിലും വരച്ചത് എ.രാമചന്ദ്രനും അരവിന്ദനും ചേർന്നായിരുന്നു. ആ പെട്ടിയും മനോഹരമായി രൂപകൽപന ചെയ്തിരുന്നു. അന്നു കുട്ടികളായിരുന്നവരുടെ മനസ്സിൽ ഇന്നും ആ വർണപ്പെട്ടിയുണ്ടാകും !

ADVERTISEMENT

ചിറ്റപ്പൻ നന്നായി പാടുമായിരുന്നെന്ന വിവരം അധികം പേർക്ക് അറിയില്ല. തിരുനല്ലൂർ കരുണാകരന്റെ കവിതകളും ഗാനങ്ങളും സംഗീതം നൽകി ആകാശവാണിയിൽ അവതരിപ്പിച്ചിരുന്നു. ചിറ്റപ്പൻ പാടിയ ‘താരകങ്ങൾ ഉറങ്ങുന്ന രാത്രിയിൽ.. പാതിരാപ്പൂ വിരിയുന്ന വേളയിൽ’ എന്നു തുടങ്ങുന്ന ഒരു പാട്ട് ആകാശവാണിയിൽ ഞങ്ങൾ കുടുംബാംഗങ്ങളെല്ലാം റേഡിയോയ്ക്കു ചുറ്റുമിരുന്നാണു കേട്ടത്. ആ പാട്ട് അച്ഛനടക്കം വീട്ടിൽ എല്ലാവരും പാടി നടക്കുന്നതും കണ്ടിട്ടുണ്ട്. സ്വാതി തിരുനാളിന്റെ കീർത്തനങ്ങൾ ഉത്തരേന്ത്യൻ ശൈലിയിൽ പാടുമായിരുന്നു. ഡൽഹി ദൂരദർശനിൽ അന്നു കൗതുകകരമായ ഒരു ഡോക്യുമെന്ററി കണ്ടത് ഓർക്കുന്നു. എ.രാമചന്ദ്രൻ പാട്ടിനൊപ്പം വരയ്ക്കുന്നു ! കാൻവാസിൽ വരയ്ക്കുന്നതിനൊപ്പം നല്ല മധുരമായി പാടുകയും െചയ്യുന്നു. ഹിന്ദിയിൽ സ്വാതി തിരുനാൾ എഴുതിയ ഒരു പാട്ടായിരുന്നു പാടിയത്. 

ചുവർചിത്രത്തിന്റെ സ്വാധീനമുള്ള വരശൈലി ചിറ്റപ്പനുണ്ടായിരുന്നു. പിന്നീട് എന്തും എങ്ങനെയും വഴങ്ങുമെന്നായി. കലാകാരനു പാട്ടും ചിത്രവും കാർട്ടൂണും സംഗീതവുമെല്ലാം വഴങ്ങുമെന്ന് ആ ജീവിതം തെളിയിച്ചു. രവിവർമയുടെ പെയിന്റിങ്ങുകളുടെ വിപുലമായ ഒരു പ്രദർശനം രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. അന്നു പ്രധാനമന്ത്രിയായിരുന്ന പി.വി.നരസിംഹറാവു ആയിരുന്നു ആ പ്രദർശനം ഉദ്ഘാടനം ചെയ്തത്.

ADVERTISEMENT

കേരള സർവകലാശാല എ.രാമചന്ദ്രനെ ഡീൻ ആയി നിയമിച്ചിരുന്നു. പക്ഷേ, അതു നീണ്ടുപോയില്ല. കാരണം രസകരമാണ്. ചിറ്റപ്പൻ ആദ്യത്തെ യോഗത്തിൽനിന്നു തന്നെ എഴുന്നേറ്റുപോയി. പിന്നെ അതുവഴി പോയില്ല. യോഗത്തിനിടയിൽ മിനിറ്റ്സ് ആരാണ് എഴുതുന്നതെന്ന് അദ്ദേഹം ചോദിച്ചു. സാർ തന്നെ എഴുതണമെന്ന് അവിടെ ഇരുന്ന സർവകലാശാല ഉദ്യോഗസ്ഥർ പറഞ്ഞതോടെ ആ നിമിഷം ഇറങ്ങിപ്പോവുകയായിരുന്നു.

പരുത്തിപ്പാറയിലെ എന്റെ വീടിന്റെ പരിസരത്തു നിറയെ താമര വളർന്ന വലിയൊരു കുളം ഉണ്ടായിരുന്നു. ചിറ്റപ്പന്റെ ചിത്രങ്ങളിൽ താമരപ്പൂക്കൾ ഒട്ടേറെ തവണ പ്രമേയമായിട്ടുണ്ട്. ആ കുളത്തിന്റെ കരയിൽ കസേരയിട്ടിരുന്ന് ഏറെനേരം നിശ്ശബ്ദമായി പൂക്കളെ നിരീക്ഷിക്കുന്ന അദ്ദേഹത്തിന്റെ രൂപം മനസ്സിൽ മായാതെ നിൽക്കുന്നു.

ADVERTISEMENT

ടഗോറുമായി അടുപ്പമുണ്ടായിരുന്ന ചൈനക്കാരനായ പ്രഫസറുടെ മകളെയാണു രാമചന്ദ്രൻ വിവാഹം ചെയ്തത്. ചമേലി എന്നു പേരിട്ടതും ശാന്തിനികേതനിലാണ്. എന്തുകൊണ്ടു ഡൽഹിയിൽ സ്ഥിരതാമസമായി എന്ന ചോദ്യത്തിന് ഉത്തരമായി ചിറ്റപ്പൻ പറഞ്ഞത്, ഡൽഹി കലയ്ക്കു നിലയും വിലയുമുള്ള നഗരം എന്നായിരുന്നു. പ്രദർശനങ്ങൾ നടത്താനും ചിത്രങ്ങൾ വിൽക്കാനുമുള്ള അവസരങ്ങൾ ഡൽഹിയിൽ ഏറെയായിരുന്നു. ജാമിയ മിലിയയിൽ പ്രഫസറായിരിക്കെ ആ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം പിന്നീടു മുഴുവൻ സമയ ചിത്രകലയിലേക്കു തിരിഞ്ഞത്. വലിയ കാൻവാസുകളിൽ ഏണി വച്ചു കയറിനിന്നു വരയ്ക്കുന്ന ചിറ്റപ്പനെ ഓർക്കുന്നു. അത്രയേറെ ഉയരത്തിലായിരുന്നു കലയിലും ഞങ്ങളുടെ മനസ്സുകളിലും എ.രാമചന്ദ്രൻ എന്ന പകരം വയ്ക്കാനില്ലാത്ത മനുഷ്യൻ.

(എ. രാമചന്ദ്രന്റെ സഹോദരനും എംജി സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. എ. സുകുമാരൻനായരുടെ മകനാണ് ഡോ. അച്യുത്ശങ്കർ; സി ഡിറ്റ് മുൻ ഡയറക്ടറും കേരള സർവകലാശാല റിട്ട. പ്രഫസറുമാണ്.)

English Summary:

Dr. Achyutshankar S. Nair remembers A Ramachandran