അപൂർവരോഗത്തെ തോൽപിച്ച് ജേക്കബിന്റെ പിഎച്ച്ഡി
കടുത്തുരുത്തി (കോട്ടയം) ∙ അപൂർവരോഗത്തോടു പാട്ടിനു പോകാൻ പറഞ്ഞ് റിട്ട. അധ്യാപകൻ പിഎച്ച്ഡി നേടി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകനായിരുന്ന മുട്ടുചിറ നീരാക്കൽ എൻ.സി.ജേക്കബാണ് (65) എംജി സർവകലാശാലയിൽനിന്നു പിഎച്ച്ഡി കരസ്ഥമാക്കിയത്. അധ്യാപകനായിരിക്കെ 4 തവണയാണ് ഞരമ്പുകളുടെ ആവരണം നഷ്ടമായി, മസിലുകൾ തളരുന്ന രോഗം (സിഐഡിപി) ജേക്കബിനെ വലച്ചത്. 2010ൽ ആയിരുന്നു തുടക്കം. നടക്കാനാകാതെ തളർന്നുപോകുക, അവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിലാകുക എന്നിവയായിരുന്നു ലക്ഷണങ്ങൾ. പ്ലാസ്മ ചികിത്സയും വിലകൂടിയ കുത്തിവയ്പുകളും നിറഞ്ഞതായി ജീവിതം. ഇടയ്ക്കിടെ രോഗം കൂടി തളർന്നുവീണു.

കടുത്തുരുത്തി (കോട്ടയം) ∙ അപൂർവരോഗത്തോടു പാട്ടിനു പോകാൻ പറഞ്ഞ് റിട്ട. അധ്യാപകൻ പിഎച്ച്ഡി നേടി. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപകനായിരുന്ന മുട്ടുചിറ നീരാക്കൽ എൻ.സി.ജേക്കബാണ് (65) എംജി സർവകലാശാലയിൽനിന്നു പിഎച്ച്ഡി കരസ്ഥമാക്കിയത്.
അധ്യാപകനായിരിക്കെ 4 തവണയാണ് ഞരമ്പുകളുടെ ആവരണം നഷ്ടമായി, മസിലുകൾ തളരുന്ന രോഗം (സിഐഡിപി) ജേക്കബിനെ വലച്ചത്. 2010ൽ ആയിരുന്നു തുടക്കം. നടക്കാനാകാതെ തളർന്നുപോകുക, അവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിലാകുക എന്നിവയായിരുന്നു ലക്ഷണങ്ങൾ. പ്ലാസ്മ ചികിത്സയും വിലകൂടിയ കുത്തിവയ്പുകളും നിറഞ്ഞതായി ജീവിതം. ഇടയ്ക്കിടെ രോഗം കൂടി തളർന്നുവീണു.
ചികിത്സയുടെ ഭാഗമായി മുന്നൂറിലേറെപ്പേരിൽനിന്നു പ്ലാസ്മ സ്വീകരിച്ചു. ഫിസിയോതെറപ്പിയും വ്യായാമവും ചെയ്ത് അൽപമൊരു ആശ്വാസം ലഭിച്ചപ്പോൾ വടി കുത്തി വീണ്ടും കോളജിലെത്തി. വകുപ്പുമേധാവിയായി വിരമിച്ച ശേഷം എംജി സർവകലാശാലയിലെ കെ.എൻ.രാജ് സെന്ററിൽ എംഎ ഇക്കണോമിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകനായി. 2019ൽ വീണ്ടും രോഗം മൂർഛിച്ച് കണ്ണ്, നാവ്, അന്നനാളം, ശ്വാസകോശം എന്നിവയെ ബാധിച്ചു. രണ്ടാഴ്ചയോളം ഐസിയുവിലായി. ചികിത്സ കഴിഞ്ഞപ്പോഴാണ് പിഎച്ച്ഡി എന്ന ആഗ്രഹം ഉദിച്ചത്. 3 വർഷം കൊണ്ട് ലക്ഷ്യം നേടി. ഭാര്യ കുഞ്ഞമ്മ ജോർജ് ചേർത്തല എസ്എൻ കോളജ് അധ്യാപികയായിരുന്നു. എൻജിനീയർമാരായ ജിതിനും ജിനുവും മക്കൾ.