പത്തനംതിട്ട ∙ തിരുവനന്തപുരം– മംഗളൂരു പാതയിലെ കുപ്പിക്കഴുത്തായ ഷൊർണൂർ യാഡിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. വള്ളത്തോൾ നഗറിൽ നിന്ന് ഷൊർണൂരിലേക്കു പുതിയ ഇരട്ടപ്പാതയും ഭാരതപ്പുഴയിൽ പുതിയ പാലവും നിർമിക്കാനായി 367.39 കോടി രൂപയുടെ പദ്ധതിക്ക് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. ഷൊർണൂർ യാഡിൽനിന്നു പാലക്കാട്, തൃശൂർ ഭാഗത്തേക്കുള്ള ഒരു കിലോമീറ്റർ ഒറ്റവരി പാതകൾ ഇരട്ടിപ്പിക്കണമെന്നത് കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. പദ്ധതി നടപ്പാകുന്നതോടെ ട്രെയിനുകൾ വള്ളത്തോൾ നഗറിലും ഷൊർണൂരിലും പിടിച്ചിടുന്നത് ഒഴിവാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ തിരുവനന്തപുരം– മംഗളൂരു പാതയിലെ കുപ്പിക്കഴുത്തായ ഷൊർണൂർ യാഡിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. വള്ളത്തോൾ നഗറിൽ നിന്ന് ഷൊർണൂരിലേക്കു പുതിയ ഇരട്ടപ്പാതയും ഭാരതപ്പുഴയിൽ പുതിയ പാലവും നിർമിക്കാനായി 367.39 കോടി രൂപയുടെ പദ്ധതിക്ക് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. 

ഷൊർണൂർ യാഡിൽനിന്നു പാലക്കാട്, തൃശൂർ ഭാഗത്തേക്കുള്ള ഒരു കിലോമീറ്റർ ഒറ്റവരി പാതകൾ ഇരട്ടിപ്പിക്കണമെന്നത് കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. പദ്ധതി നടപ്പാകുന്നതോടെ ട്രെയിനുകൾ വള്ളത്തോൾ നഗറിലും ഷൊർണൂരിലും പിടിച്ചിടുന്നത്  ഒഴിവാകും. 

ADVERTISEMENT

ദക്ഷിണ റെയിൽവേ 2 വർഷം മുൻപു സമർപ്പിച്ച പദ്ധതിക്കാണ് വൈകിയാണെങ്കിലും ജനറൽ മാനേജർ ആർ.എൻ.സിങ്ങിന്റെ ശ്രമഫലമായി അനുമതി ലഭിച്ചത്. ഷൊർണൂർ യാഡ് റീമോഡലിങ്ങും ഇതിന്റെ ഭാഗമായി നടക്കും. ഭൂമിയേറ്റെടുക്കാൻ ഒരു വർഷവും നിർമാണത്തിന് 2 വർഷവും വേണ്ടി വരും. 2027 ഫെബ്രുവരിയിൽ പദ്ധതി പൂർത്തിയാക്കാനാണ്  ലക്ഷ്യമിടുന്നത്.

English Summary:

New bridge at Bharathapuzha, Shornur double lane, Projects approved