തിരുവനന്തപുരം ∙ ഓഫിസുകളിൽ ഉച്ചയൂണെത്തിക്കാൻ കുടുംബശ്രീയുടെ 'ലഞ്ച് ബെൽ'. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിൽ സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവൻ, പബ്ലിക് ഓഫിസ് പ്രദേശങ്ങളിലെ ഗവ. ഓഫിസുകൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാർച്ച് ആദ്യവാരമാണു പദ്ധതി തുടങ്ങുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ് 'പോക്കറ്റ്മാർട്ട്' വഴി രാവിലെ 7 മണി വരെ ഓർഡർ ചെയ്താൽ ചോറ്, സാമ്പാർ, അച്ചാർ, കൂട്ടുകറി, പുളിശ്ശേരി എന്നിവ ഉൾപ്പെടുന്ന ബജറ്റ് ലഞ്ച് 60 രൂപയ്ക്കും നോൺ വെജ് വിഭവങ്ങൾ കൂടി ഉൾപ്പെട്ട പ്രീമിയം ലഞ്ച് 99 രൂപയ്ക്കും ഉച്ചയ്ക്ക് 12നു മുൻപായി ഓർഡർ ചെയ്ത ആൾക്ക് ലഭിക്കും. 

ADVERTISEMENT

ഒരു മാസത്തെ ഉച്ചഭക്ഷണവും ബുക്ക് ചെയ്യാം. ശ്രീകാര്യത്തെ അടുക്കളയിൽ തയാറാക്കുന്ന ഭക്ഷണം സ്റ്റീൽ പാത്രങ്ങളിലാണു വിതരണം ചെയ്യുക. 2 മണിക്ക് ശേഷം പാത്രം തിരികെ വാങ്ങും. പാത്രങ്ങൾ മൂന്നു ഘട്ടമായി ശുചീകരിച്ച് പിന്നീട് ഉപയോഗിക്കും. സ്ഥിരമായി ഭക്ഷണം വാങ്ങുന്ന ആൾക്ക് ഒരേ പാത്രം നൽകും. കുടുംബശ്രീ അംഗങ്ങൾക്കുമുള്ള പരിശീലനം പൂർത്തിയായി. 

English Summary:

Kudumbashree 'Lunch Bell' at noon in offices