കൊല്ലങ്കോട് (പാലക്കാട്) ∙ ‌അച്ഛന്റെ സംസ്കാരം കഴിയും മുൻപേതന്നെ എസ്എസ്എൽസി പരീക്ഷയെഴുതാൻ ശ്രേയ (15) വീടിന്റെ പടിയിറങ്ങി. വടവന്നൂർ വേലായുധൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ശ്രേയയുടെ അച്ഛൻ മുതലമട പുളിയന്തോണിയിൽ വി.ശിവൻകുട്ടി (47) മരിച്ചത് പരീക്ഷയുടെ തലേന്നായിരുന്നു. മീങ്കര ഡാമിലെ ഫിഷറീസ് തൊഴിലാളിയായിരുന്ന ശിവൻകുട്ടി അർബുദബാധിതനായിരുന്നു. തെലങ്കാനയിൽ നിന്നു സഹോദരൻ എത്തേണ്ടതിനാലാണ് ഇന്നലെ രാവിലെ 10 നു സംസ്കാരം നിശ്ചയിച്ചത്. നാളെയാണ് അടുത്ത പരീക്ഷ. പഠിച്ചുജയിച്ച് അമ്മ ശശികലയ്ക്കും മുതലമട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ശ്രുതി, നെണ്ടൻകിഴായ സിഎച്ച്എംകെഎസ്എം യുപി സ്കൂളിൽ പഠിക്കുന്ന ശ്രദ്ധ എന്നീ സഹോദരങ്ങൾക്കും താങ്ങാകണമെന്നതു മാത്രമാണ് ഇനി ശ്രേയയുടെ ചിന്ത. ‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലങ്കോട് (പാലക്കാട്) ∙ ‌അച്ഛന്റെ സംസ്കാരം കഴിയും മുൻപേതന്നെ എസ്എസ്എൽസി പരീക്ഷയെഴുതാൻ ശ്രേയ (15) വീടിന്റെ പടിയിറങ്ങി. വടവന്നൂർ വേലായുധൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ശ്രേയയുടെ അച്ഛൻ മുതലമട പുളിയന്തോണിയിൽ വി.ശിവൻകുട്ടി (47) മരിച്ചത് പരീക്ഷയുടെ തലേന്നായിരുന്നു. 

മീങ്കര ഡാമിലെ ഫിഷറീസ് തൊഴിലാളിയായിരുന്ന ശിവൻകുട്ടി അർബുദബാധിതനായിരുന്നു. തെലങ്കാനയിൽ നിന്നു സഹോദരൻ എത്തേണ്ടതിനാലാണ് ഇന്നലെ രാവിലെ 10 നു സംസ്കാരം നിശ്ചയിച്ചത്. നാളെയാണ് അടുത്ത പരീക്ഷ. പഠിച്ചുജയിച്ച് അമ്മ ശശികലയ്ക്കും മുതലമട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന ശ്രുതി, നെണ്ടൻകിഴായ സിഎച്ച്എംകെഎസ്എം യുപി സ്കൂളിൽ പഠിക്കുന്ന ശ്രദ്ധ എന്നീ സഹോദരങ്ങൾക്കും താങ്ങാകണമെന്നതു മാത്രമാണ് ഇനി ശ്രേയയുടെ ചിന്ത. ‌

പെരുമ്പുളിക്കൽ എൻഎസ്എസ് ഹൈസ്കൂൾ പ്രധാനാധ്യാപിക ആർ.ഗിരിജയ്ക്കൊപ്പം ആരോമൽ .
ADVERTISEMENT

നോവുമറന്ന് ആരോമൽ

പന്തളം ∙ അച്ഛൻ മരിച്ചതിനു പിറ്റേന്നാണ് പെരുമ്പുളിക്കൽ എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർഥി ആരോമൽ ഭാസ്കരൻ ദുഃഖം ഉള്ളിലൊതുക്കി എസ്എസ്എൽസി പരീക്ഷയെഴുതിയത്. ആരോമലിന്റെ അച്ഛൻ പെരുമ്പുളിക്കൽ മന്നം നഗറിൽ കൊല്ലശേരിൽ തെക്കേതിൽ ഭാസ്കരൻ (58) ഞായറാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ക്ഷയരോഗ ചികിത്സയിലായിരുന്ന ഭാസ്കരനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് കഴിഞ്ഞ ദിവസമാണു പുലയനാർ കോട്ടയിലെ ആശുപത്രിയിലേക്കു മാറ്റിയത്. ആരോമലെത്തി കണ്ടതിനുശേഷമായിരുന്നു മരണം. ഭാസ്കരന്റെയും ഭാര്യ രമണിയുടെയും ഏകമകനാണ് ആരോമൽ. 

ADVERTISEMENT

ആരോമൽ പരീക്ഷയ്ക്ക് പോയ ശേഷം ബന്ധുക്കളുടെയും പഞ്ചായത്ത് അംഗം പ്രിയാ ജ്യോതികുമാറിന്റെയും നേതൃത്വത്തിൽ ഭാസ്കരന്റെ കൂടുംബവീട്ടിലെത്തിച്ച മ‍ൃതദേഹം ഉച്ചയ്ക്ക് ശേഷം സംസ്കരിച്ചു.

എസ്‌എസ്എൽസി പരീക്ഷയെഴുതിയ ശേഷം അമ്മയുടെ സംസ്കാരത്തിനായി പോകുന്ന കെസിയ തോംസണെ അധ്യാപകർ ആശ്വസിപ്പിക്കുന്നു.

കണ്ണീരോർമയിൽ കെസിയ

ADVERTISEMENT

പെരുമ്പെട്ടി (പത്തനംതിട്ട) ∙ സങ്കടക്കടൽ കടന്ന്, അമ്മയുടെ സംസ്കാര ദിവസം എസ്എസ്എൽസി പരീക്ഷയെഴുതി ഒരു മകൾ. കൊറ്റനാട് എസ് സിവി ഹയർസെക്കൻഡറി സ്കൂളിൽ ഇന്നലെ പരീക്ഷയെഴുതിയ കെസിയ തോംസണിന്റെ അമ്മ വൃന്ദാവനം അഴകനാക്കുഴിയിൽ ജെസി ജോൺ (46) കഴിഞ്ഞ വ്യാഴാഴ്ചയാണ് വൃക്കരോഗത്തെ തുടർന്ന‍ു മരിച്ചത്. ഡൽഹിയിലുള്ള ബന്ധുക്കൾ എത്തേണ്ടതിനാൽ സംസ്കാരം ഇന്നലത്തേയ്ക്ക് മാറ്റുകയായിരുന്നു. 

11.30ന് പരീക്ഷ കഴിഞ്ഞിറങ്ങിയ കെസിയ നേരേ പോയത് അമ്മയുടെ സംസ്കാരച്ചടങ്ങിനായിരുന്നു. കെസിയയുടെ സഹോദരൻ കെവിൻ ഇതേ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

English Summary:

Three children who lost loved ones came to SSLC exam hall