തിരുവനന്തപുരം ∙ സംസ്ഥാനത്ത് എൻജിനീയറിങ്, മെഡിക്കൽ പ്രവേശനങ്ങൾ‌ക്ക് ഇപ്പോഴുള്ള ഫ്ലോട്ടിങ് സംവരണ രീതി നിർത്തലാക്കാൻ സർക്കാർ തീരുമാനം. എൻജിനീയറിങ് പ്രവേശനത്തിന് ഫ്ലോട്ടിങ് സംവരണ രീതി നിർത്തലാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് എൻട്രൻസ് കമ്മിഷണർക്കു കത്തു നൽകിയത്. ഇതു മന്ത്രിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്ത് എൻജിനീയറിങ്, മെഡിക്കൽ പ്രവേശനങ്ങൾ‌ക്ക് ഇപ്പോഴുള്ള ഫ്ലോട്ടിങ് സംവരണ രീതി നിർത്തലാക്കാൻ സർക്കാർ തീരുമാനം. എൻജിനീയറിങ് പ്രവേശനത്തിന് ഫ്ലോട്ടിങ് സംവരണ രീതി നിർത്തലാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് എൻട്രൻസ് കമ്മിഷണർക്കു കത്തു നൽകിയത്. ഇതു മന്ത്രിയുടെ അറിവോടെയാണെന്നും ഫ്ലോട്ടിങ് സംവരണം കാരണം വയനാട്, ഇടുക്കി സർക്കാർ എൻജിനീയറിങ് കോളജുകളിൽ സംവരണ വിദ്യാർഥികൾ മാത്രമായി മാറുന്നുവെന്ന പരാതി കൂടി കണക്കിലെടുത്താണു നടപടിയെന്നും മന്ത്രിയുടെ ഓഫിസ് പ്രതികരിച്ചു. എന്നാൽ, കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സംവരണം മാറ്റാൻ കഴിയില്ലെന്ന നിലപാടിലാണു പ്രവേശന കമ്മിഷണറേറ്റ്.  ഉത്തരവ് ഇറക്കണമെന്നാവശ്യപ്പെട്ടു കമ്മിഷണർ മറുപടി നൽകിയേക്കും.

എൻജിനീയറിങ് പ്രവേശനത്തിനു ഫ്ലോട്ടിങ് സംവരണം നിർത്തണമെന്നാവശ്യപ്പെട്ടാണു കത്തെങ്കിലും മെഡിക്കൽ പ്രവേശനത്തിനും ഇതേ സംവരണ രീതിയും പ്രോസ്പെക്ടസും പിന്തുടരുന്നതിനാൽ അതിനുള്ള ഫ്ലോട്ടിങ് സംവരണവും നിർത്തലാക്കാനാണു സാധ്യത. 

ADVERTISEMENT

അടുത്ത അധ്യയന വർഷം മുതൽ മാറ്റം നടപ്പാക്കാനാണു തീരുമാനം. ഇൗഴവ, മുസ്‌ലിം, ലാറ്റിൻ കാത്തലിക്, പിന്നാക്ക ഹിന്ദു, വിശ്വകർമ, മുന്നാക്കരിലെ പിന്നാക്കർ തുടങ്ങിയ വിഭാഗങ്ങൾക്കാണു പരിഷ്കാരം കൊണ്ടു സീറ്റുകൾ നഷ്ടപ്പെടുക. 

ഒരേ സമയം മെറിറ്റിലൂടെയും സംവരണത്തിലൂടെയും സീറ്റു ലഭിക്കുന്ന കുട്ടിക്ക് മെറിറ്റ് നിലനിർത്തിക്കൊണ്ടു തന്നെ ആഗ്രഹിക്കുന്ന കോളജിലേക്കു മാറാൻ കഴിയുന്ന ഫ്ലോട്ടിങ് സംവിധാനം 20 വർഷം മുൻപാണു സംസ്ഥാനത്തു നടപ്പാക്കിയത്. 

ADVERTISEMENT

2023ൽ സർക്കാർ മെഡിക്കൽ കോളജുകളിൽ 174 കുട്ടികളും എൻജിനീയറിങ് കോളജുകളിൽ 573 കുട്ടികളും ഫ്ലോട്ടിങ് സംവരണം വഴി പ്രവേശനം നേടിയിരുന്നു. 

2019ൽ ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ഫ്ലോട്ടിങ് സംവരണം എടുത്തു കളയാൻ നീക്കം നടന്നെങ്കിലും മന്ത്രി കെ.ടി.ജലീൽ ഇടപെട്ടു തടഞ്ഞു. 

ADVERTISEMENT

പഠനസൗകര്യം കുറഞ്ഞ വയനാട്, ഇടുക്കി സർക്കാർ എൻജിനീയറിങ് കോളജുകളിൽ‌ മെറിറ്റിൽ പ്രവേശനം നേടുന്ന കുട്ടികൾ ഫ്ലോട്ടിങ് സംവരണം വഴി മറ്റു കോളജുകളിലേക്കു മാറുന്നെന്നും ഇത് ഇൗ 2 കോളജുകളുടെയും നിലവാരത്തെ ബാധിക്കുന്നെന്നും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും സർക്കാരിനെ അറിയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് സർക്കാർ തീരുമാനത്തിലേക്കു നീങ്ങിയത്. 

എന്താണ് ഫ്ലോട്ടിങ് സംവരണം ? 

പിന്നാക്ക വിഭാഗത്തിൽപെട്ട ഒരു കുട്ടിക്ക് മെറിറ്റിലും സംവരണാടിസ്ഥാനത്തിലും മെഡിക്കൽ പ്രവേശനത്തിന് അർഹതയുണ്ടെന്നു കരുതുക. സംവരണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലും മെറിറ്റിൽ  ആലപ്പുഴ മെഡിക്കൽ കോളജിലുമാണ് ഒഴിവുകൾ. എന്നാൽ, കുട്ടിക്ക് താൽപര്യം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പഠിക്കാനാണെങ്കിൽ  ആലപ്പുഴയിലെ മെറിറ്റ് സീറ്റ് തിരുവനന്തപുരത്തേക്കു മാറ്റി അവിടെ പ്രവേശിപ്പിക്കും. തിരുവനന്തപുരത്തെ സംവരണ സീറ്റ് ആലപ്പുഴയിലേക്കും മാറ്റും. 

ആലപ്പുഴയിൽ ഒരു മെറിറ്റ് സീറ്റ് കുറയുകയും ഒരു സംവരണസീറ്റ് കൂടുകയും ചെയ്യും. പിന്നീട് പിന്നാക്കവിഭാഗത്തിലെ മറ്റൊരു വിദ്യാർഥിക്കു ആലപ്പുഴയിൽ പ്രവേശനം ലഭിക്കും. സംസ്ഥാനത്തെ ആകെ സംവരണസീറ്റുകളിൽ കുറവു വരില്ല.

 പക്ഷേ, ഫ്ലോട്ടിങ് റിസർവേഷൻ നിർത്തലാക്കിയാൽ തിരുവനന്തപുരത്തെ സംവരണസീറ്റ് മെറിറ്റ് സീറ്റായിക്കരുതി, അതിൽ സംവരണാർഹതയുമുള്ള  മെറിറ്റ് വിദ്യാർത്ഥിയെ പ്രവേശിപ്പിക്കും. ഫലത്തിൽ ഒരു‌ സംവരണസീറ്റ് നഷ്ടമാകും. 

കോളജുകൾ തമ്മിൽ സീറ്റു വച്ചുമാറുന്ന രീതി ഉണ്ടായിരിക്കില്ല. അങ്ങനെ പല സംവരണസീറ്റുകളും സംസ്ഥാനത്തു നഷ്ടപ്പെടും. മെറിറ്റ് സീറ്റുകൾ അതനുസരിച്ച് കൂടുകയും ചെയ്യും.

English Summary:

Engineering, Medical Admissions: Kerala Government decides to stop floating Reservation