തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ലോക കേരളസഭ സംഘടിപ്പിക്കാൻ സർക്കാർ. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ജൂൺ 5 മുതൽ 7 വരെ നാലാമതു ലോകകേരള സഭ സംഘടിപ്പിക്കാനാണു തീരുമാനം. പങ്കെടുക്കുന്നതിനു റജിസ്ട്രേഷനു ക്ഷണിച്ചു. പ്രതിനിധികളാകാൻ മാർച്ച് 31ന് അകം അപേക്ഷിക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ ലോക കേരളസഭ സംഘടിപ്പിക്കാൻ സർക്കാർ. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ ജൂൺ 5 മുതൽ 7 വരെ നാലാമതു ലോകകേരള സഭ സംഘടിപ്പിക്കാനാണു തീരുമാനം. പങ്കെടുക്കുന്നതിനു റജിസ്ട്രേഷനു ക്ഷണിച്ചു.

പ്രതിനിധികളാകാൻ മാർച്ച് 31ന് അകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്കു ഭക്ഷണവും താമസസൗകര്യവും സർക്കാർ ഒരുക്കും. 

ADVERTISEMENT

ലോക കേരളസഭയിൽ പ്രവാസികൾ വയ്ക്കുന്ന നിർദേശങ്ങൾ നടപ്പാക്കുന്നില്ലെന്ന വിമർശനത്തിനിടെയാണു നാലാം ലോക കേരളസഭ നടത്താനുള്ള തീരുമാനം. ലോകകേരള സഭയുടെ ഭാഗമായി മുഖ്യമന്ത്രിയും സംഘവും വിദേശരാജ്യങ്ങൾ സന്ദർശിച്ചു നടത്തിയ മേഖലാ സമ്മേളനങ്ങളും വിവാദത്തിലായിരുന്നു.

കഴിഞ്ഞ ജൂണിൽ യുഎസിൽ സംഘടിപ്പിച്ച മേഖലാ സമ്മേളനത്തിൽ, മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാനും ഭക്ഷണം കഴിക്കാനും അവസരം നൽകുമെന്നു വാഗ്ദാനം നൽകി സ്പോൺസർഷിപ് പിരിച്ചതു വിവാദമായിരുന്നു. മേഖലാ സമ്മേളനത്തിന് 5.34 കോടി രൂപയാണു സംഘാടക സമിതിക്കു ചെലവു വന്നത്. പിന്നാലെ സൗദി മേഖലാ സമ്മേളനം നിശ്ചയിച്ചെങ്കിലും കേന്ദ്രം യാത്രാനുമതി നൽകാത്തതിനാൽ ഉപേക്ഷിച്ചു.

ADVERTISEMENT

മേഖലാ സമ്മേളനങ്ങളുടെ കണക്കുകളൊന്നും ഓഡിറ്റ് ചെയ്യുന്നില്ലെന്നു സർക്കാർ തന്നെ സമ്മതിച്ചിരുന്നു. ചെലവ് സംഘാടക സമിതിയാണു വഹിക്കുന്നത് എന്നതാണു കാരണമായി പറഞ്ഞത്.

അതേസമയം, തലസ്ഥാനത്തു നടക്കുന്ന ലോകകേരള സഭയുടെ ചെലവ് വഹിക്കുന്നതു പൂർണമായി സർക്കാരാണ്. കഴിഞ്ഞ വർഷം ലോകകേരളസഭാ സെക്രട്ടേറിയറ്റിന് ആകെ 2.5 കോടി രൂപയാണു പ്രവർത്തനത്തിനായി അനുവദിച്ചത്.

English Summary:

Kerala Government to organize Loka Kerala Sabha after LokSabha Elections