തിരുവനന്തപുരം ∙ ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഓൾ ഇന്ത്യ സർവീസ്‌ ഉദ്യോഗസ്ഥരുടെയും ക്ഷാമബത്തയും (ഡിഎ) പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും (ഡിആർ) സർക്കാർ 2% കൂട്ടി. ഏപ്രിലിലെ ശമ്പളവും പെൻഷനും മുതലാണ് വർധന. ഉത്തരവ് നാളെയിറങ്ങും. ഇതോടെ ഡിഎ ഏഴിൽനിന്ന്‌ 9

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ബജറ്റിൽ പ്രഖ്യാപിച്ചതനുസരിച്ച് സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഓൾ ഇന്ത്യ സർവീസ്‌ ഉദ്യോഗസ്ഥരുടെയും ക്ഷാമബത്തയും (ഡിഎ) പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും (ഡിആർ) സർക്കാർ 2% കൂട്ടി. ഏപ്രിലിലെ ശമ്പളവും പെൻഷനും മുതലാണ് വർധന. ഉത്തരവ് നാളെയിറങ്ങും.

ഇതോടെ ഡിഎ ഏഴിൽനിന്ന്‌ 9 ശതമാനമായി ഉയരും. 23,000 രൂപ അടിസ്ഥാന ശമ്പളമുള്ള ക്ലാസ് 4 ജീവനക്കാർക്ക് 460 രൂപ കൂടും. 2021 ജനുവരി 1 മുതലാണു പ്രാബല്യമെങ്കിലും അന്നു മുതലുള്ള കുടിശിക എന്തു ചെയ്യുമെന്നു വ്യക്തമാക്കിയിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണം പണമായി നൽകാനാകില്ല. പിഎഫിൽ ലയിപ്പിച്ചാൽ കടമെടുപ്പു പരിധിയിൽനിന്നു കേന്ദ്രം വെട്ടിക്കുറയ്ക്കും.

ADVERTISEMENT

6 ഗഡുക്കളായി 19% ക്ഷാമബത്ത കൂടി നൽകാൻ ബാക്കിയാണ്. കോളജ്‌ / എൻജിനീയറിങ്‌ കോളജ്‌ / മെഡിക്കൽ കോളജ്‌ അധ്യാപകരുടെ ഡിഎ 31% (നിലവിൽ 17%), ജുഡീഷ്യൽ ഓഫിസർമാരുടേത് 46% (നിലവിൽ 38%), ഐഎഎസ്‌, ഐപിഎസ്‌, ഐഎഫ്‌എസ്‌ ഉൾപ്പെടെയുള്ള ഓൾ ഇന്ത്യ സർവീസ്‌ ഓഫിസർമാരുടേത് 46% (നിലവിൽ 42%) എന്നിങ്ങനെ കൂട്ടി. വിരമിച്ചരുടെ ഡിആറും ഇതേ നിരക്കിൽ കൂട്ടി.

English Summary:

Kerala Govt Announces DA Hike For Employees and Teachers