ശിവഗിരി ∙ ശ്രീനാരായണ ധർമസംഘം ട്രസ്റ്റിലെ മുതിർന്ന അംഗവും ധർമപ്രചാരകനുമായ സ്വാമി മഹേശ്വരാനന്ദ (83) സമാധിയായി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ ആയിരുന്നു വിയോഗം. ഇന്നു രാവിലെ 8 മുതൽ ശിവഗിരി മഠത്തിൽ പൊതുദർശനം. 10ന് സന്യാസി ശ്രേഷ്ഠരുടെ കാർമികത്വത്തിൽ സമാധി ചടങ്ങുകളും പ്രത്യേക പ്രാർഥനയും നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 ശിവഗിരി മഠത്തിന്റെ അനുബന്ധ സ്ഥാപനങ്ങളായ അരുവിപ്പുറം മഠം, മധുര ശാന്തലിംഗസ്വാമി മഠം, തൃത്താല ധർമഗിരി ക്ഷേത്രം, കാഞ്ചീപുരം സേവാശ്രമം, ആലുവ അദ്വൈതാശ്രമം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു. ധർമസംഘം ട്രസ്റ്റ് ഭരണസമിതിയിലും അംഗമായി പ്രവർത്തിച്ചു. 

ADVERTISEMENT

 തിരുവനന്തപുരം അരുമാനൂർ പുളിനിന്നതിൽ വീട്ടിൽ ഭാനു വൈദ്യന്റെയും ചെല്ലമ്മയുടേയും മകനായി 1941ൽ ആണു ജനനം.  16-ാം വയസ്സിൽ ശിവഗിരി മഠത്തിലെത്തി പൂജാകർമങ്ങളിൽ വ്യാപൃതനായി. വടക്കേ ഇന്ത്യയിലെ തീർഥഘട്ടങ്ങളിലൂടെ പരിവ്രാജകനായി ചുറ്റി സഞ്ചരിച്ച അദ്ദേഹം ശിവഗിരി മഠത്തിൽനിന്നു സന്യാസദീക്ഷ സ്വീകരിച്ച് ശ്രീനാരായണ ഗുരുദേവന്റെ സന്യസ്ത ശിഷ്യ പരമ്പരയുടെ ഭാഗമായി മാറുകയായിരുന്നു.

English Summary:

Swami Maheswarananda passed away