കൊച്ചി∙ കേരള സർവകലാശാല കലോത്സവ കോഴക്കേസിൽ പ്രതികളായ നൃത്ത പരിശീലകർക്കു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിൽ രണ്ടും മൂന്നും പ്രതികളായ കാസർകോട് സ്വദേശി ജോമെറ്റ് മൈക്കിൾ, മലപ്പുറം സ്വദേശി സി. സൂരജ് എന്നിവർക്കാണു മുൻകൂർ ജാമ്യം. ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നു ജസ്റ്റിസ് സി. എസ്. ഡയസ് വ്യക്തമാക്കി. ഹർജിക്കാർക്കെതിരെ ചുമത്തിയ വിശ്വാസ വഞ്ചനക്കുറ്റം നിലനിൽക്കില്ലെന്നു പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണു കോടതി നടപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേസിൽ ഹർജിക്കാരുടെ റോൾ എന്താണെന്നു കോടതി സർക്കാരിനോട് ചോദിച്ചു. ഹർജിക്കാരുടെ സ്വാധീനത്തിലാണു തിരിമറി നടന്നതെന്ന് സർക്കാർ വിശദീകരിച്ചു. വിധി കർത്താക്കളെ നിയോഗിക്കുന്നതു സർവകലാശാലയല്ലേ എന്നായിരുന്നു കോടതിയുടെ പ്രതികരണം. അങ്ങനെയെങ്കിൽ ഹർജിക്കാർക്കെതിരെ വിശ്വാസ വഞ്ചനക്കുറ്റം നിലനിൽക്കുന്നത് എങ്ങനെയാണെന്നും ചോദിച്ചു. തുടർന്നാണു ഹർജി അനുവദിച്ചത്.

ADVERTISEMENT

മാർച്ച് 8നു നടന്ന മാർഗംകളി മത്സരഫലം അട്ടിമറിക്കാൻ വിധികർത്താവിനു കോഴ നൽകിയതായി കലോത്സവം സംഘാടകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസ് എടുത്തത്. നിരപരാധികളായ തങ്ങളെ കള്ളക്കേസിൽ കുടുക്കാനുള്ള ശ്രമമാണു പൊലീസ് നടത്തുന്നതെന്നും പരാതിക്കു പിന്നിൽ രാഷ്ട്രീയ സ്വാധീനമുണ്ടെന്നും ആരോപിച്ചായിരുന്നു ഹർജി. കേസിൽ ഒന്നാം പ്രതിയായ വിധി കർത്താവ് പി. എൻ. ഷാജി ജീവനൊടുക്കിയ കാര്യവും അഭിഭാഷകൻ ശ്രദ്ധയിൽപെടുത്തിയിരുന്നു.

English Summary:

High Court granted anticipatory bail to dance teachers in Kerala University Kalotsava corruption case