തിരുവനന്തപുരം ∙ പരീക്ഷകളുടെയും ഉത്തരക്കടലാസുകളുടെയും മൂല്യനിർണയം നടത്തുന്നവരുടെ യോഗ്യത വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാത്തതിന് പിഎസ്‌സി സെക്രട്ടറിയോട് വിവരാവകാശ കമ്മിഷൻ വിശദീകരണം തേടി. വിവരം നിഷേധിച്ച പിഎസ്‌സി ആസ്ഥാനത്തെ ഇൻഫർമേഷൻ ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടിസും നൽകി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉന്നതവിദ്യാഭ്യാസ വകുപ്പിൽ കൊമേഴ്സ് അസി. പ്രഫസർ തസ്തികയിലേക്ക് മൂല്യനിർണയം നടത്തേണ്ടവർക്കായി പിഎസ്‌സി നിശ്ചയിച്ച യോഗ്യതകളും മറ്റുമാണ് പത്തനംതിട്ട കലഞ്ഞൂരിലെ ഡോ.സന്ധ്യ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞത്. വ്യക്തിപരമായതിനാൽ വിവരം നൽകാനാവില്ലെന്നായിരുന്നു മറുപടി. അപ്പീൽ നൽകിയിട്ടും ഫലമുണ്ടായില്ല. 

ADVERTISEMENT

ചോദിച്ചതു വ്യക്തിപരമായ വിവരങ്ങൾ അല്ലാത്തതിനാൽ നിഷേധിക്കാൻ കഴിയില്ലെന്നും പൊതുമാനദണ്ഡങ്ങളായതിനാൽ പിഎസ്‌സി നേരത്തേ തന്നെ ഇവ സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതായിരുന്നെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ എ.അബ്ദുൽ ഹക്കിമിന്റെ ഉത്തരവിൽ പറഞ്ഞു. സുപ്രീംകോടതിയുടെ നിർദേശവും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് സെക്രട്ടറിയോടു വിശദീകരണം തേടിയത്. വിശദീകരണവും നോട്ടിസിനുള്ള മറുപടിയും 30ന് അകം സമർപ്പിക്കണം. വിവരങ്ങൾ ഏപ്രിൽ നാലിനകം അപേക്ഷകയ്ക്കു സൗജന്യമായി നൽകണം. ഇതും സമാനമായ പൊതുവിവരങ്ങളും ഏപ്രിൽ 12ന് അകം സൈറ്റിൽ ഉൾപ്പെടുത്തി വിവരം അറിയിക്കാനും ഉത്തരവിൽ പറഞ്ഞു. 

English Summary:

Qualification of examiners is not stated; Right to Information Commission against PSC