തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് അമിതലോഡുമായി പോയ ടിപ്പർ ലോറിയിൽനിന്നു കരിങ്കല്ലു തെറിച്ചുവീണ് സ്കൂട്ടർ യാത്രികനായ ബിഡിഎസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. വിഴിഞ്ഞം മുക്കോല–ബാലരാമപുരം റോഡിൽ മണലിയിൽ ഇന്നലെ രാവിലെ 8ന് നടന്ന അപകടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്ക് അമിതലോഡുമായി പോയ ടിപ്പർ ലോറിയിൽനിന്നു കരിങ്കല്ലു തെറിച്ചുവീണ് സ്കൂട്ടർ യാത്രികനായ ബിഡിഎസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. വിഴിഞ്ഞം മുക്കോല–ബാലരാമപുരം റോഡിൽ മണലിയിൽ ഇന്നലെ രാവിലെ 8ന് നടന്ന അപകടത്തിൽ മുല്ലൂർ കാഞ്ഞിരംവിള വീട്ടിൽ അജികുമാറിന്റെയും പി.എസ്.ബിന്ദുവിന്റെയും മകൻ അനന്തു ബി.അജികുമാർ (26) ആണ് മരിച്ചത്. അനന്തുവിന്റെ വീട്ടിൽനിന്ന് 500 മീറ്റർ മാത്രം അകലെവച്ചാണ് അപകടം. 

നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ 4–ാം വർഷ ബിഡിഎസ് വിദ്യാർഥിയായ അനന്തു കോളജിലേക്കു പോകുകയായിരുന്നു. ടിപ്പർ ലോറിയിൽനിന്നു കരിങ്കല്ല് തെറിച്ച് അനന്തുവിന്റെ തലയിൽ വീണെന്ന് പൊലീസ് പറഞ്ഞു. 

(1) അനന്തു അമ്മ ബിന്ദുവിനൊപ്പം (ഫയൽചിത്രം). (2) തെറിച്ചു വീണ കല്ല്. (3) അനന്തുവിന്റെ മരണവിവരം അറിഞ്ഞ് അമ്മ പി.എസ്. ബിന്ദു വിങ്ങിപ്പെ‍ാട്ടുന്നു. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ
ADVERTISEMENT

ഇതേത്തുടർന്നു നിയന്ത്രണം വിട്ട സ്കൂട്ടർ സമീപത്തുള്ള മതിലിൽ ഇടിച്ചുനിന്നു. ഹെൽമറ്റ് തകർന്ന നിലയിലായിരുന്നു. പരുക്കേറ്റ അനന്തുവിനെ നിംസ് മെഡിസിറ്റിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും ഉച്ചയോടെ മരിച്ചു. ഏക സഹോദരി അരുണ പാലക്കാട്ട് ഫൊറൻസിക് സയൻസ് പിജി വിദ്യാർഥിയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു നിംസ് മെഡിസിറ്റിയിൽ പൊതുദർശനത്തിനു വയ്ക്കും. ഗൾഫിൽ ജോലി ചെയ്യുന്ന അജികുമാർ എത്തിയ ശേഷം സംസ്കരിക്കും.

അമിതലോഡുമായി അമിതവേഗത്തിൽ പോകുന്ന ടിപ്പർ ലോറികൾ മൂലമുള്ള അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. പലതവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. അപകടത്തിനു കാരണമായ ലോറിയും അമിതലോഡ് വഹിച്ചിരുന്നെന്നു വ്യക്തമാണ്. പച്ച നെറ്റ് ഉപയോഗിച്ച് കരിങ്കൽ ലോഡ് മൂടിയിരുന്നു. അപകടത്തിനു ശേഷം ലോറിയും ലോഡും തുറമുഖത്തേക്കു നീക്കാൻ പൊലീസ് ഇടപെട്ടെങ്കിലും നാട്ടുകാർ തടഞ്ഞു. 

ADVERTISEMENT

തുടർന്നു ലോറി പൊലീസ് വിഴിഞ്ഞം സ്റ്റേഷനിലെത്തിച്ചു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും അലക്ഷ്യമായും അപകടകരമായും വാഹനമോടിച്ചതിനുമുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിഴിഞ്ഞം തുറമുഖത്തേക്കു മാർച്ച് സംഘടിപ്പിച്ചു.

English Summary:

Stone from lorry kills student Ananthu