തിരുവനന്തപുരം ∙ കാസർകോട്ടെ റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വിട്ടയച്ച കോടതി വിധിയിൽ പൊലീസ് അന്വേഷണത്തിലെ ഗുരുതര വീഴ്ച പരാമർശിക്കപ്പെട്ടതോടെ ഇതിലും രാഷ്ട്രീയ ഒത്തുകളിയുണ്ടായെന്ന ആരോപണം ശക്തമാക്കി കോൺഗ്രസ്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെയും ലോക്സഭാ തിരഞ്ഞെടുപ്പ് ഡീലിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കാസർകോട്ടെ റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വിട്ടയച്ച കോടതി വിധിയിൽ പൊലീസ് അന്വേഷണത്തിലെ ഗുരുതര വീഴ്ച പരാമർശിക്കപ്പെട്ടതോടെ ഇതിലും രാഷ്ട്രീയ ഒത്തുകളിയുണ്ടായെന്ന ആരോപണം ശക്തമാക്കി കോൺഗ്രസ്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ബന്ധത്തിന്റെയും ലോക്സഭാ തിരഞ്ഞെടുപ്പ് ഡീലിന്റെയും ഭാഗമായാണോ പ്രതികളെ വിട്ടയയ്ക്കാൻ ഇടയാക്കിയതെന്ന് സംശയിക്കണമെന്നു കെപിസിസി ആക്ടിങ് പ്രസിഡന്റും യുഡിഎഫ് കൺവീനറുമായ എം.എം.ഹസൻ പറഞ്ഞു. 

‘‘അന്വേഷണത്തിൽ പൊലീസിനും പ്രോസിക്യൂഷനും ഉണ്ടായ ഗുരുതര  വീഴ്ചയെക്കുറിച്ച് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പ്രതികരിക്കണം. പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ തിരഞ്ഞെടുപ്പ് പ്രചാരണ  യോഗങ്ങളിൽ മുഖ്യമന്ത്രി കള്ളക്കണ്ണീരൊഴുക്കി നടക്കുമ്പോഴാണ് ഒരു മുസ്‌ലിം മതപണ്ഡിതന്റെ ക്രൂരമായ കൊലപാതകത്തിൽ ആർഎസ്എസുകാരായ പ്രതികളെ വിട്ടയയ്ക്കുന്ന സാഹചര്യം ഉണ്ടായത്.

ADVERTISEMENT

കൊലപാതകികൾക്ക് ആർ എസ്എസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ പോലും പൊലീസിനും പ്രോസിക്യൂഷനും കഴിഞ്ഞിട്ടില്ല. തെളിവുകൾ  ശേഖരിക്കുന്നതിലും ഗുരുതര  വീഴ്ചയുണ്ടായി’’ – എം.എം.ഹസൻ ചൂണ്ടിക്കാട്ടി.

‘‘റിയാസ് മൗലവി കേസിൽ നടന്നത്, വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ കൊന്ന് കെട്ടിത്തൂക്കിയ ഡിവൈഎഫ്ഐക്കാരനെ രക്ഷിക്കാൻ നടത്തിയ അതേ ഗൂഢാലോചനയാണ്. ഭരണനേതൃത്വത്തിന്റെ അറിവോടെ റിയാസ് മൗലവി വധക്കേസിൽ പ്രോസിക്യൂഷനും പൊലീസും ഗുരുതര വീഴ്ച വരുത്തി. ബിജെപിയെ ഭയക്കുന്ന മുഖ്യമന്ത്രി, മുസ്‌ലിം വോട്ട് കിട്ടാനാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെ പൗരത്വ നിയമത്തെക്കുറിച്ച്  എഴുതിത്തയാറാക്കിയ പച്ചക്കള്ളം വായിക്കുന്നത്’’–വി.ഡി.സതീശൻ പറഞ്ഞു.

ADVERTISEMENT

പ്രതികളെ വിട്ടയച്ചതിന് എതിരെ അപ്പീൽ നൽകുമെന്ന് മന്ത്രി

കൊച്ചി ∙ റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വിട്ടയച്ച വിചാരണ കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്നു മന്ത്രി പി.രാജീവ്. അസാധാരണങ്ങളിൽ അസാധാരണ വിധിയാണ് ഇത്. വിധിന്യായത്തിലെ ഏഴു കണ്ടെത്തലുകളും പ്രതികളെ കുറ്റവിമുക്തരാക്കാൻ പര്യാപ്തമാണോ എന്ന് സംശയമുണ്ടെന്നും മന്ത്രി പറഞ്ഞു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ആഭ്യന്തരവകുപ്പും വിധി പരിശോധിക്കുന്നുണ്ട്. പ്രോസിക്യൂഷനും മികച്ച പ്രവർത്തനമാണു കാഴ്ചവച്ചത് – മന്ത്രി പി.രാജീവ് പറഞ്ഞു.

English Summary:

Riyas Moulavi murder case Congress raised allegations of political collusion