കെഎസ്ആർടിസിക്ക് ഇനി സൂപ്പർഫാസ്റ്റ് പ്രീമിയം എസി
തിരുവനന്തപുരം ∙ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം എസി ബസ് സർവീസ് തുടങ്ങുന്നു. 42 പേർക്കിരിക്കാവുന്ന ബസിൽ പുഷ്ബാക് സീറ്റ്, വൈഫൈ സൗകര്യങ്ങളുമുണ്ടാകും. ഏതെങ്കിലും കാരണത്താൽ എസി പ്രവർത്തിക്കാതെ വന്നാൽ വശങ്ങളിലെ ഗ്ലാസുകൾ നീക്കാനാകും. നിരക്ക് സൂപ്പർഫാസ്റ്റുകളെക്കാൾ അൽപം കൂടുതൽ. വൈഫൈയ്ക്കു റിസർവേഷൻ

തിരുവനന്തപുരം ∙ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം എസി ബസ് സർവീസ് തുടങ്ങുന്നു. 42 പേർക്കിരിക്കാവുന്ന ബസിൽ പുഷ്ബാക് സീറ്റ്, വൈഫൈ സൗകര്യങ്ങളുമുണ്ടാകും. ഏതെങ്കിലും കാരണത്താൽ എസി പ്രവർത്തിക്കാതെ വന്നാൽ വശങ്ങളിലെ ഗ്ലാസുകൾ നീക്കാനാകും. നിരക്ക് സൂപ്പർഫാസ്റ്റുകളെക്കാൾ അൽപം കൂടുതൽ. വൈഫൈയ്ക്കു റിസർവേഷൻ സമയത്തു തന്നെ ചെറിയ ചാർജ് ഈടാക്കും. പ്രധാന റോഡുകളിൽ ദീർഘദൂര സർവീസുകൾക്ക് ഈ ബസുകളെത്തുന്നതോടെ, നിലവിലെ വോൾവോ ലോഫ്ലോർ എസി ബസുകൾ നഗര സർവീസിനു മാത്രമായി മാറ്റും. ഇതിൽ ചില ബസുകൾ സ്ഥാപനങ്ങൾക്കു വാടകയ്ക്കും നൽകും.
സൂപ്പർഫാസ്റ്റ് പ്രീമിയം എസി വിഭാഗത്തിൽ ആദ്യം 48 ബസുകൾക്കാണ് ടാറ്റാ, ലെയ്‌ലൻഡ് കമ്പനികൾക്കു കരാർ നൽകുന്നതെങ്കിലും മൊത്തം 220 ബസുകളാണു വാങ്ങാൻ ഉദ്ദേശിക്കുന്നത്. വില 36–38 ലക്ഷം രൂപ. കരാർ നൽകി 40 ദിവസത്തിനകം ബസുകളെത്തുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. ഇൗ ബസുകൾ പ്രധാന ഡിപ്പോകളിൽ മാത്രമേ കയറൂ. എന്നാൽ 10 രൂപ അധികം നൽകി ബുക്ക് ചെയ്യുന്നവർക്ക് സ്റ്റോപ്പില്ലാത്തിടത്തുനിന്നും കയറാം. എവിടെ നിന്നാണു കയറുന്നതെന്ന ഗൂഗിൾമാപ്പ് ലൊക്കേഷൻ ബുക്കിങ് സമയത്തുതന്നെ കൈമാറണം.