തേഞ്ഞിപ്പലം (മലപ്പുറം) ∙ മുഖ്യമന്ത്രിയുടെ ഉത്തരവ് തള്ളി എ‍ൻ.എ.അബ്ദുൽ റഷീദിനെ കാലിക്കറ്റ് സർവകലാശാലാ ഫിനാൻസ് ഓഫിസർ തസ്തികയിൽനിന്ന് പുറത്താക്കി റജിസ്ട്രാർ ഡോ. ഇ.കെ.സതീഷ് ഉത്തരവിറക്കി. സംസ്ഥാന സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിൽനിന്ന് മുഖ്യമന്ത്രിയുടെ അനുമതിയോടെ ഇറക്കിയ ഉത്തരവ് അനുസരിച്ച് ഒരു വർഷം കൂടി കാലിക്കറ്റ് ഫിനാൻസ് ഓഫിസർ തസ്തികയിൽ തുടരാൻ കാലാവധി ശേഷിക്കെയാണ് യൂണിവേഴ്സിറ്റി അധികൃതരുടെ അസാധാരണ നടപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊതുഭരണ വകുപ്പ് അഡീഷനൽ സെക്രട്ടറിയായി പ്രമോഷൻ നൽകിയ ശേഷം കഴിഞ്ഞ മാർച്ച് 30 മുതൽ ഒരു വർഷം കാലിക്കറ്റിൽ തുടരാനാണ് അദ്ദേഹത്തിന് സർക്കാർ അനുമതി നൽ‍കിയത്. എന്നാൽ, 2023 ഏപ്രിൽ 5ന് കാലിക്കറ്റിൽ ഡപ്യൂട്ടേഷനിൽ ഫിനാൻസ് ഓഫിസറായി എത്തിയ അദ്ദേഹത്തെ ഒരു വർഷം തികഞ്ഞ ഇന്നലെ പുറത്താക്കി ഉത്തരവിറക്കുകയായിരുന്നു. സിൻഡിക്കറ്റ് തീരുമാനം അനുസരിച്ചാണ് ഇതെന്നാണ് ഉത്തരവിലുള്ളത്. പൊതുഭരണ വകുപ്പിൽ ജോ. സെക്രട്ടറി ആയിരിക്കെയാണ് റഷീദ് കാലിക്കറ്റിൽ എത്തിയത്.

ADVERTISEMENT

സിപിഎം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ അംഗമാണ്. ഇന്നലെ കാലാവധി അവസാനിപ്പിച്ചുള്ള ഉത്തരവ് കൈമാറിയതിന് പിന്നാലെ ഓഫിസ് ഒഴിയാനും റജിസ്ട്രാർ നിർദേശം നൽകിയിട്ടുണ്ട്. തുടർ നടപടി സംബന്ധിച്ച് സെക്രട്ടേറിയറ്റിൽ നിന്നുള്ള നിർദേശത്തിന് കാക്കുകയാണ് അദ്ദേഹം. സാമ്പത്തിക കാര്യങ്ങളിൽ അടക്കം സർക്കാർ നയം അനുസരിച്ച് കാര്യങ്ങൾ നടക്കണമെന്ന കർക്കശ നിലപാട് എടുത്തതിലുള്ള ചിലരുടെ എതിർപ്പാണ് അദ്ദേഹത്തെ പുറത്താക്കാൻ ഇടയാക്കിയതെന്നാണ് സൂചന.

English Summary:

Finance Officer of Calicut university was sacked