കോഴിക്കോട് ∙ ഉയർന്ന പെൻഷൻ കണക്കാക്കാൻ പിഎഫ് പെൻഷൻ പദ്ധതിയിൽ പ്രത്യേകം ഫോർമുല ഇല്ലാത്തതിനാൽ നിലവിലുള്ള പ്രോ–റേറ്റ (ആനുപാതിക) രീതി നടപ്പാക്കി എന്നു പറയുന്ന ഇപിഎഫ്ഒ കഴിഞ്ഞ വർഷം വരെ ഉയർന്ന പെൻഷൻ നൽകിയത് പ്രോ–റേറ്റ ബാധകമാക്കാതെ. ഇത്തരത്തിൽ പെൻഷൻ നൽകിയതിന്റെ പെൻഷൻ പേയ്മെന്റ് ഓർഡറുകൾ (പിപിഒ) ഇപിഎഫ്ഒ വെബ്സൈറ്റിൽ ലഭ്യമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022 നവംബർ 4ന് പെൻഷൻ കേസിൽ സുപ്രീം കോടതി വിധി വന്ന ശേഷവും ഇത്തരത്തിൽ ഉയർന്ന പെൻഷൻ അനുവദിച്ചിട്ടുണ്ട്. ഈ പെൻഷൻ അതേ നിര‍ക്കിൽ തുടർന്നു നൽകിവരികയും ചെയ്യുന്നു. പ്രോ–റേറ്റ വ്യവസ്ഥ ഉയർന്ന പിഎഫ് പെൻഷൻ പദ്ധതി ഉദ്ദേശിച്ചായിരുന്നില്ല എന്നതിന്റെ വ്യക്തമായ തെളിവാണിത്. നിശ്ചിത ശമ്പളപരിധിക്കു മാത്രം (പരമാവധി 6500/15000 രൂപ) പെൻഷൻ ഫണ്ടിലേക്കു വിഹിതമടച്ചവരുടെ പെൻഷനാണു പ്രോ–റേറ്റ രീതിയിൽ സേവന കാലാവധിയെ രണ്ടായി വിഭജിച്ചു കണക്കാക്കിയിരുന്നത്.

ADVERTISEMENT

പരമാവധി 6500 രൂപയ്ക്കു വിഹിതമടച്ച 2014 ഓഗസ്റ്റ് 31 വരെയുള്ള സർവീസിനും തുടർന്നിങ്ങോട്ട് 15000 രൂപയ്ക്കു വിഹിതമടച്ച സർവീസിനും അതതു കാലത്തെ ശമ്പളപരിധി മാനദണ്ഡമാക്കി പെ‍ൻഷൻ കണക്കാക്കുന്ന രീതിയാണിത്. എന്നാൽ പരിധികളില്ലാതെ സർവീസ് കാലം മുഴുവൻ പൂർണശമ്പളത്തിനു പെൻഷൻ ഫണ്ടിലേക്കു വിഹിതമടയ്ക്കുന്ന ഉയർന്ന പെൻഷൻ പദ്ധതിയിലുള്ളവർക്കു പ്രോ–റേറ്റ വ്യവസ്ഥ ബാധകമാക്കിയത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

സുപ്രീം കോടതി പറഞ്ഞത്

ADVERTISEMENT

∙ ഉയർന്ന പെൻഷനിൽ പ്രോ–റേറ്റ വ്യവസ്ഥ നിലവിലില്ലാതിരുന്നതിനാൽ ഇതു സുപ്രീം കോടതിയിലെ കേസിൽ തർക്കവിഷയമായിരുന്നില്ല. പെൻഷൻ കണക്കാക്കുന്നതിനുള്ള ശമ്പളം ഒടുവിലത്തെ 12 മാസ ശമ്പള ശരാശരിയിൽ നിന്ന് 60 മാസ ശരാശരിയാക്കി മാറ്റിയതിനെയാണ് പെൻഷൻകാർ ചോദ്യംചെയ്തത്. എന്നാൽ, ഇതിൽ അപാകത കാണുന്നില്ല എന്നാണു സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയത്.

സാധാരണ പെൻഷൻ പദ്ധതിയിലുള്ളവർക്കു 2014 സെപ്റ്റംബർ 1നു മുൻപും അതിനു ശേഷവും എന്നു 2 വ്യത്യസ്ത പെൻഷനബിൾ ശമ്പളപരിധികളുള്ളതിനാലാണ് ആനുപാതികാടിസ്ഥാനത്തിൽ പെൻഷൻ രണ്ടായി കണക്കാക്കുന്നത്. എന്നാൽ ഉയർന്ന പെൻഷനിൽ അവസാന 60 മാസ ശരാശരി എന്ന ഒറ്റ പെൻഷനബിൾ ശമ്പളമേ വരുന്നുള്ളൂ. അതുകൊണ്ട് ആനുപാതിക അടിസ്ഥാനം യുക്തിരഹിതവും നിയമലംഘനവുമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

ADVERTISEMENT

ഉയർന്ന പെൻഷൻ പ്രോ–റേറ്റയില്ലാതെ

കേരള മെറ്റൽസ് ആൻഡ് മിനറൽസ് ലിമിറ്റഡിൽ നിന്ന് 2022 മേയിൽ വിരമിച്ച ജീവനക്കാരനു നൽകിയ പെൻഷൻ ഉദാഹരണമായെടുക്കാം. 2 വർഷം വെയ്റ്റേജ് ഉൾപ്പെടെ പെൻഷനറുടെ സർവീസ് 10,415 ദിവസം (28.534 വർഷം). വിരമിക്കുമ്പോഴത്തെ ശമ്പളം– 2,09,754 രൂപ. അവസാന 60 മാസ ശരാശരി ശമ്പളം– 1,60,047 രൂപ. പ്രോ–റേറ്റ വ്യവസ്ഥ ബാധകമാക്കാതെയുള്ള പെൻഷൻ– 65,240 രൂപ (1,60,047 X 28.534 / 70). പാസ്റ്റ് സർവീസ് ബെനിഫിറ്റ് ആയി നൽകിയ 653 രൂപയും ചേർത്ത് ആകെ പെൻഷൻ 65,893 രൂപ. കഴിഞ്ഞ മാസം വരെ ഇതേ തുക കൃത്യമായി നൽകിയിട്ടുണ്ട്.

English Summary:

EPFO has given higher PF pension without applying pro rata