തൃശൂർ ∙ സിപിഎം ജില്ലാ കമ്മിറ്റിയുടെ 10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ആദായനികുതി വകുപ്പ് തീരുമാനിച്ചു. പാർട്ടിക്ക് നേരിട്ട് അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്കുകളും പാർട്ടി ഭരിക്കുന്ന സഹകരണ ബാങ്കുകളും അന്വേഷണപരിധിയിൽ ഉൾപ്പെടും. പാർട്ടി നേതാക്കൾക്കോ അംഗങ്ങൾക്കോ ബെനാമി നിക്ഷേപമുണ്ടോയെന്ന് ഇ.ഡിയും പരിശോധിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കരുവന്നൂർ ബാങ്ക് ബെനാമി വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി ആവശ്യപ്പെട്ട രേഖകൾ ജില്ലാ സെക്രട്ടറി എം.എം.വർഗീസ്, മുൻ മന്ത്രി എ.സി.മൊയ്തീൻ, സംസ്ഥാന കമ്മിറ്റിയംഗവും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ.കണ്ണൻ എന്നിവർ നൽകിയിരുന്നില്ല. ഇക്കാര്യം ഇ.ഡി കേന്ദ്രധനകാര്യ മന്ത്രാലയത്തിനു റിപ്പോർട്ട് ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ആദായനികുതി വകുപ്പ്, റിസർവ് ബാങ്ക് എന്നിവരെക്കൂടി അന്വേഷണത്തിന്റെ ഭാഗമാക്കാൻ ധനകാര്യവകുപ്പ് തീരുമാനിച്ചത്. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് അവരുടെ നിക്ഷേപം പലിശ സഹിതം തിരികെ നൽകാനുള്ള നടപടി സ്വീകരിക്കാനാണു റിസർവ് ബാങ്കിനു ലഭിച്ചിട്ടുള്ള നിർദേശം.

ADVERTISEMENT

സിപിഎം ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിലൂടെ കോടികൾ വന്നതിൽ മൂന്നു കാര്യങ്ങളാണ് ഇ.ഡി പരിശോധിക്കുന്നത്. ഒന്ന്, ഫണ്ട് വന്നതിനു മതിയായ രേഖകൾ ഉണ്ടായിരുന്നോ?, രണ്ട്, ഈ ഫണ്ടുകളിൽനിന്നു തുക എടുക്കുന്നതിന്റെ വിവരം ആദായ നികുതി വകുപ്പിനു നൽകാതിരുന്നതു മനഃപൂർവമായിരുന്നോ?, മൂന്ന്, കരുവന്നൂർ ബാങ്കിൽനിന്നു പാർട്ടി നേതാക്കൾ വഴി പുറത്തുപോയ കോടികൾ ഈ അക്കൗണ്ടിലേക്ക് എത്തിയിരുന്നോ? ഇതിനു മൂന്നും രേഖകൾ കാണിച്ചു സിപിഎം നേതൃത്വം  മറുപടി പറയേണ്ടിവരും.

എന്തിനാണു പെട്ടെന്നു കോടികൾ പിൻവലിച്ചതെന്ന ചോദ്യത്തിനു എം.എം.വർഗീസ് മറുപടി നൽകിയിട്ടുണ്ടെന്നാണു സൂചന. രക്തസാക്ഷി കുടുംബങ്ങൾക്കും പഴയ പാർട്ടി പ്രവർത്തകർക്കുമടക്കം 3000 പേർക്കെങ്കിലും പ്രതിമാസ സഹായധനം നൽകുന്നുണ്ട്. വിഷുവിനു മുന്നോടിയായി ഇവർക്കും മറ്റു ചില പാർട്ടി പ്രവർത്തകർക്കും പ്രത്യേക സഹായവും നൽകും. അതു പണമായിത്തന്നെയാണു കൊടുക്കാറുള്ളത്. അതിനു തുക പിൻവലിക്കേണ്ട സമയമായെന്നാണു പാർട്ടി വിശദീകരണം. 

ADVERTISEMENT

∙ സിപിഎമ്മിന്റെ അക്കൗണ്ടിൽ കണക്കിൽപെടാത്ത ഒരു പൈസയുമില്ല. അക്കൗണ്ട് മരവിപ്പിച്ചതിനെ നിയമപരമായി നേരിടും. അക്കൗണ്ടിലേക്കു വന്ന മുഴുവൻ പണത്തിനും രേഖയുണ്ട്. പാർട്ടിയുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ല. -എം.വി.ഗോവിന്ദൻ, സിപിഎം സംസ്ഥാന സെക്രട്ടറി

English Summary:

Income tax department will examine transactions of CPM Thrissur district committee