മാവേലിക്കര ∙ സിപിഎം പ്രവർത്തകനായ കായംകുളം സിയാദ് വധക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ഒന്നും രണ്ടും പ്രതികൾക്കു ജീവപര്യന്തം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ വീതം പിഴയും ശിക്ഷ. സിപിഎം പ്രാദേശിക നേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന കായംകുളം വൈദ്യൻ വീട്ടിൽ തറയിൽ സിയാദിനെ (35) കുത്തിക്കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ കായംകുളം എരുവ പുതുപ്പുരയ്ക്കൽ സക്കീന മൻസിലിൽ മുജീബ് റഹ്മാൻ (വെറ്റ മുജീബ്–44), കോയിക്കൽ ഫസീല മൻസിൽ വിളക്ക് ഷെഫീഖ് (28) എന്നിവരെയാണു മാവേലിക്കര അഡീഷനൽ ജില്ലാ ജഡ്ജി എസ്.എസ്.സീന ശിക്ഷിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ശിക്ഷ നിയമം 302–ാം വകുപ്പ് പ്രകാരം കൊലപാതകത്തിനു ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും 324–ാം വകുപ്പ് പ്രകാരം ആയുധം ഉപയോഗിച്ചു പരുക്കേൽപ്പിച്ചതിനു 3 വർഷം കഠിന തടവ്, 325–ാം വകുപ്പ് പ്രകാരം മരണത്തിന് ഇടയാക്കും വിധം ആയുധം ഉപയോഗിച്ചു മാരകമായി പരുക്കേൽപിച്ചതിനു 7 വർഷം കഠിന തടവും കാൽ ലക്ഷം രൂപ പിഴയുമാണു കോടതി വിധിച്ചത്. ശിക്ഷകൾ പ്രത്യേകം പ്രത്യേകം അനുഭവിക്കണം.

ADVERTISEMENT

വിചാരണ കാലയളവിൽ പ്രതികൾ ജയിലിൽ കിടന്ന കാലം ശിക്ഷയിൽ കുറച്ചു നൽകരുതെന്ന നിർണായകമായ പരാമർശം വിധിയിൽ ഉള്ളതിനാൽ പ്രതികൾക്ക് ശിക്ഷ പൂർണമായി അനുഭവിക്കണം. പിഴത്തുക അടച്ചില്ലെങ്കിൽ 3 വർഷം അധികതടവ് അനുഭവിക്കണം. പ്രതികൾ 3 വർഷവും 8 മാസവുമായി ജയിലിലാണ്. മൂന്നാം പ്രതിയും സംഭവ സമയത്തു കായംകുളം നഗരസഭയിലെ കോൺഗ്രസ് കൗൺസിലറും ആയിരുന്ന കാവിൽ നിസാമിനെ (നൗഷാദ്–53) കുറ്റക്കാരനല്ലെന്നു കണ്ടെത്തി കോടതി വിട്ടയച്ചു. വിചാരണയ്ക്കിടെ ഒളിവിൽ പോയ നാലാം പ്രതി ഷാമോനെ അറസ്റ്റ് ചെയ്യുമ്പോൾ ഇതേ കുറ്റപത്രത്തിൽ വിചാരണ നടക്കും.

ഇന്നലെ വൈകിട്ടു 3.45നു വെറ്റ മുജീബിനെ ട്രെയിൻ മാർഗം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കും വിളക്ക് ഷെഫീഖിനെ മാവേലിക്കര സ്പെഷൽ സബ് ജയിലിലേക്കും കൊണ്ടുപോയി. 2020 ഓഗസ്റ്റ് 18നു രാത്രി 10നു കോവിഡ് ബാധിതരായി കഴിഞ്ഞിരുന്നവർക്കു ഭക്ഷണം നൽകിയ ശേഷം ബൈക്കിൽ വീട്ടിലേക്കു മടങ്ങിയ സിയാദിനെ കായംകുളം എംഎസ്എം സ്കൂളിനു സമീപം വെറ്റ മുജീബും സംഘവും തടഞ്ഞു നിർത്തി കുത്തിക്കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്.

English Summary:

Two accused get life imprisonment on siyad murder case in Kayamkulam