തിരുവനന്തപുരം∙ കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ഇന്ന് 60 വയസ്സ്; സിപിഎമ്മും ഇന്ന് ഷഷ്ടിപൂർത്തിയിലേക്കു കടക്കുന്നു. ഡൽഹിയിൽ ഇന്നേക്ക് 60 വർഷം മുൻപാണ് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് 32 പേർ ഇറങ്ങിപ്പോയത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ നിന്ന് ഇറങ്ങിപ്പോന്ന അവർ പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് - സിപിഎം രൂപീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നാൽ പിളർന്ന ദിവസത്തെ പാർട്ടി ആഘോഷ ദിനമാക്കുന്നില്ല; യഥാർഥ കമ്യൂണിസ്‌റ്റ് പാർട്ടിക്കായി ആഹ്വാനമുണ്ടായ 1964 ജൂലൈയിലെ തെനാലി സമ്മേളനവുമല്ല, അതേ വർഷം ഒക്‌ടോബർ – നവംബറിൽ നടന്ന പാർട്ടി കോൺഗ്രസിനെയാണു രൂപീകരണ വാർഷികത്തിന് സിപിഎം അടിസ്‌ഥാനമാക്കുന്നത്. 

ADVERTISEMENT

പിളർപ്പിന്റെ കാരണങ്ങളെയും തുടർന്നുള്ള സാഹചര്യത്തെയും ഇഎംഎസ് ചുരുക്കിപ്പറഞ്ഞത് ഇങ്ങനെയാണ്: ‘കോൺഗ്രസ് ഗവൺമെന്റിനോടുള്ള സമീപനം, ഇന്ത്യ–ചൈന തർക്കത്തെ വിലയിരുത്തൽ, ആഗോള കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിനകത്തുണ്ടായ ഭിന്നിപ്പിനെ വിശകലനം ചെയ്യൽ എന്നീ 3 പ്രശ്‌നങ്ങളെ ആസ്‌പദമാക്കിയാണ് അവിഭക്‌ത കമ്യൂണിസ്‌റ്റ് പാർട്ടി ഭിന്നിച്ചത്. ഈ 3 പ്രശ്‌നങ്ങളിലും പ്രായോഗിക തലത്തിൽ ഇരു പാർട്ടികളും യോജിച്ചുള്ള നിലപാട് അനുഭവത്തിന്റെ അടിസ്‌ഥാനത്തിൽ അംഗീകരിച്ചിട്ടുണ്ട്. പക്ഷേ, ഈ മൂന്നു പ്രശ്‌നങ്ങളിലും ഭിന്നിപ്പുണ്ടാവാൻ കാരണമെന്തെന്നു പരിശോധിച്ച് യോജിച്ച നിലപാടിലെത്താൻ ഇരുപാർട്ടികൾക്കും കഴിഞ്ഞിട്ടില്ല’. 

പിളർപ്പ് മാർക്സിസ്റ്റ് പാർട്ടിയുടെ പ്രസക്തി കൂട്ടിയെന്നാണ് സിപിഎം നിലപാട്. പിളർപ്പ് ദുരന്തമാണെന്ന് സിപിഐയും. പിളർപ്പിന്റെയും ലയനത്തിന്റെയും പേരിൽ ഇടയ്ക്കിടെ ഇടയുന്ന ഇരുവരും ഇന്ന് ഇന്ത്യയിലാകെ ഒരുമിച്ചു നിൽക്കുന്നു. കോൺഗ്രസ് സർക്കാരിനോടുള്ള സമീപനത്തിന്റെ പേരിൽ അന്ന് വിഘടിച്ചു പോയവർ ഇന്ന് കോൺഗ്രസ് നേതൃത്വത്തിലുള്ള ‘ഇന്ത്യാസഖ്യ’ത്തിന്റെ ഭാഗം. 

ADVERTISEMENT

പിളർപ്പിനു മുൻപ് ഒരുമിച്ചുനിന്നപ്പോൾ 1962ലെ തിരഞ്ഞെടുപ്പിൽ 9.9% വോട്ടു കിട്ടിയവർ പക്ഷേ പിന്നീട് താഴേക്കു പോയി. 1971 മുതൽ 2009 വരെ ശരാശരി 5% അല്ലെങ്കിൽ അതിൽ കൂടുതൽ വോട്ട് സിപിഎം നേടിയിരുന്നെങ്കിൽ 2014ൽ അത് 3.3% ആയും 2019ൽ 1.75% ആയും കുറഞ്ഞു. സിപിഐക്ക് 1967ലെ തിരഞ്ഞെടുപ്പിൽത്തന്നെ പിളർപ്പിന്റെ പൊള്ളലേറ്റു. 4% വോട്ട് ചോർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെ വോട്ടുവിഹിതം 0.5% മാത്രമായി. ഇരുപാർട്ടികൾക്കുംകൂടി ആകെ കിട്ടിയത് 5 സീറ്റ്; ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം. ഇത്തവണ ഇരുപാർട്ടികളും കൂടി മത്സരിക്കുന്നത് എഴുപതോളം സീറ്റുകളിൽ. ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ട സിപിഐക്കും ആ ഭീഷണിയുള്ള സിപിഎമ്മിനും ഇതു നിലനിൽപിനായുള്ള പോരാട്ടം. 

English Summary:

60 years since communist parties split as CPI and CPM