വേനൽച്ചൂടിൽ ഉരുകുകയാണു കേരളം. അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ അനുഭവപ്പെടുന്ന ചൂട് യഥാർഥ താപനിലയെക്കാൾ 4–5 ഡിഗ്രി കൂടുതലാണ്. നിർജലീകരണം, ചൂടുകുരു, സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവ ചൂടിന്റെ നേരിട്ടുള്ള പ്രത്യാഘാതങ്ങളാണ്. മഞ്ഞപ്പിത്തം, ചിക്കൻപോക്സ് തുടങ്ങി അണുബാധ മൂലമുള്ള രോഗങ്ങളും കൂടും. ശുദ്ധമല്ലാത്ത വെള്ളം, ഭക്ഷണം എന്നിവയിലൂടെ വയറിളക്കം പോലുള്ള പ്രശ്നങ്ങളുമുണ്ടാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂട് 40 കടന്നാൽ...

ADVERTISEMENT

താപനില 40 ഡിഗ്രി കടന്നാൽ ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ചെറിയ തോതിൽ ബാധിക്കും. പ്രായമായവരിലും കുട്ടികളിലും ഇതു തീവ്രമായി അനുഭവപ്പെടും.

ശരീരത്തിൽ നിർജലീകരണമുണ്ടാകുന്നതാണ് ആദ്യഘട്ടം. ഇതു ക്ഷീണമുണ്ടാക്കും. രക്തസമ്മർദം കുറയ്ക്കും. കുഴഞ്ഞുവീഴും. ശുചിമുറിയിൽ പോകുന്ന സമയത്തു പ്രത്യേകം ശ്രദ്ധിക്കണം. നിൽക്കുന്ന അവസ്ഥയിൽ രക്തസമ്മർദം പതിവിലും താഴുമെന്നതാണു കാരണം.

വയോജനങ്ങളിൽ മിക്കവരും ഹൃദയസംബന്ധമായ അസുഖങ്ങൾക്കും രക്തസമ്മർദത്തിനും മരുന്നു കഴിക്കുന്നവരായിരിക്കും. ജലാംശം കൂടുതലായി നഷ്ടപ്പെടുമ്പോൾ ശരീരത്തിലെ ലവണങ്ങളുടെ (പ്രത്യേകിച്ച് സോഡിയം) സന്തുലിതാവസ്ഥ താളംതെറ്റുകയും അത് ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും.

തൊലിപ്പുറത്ത്

ADVERTISEMENT

ജലാംശം നഷ്ടപ്പെടുന്നത് ത്വക്കിൽ പ്രശ്നമുണ്ടാക്കും. വെയിലേറ്റു ശരീരത്തിൽ കുമിളകളുണ്ടാകുന്ന സൂര്യാതപം സാധാരണമാണ്. തുടർച്ചയായി വെയിലേൽക്കുന്നവർക്കും വെളുത്ത ത്വക്കുള്ളവർക്കുമാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകാൻ സാധ്യത കൂടുതൽ. തൊലിക്കു നിറം നൽകുന്ന മെലാനിന്റെ അളവു കൂടുംതോറും ഇതിനുള്ള സാധ്യത കുറയും. ത്വക്കിൽ ഫംഗസ്ബാധയും കൂടും.

കുട്ടികളിൽ ചൂടുകുരുവിനു പുറമേ ചൊറിഞ്ഞുപൊട്ടുന്ന വലിയ കുരുക്കളും ഉണ്ടാകുന്നുണ്ട്. ചൂടുകുരുവിൽ വീണ്ടും ബാക്ടീരിയ ബാധ ഉണ്ടാകുന്നതാണു കാരണം.

മനസ്സിലും ചൂട്

കടുത്ത ചൂട് പലരിലും മാനസിക പിരിമുറുക്കം കൂട്ടുന്നു. ചിലർ വിഭ്രാന്തി ലക്ഷണങ്ങൾ പ്രകടിപ്പിക്കും. നിർജലീകരണമുണ്ടാകുമ്പോൾ ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നതും ഇതിനു കാരണമാണ്.- (വിവരങ്ങൾ: ഡോ. എം. ഗോപാലകൃഷ്ണ പിള്ള, ജനറൽ മെഡിസിൻ വിഭാഗം മേധാവി, അമൃത ആശുപത്രി)

ADVERTISEMENT

വെയിലിനെ വരുതിയിലാക്കാൻ

1. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുക. ജലാംശം ലവണങ്ങളോടുകൂടി തിരികെ ലഭിക്കാനായി ഉപ്പിട്ട നാരങ്ങവെള്ളം പോലുള്ള പാനീയങ്ങൾ കുടിക്കാം. ഉപ്പിട്ട കഞ്ഞി വളരെ നല്ലത്.

2. ക്രമാതീതമായി ക്ഷീണം അനുഭവപ്പെട്ടാൽ പാനീയങ്ങൾ കുടിക്കുന്നതു കൂട്ടാം. തളർച്ച മാറുന്നില്ലെങ്കിൽ ചികിത്സ തേടാം.

3. പുറത്തുനിന്നു കഴിക്കുന്ന ഭക്ഷണം ശുദ്ധമെന്ന് ഉറപ്പാക്കണം.

4. വെളിച്ചെണ്ണ, ഒലിവെണ്ണ തുടങ്ങിയവ ദേഹത്തു തേയ്ക്കുന്നതു നല്ലതാണ്.

5. പതിവായി വെയിലിൽ ഇറങ്ങുന്നവർ സൺക്രീം ഉപയോഗിക്കണം. ശരീരം പൊതിയുന്നതും അയവുള്ളതുമായ കോട്ടൺ വസ്ത്രം ധരിക്കുക.

6. പുറത്തിറങ്ങുമ്പോൾ കുട ചൂടുക. 

English Summary:

Heat rises in Kerala