തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ പ്രത്യേക വിജിലൻസ് കോടതി കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടു. സർക്കാർ നിയന്ത്രണത്തിലുള്ള കെആർഇഎംഎലും ശശിധരൻ കർത്തായുടെ കമ്പനിയായ സിഎംആർഎലും തമ്മിലുള്ള ബന്ധം, സിഎംആർഎലും മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിയായ എക്സാലോജിക്കും തമ്മിലുള്ള ബന്ധം, കരാറിലൂടെ ഇരു കമ്പനികളുടെയും നേട്ടം, സിഎംആർഎൽ കമ്പനിയുടെ ഭൂമി തിരിച്ചുപിടിക്കാതിരിക്കാ‍ൻ സർക്കാർ എന്തു സഹായം ചെയ്തു എന്നിവയിൽ വ്യക്തത വരുത്താനാണു ഹർജിക്കാരനായ മാത്യു കുഴൽനാടൻ എംഎൽഎയുടെ അഭിഭാഷകനോടു കോടതി ആവശ്യപ്പെട്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൈവശമുള്ള രേഖകൾ സമർപ്പിക്കാമെന്നു മാത്യുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് 25നു പരിഗണിക്കും. കേസിൽ നേരത്തേ വാദം പൂർത്തിയായിരുന്നു. വിധിപ്പകർപ്പു തയാറാക്കുന്നതു പൂർത്തിയാകാത്തതിനാലാണു വിധി പറയുന്നത് ഇന്നലത്തേക്കു മാറ്റിയത്. അതിനിടെയാണു കൂടുതൽ വിശദീകരണം തേടിയത്.

ADVERTISEMENT

ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കമ്പനിക്ക് അനുമതി നൽകിയതിനു പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനു പണം ലഭിച്ചു എന്നാണു മാത്യുവിന്റെ ഹർജിയിലെ ആരോപണം. മുഖ്യമന്ത്രിയും മകളും അടക്കം 7 പേരാണു എതിർകക്ഷികൾ. വിജിലൻസ് അന്വേഷണം വേണം എന്നായിരുന്നു മാത്യുവിന്റെ ആദ്യ ആവശ്യം. പിന്നീടു കോടതി നേരിട്ട് അന്വേഷിക്കണമെന്നു നിലപാടു മാറ്റി. കോടതി വേണോ വിജിലൻസ് വേണോ എന്നു തീരുമാനിക്കാൻ കോടതി നിർദേശിച്ചു. കോടതി അന്വേഷിച്ചാൽ മതിയെന്നു മാത്യുവിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

ആറാട്ടുപുഴയിൽ ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ സ്ഥലം വാങ്ങിയെങ്കിലും നിയമങ്ങൾ എതിരായതിനാൽ അനുമതി ലഭിച്ചില്ല. ഭൂമിക്ക് ഇളവു ലഭ്യമാക്കാൻ കർത്തായുടെ കമ്പനിയുടെ ശ്രമം പരാജയപ്പെട്ടതോടെയാണു വീണ സിഎംആർഎലുമായി കരാറിൽ ഏർപ്പെടുന്നത്. ഇതിനുശേഷം മുഖ്യമന്ത്രി റവന്യു വകുപ്പിനോടു കർത്തായുടെ അപേക്ഷ വീണ്ടും പരിശോധിക്കാൻ നിർദേശിച്ചതായും ഹർജിയിൽ പറയുന്നു.

English Summary:

Vigilance court seeks further explanation on petition against Pinarayi Vijayan and Veena Vijayan