തുമ്പമൺ (പത്തനംതിട്ട) ∙ നിർധന യുവതി നടത്തിവന്ന പെട്ടിക്കടയുടെ പൂട്ടുപൊളിച്ചു പണവും മിഠായികളുമടക്കം പൂർണമായും മോഷ്ടാവ് കവർന്നു. മുട്ടം കാവിന്റെ പടിഞ്ഞാറ്റേതിൽ മല്ലിക അമ്പലക്കടവ് പാലത്തിനു സമീപം നടത്തുന്ന കടയിലാണ് മോഷണം. മിഠായി, വെറ്റില, പാക്ക്, സിഗരറ്റ്, ബീഡി, ജ്യൂസ് തുടങ്ങി കടയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം മോഷ്ടിച്ചു. 8 കിലോഗ്രാം നാരങ്ങയും കൊണ്ടുപോയി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വായ്പയുടെ പലിശയടയ്ക്കാൻ ടിന്നിൽ സൂക്ഷിച്ചിരുന്ന 14,000 രൂപയും നാണയത്തുട്ടുകളും മോഷ്ടാവ് എടുത്തു. ഒരു രൂപ നാണയമൊഴികെ എല്ലാം കൊണ്ടുപോയെന്നു മല്ലിക പറഞ്ഞു. മിഠായികൾ മുഴുവനും എടുത്ത ശേഷം ടിന്നുകൾ ഉപേക്ഷിച്ചു. വ്യാഴാഴ്ച രാത്രിയിലാണു സംഭവം. നട്ടെല്ലിനു തകരാറുള്ളതിനാൽ മറ്റു ജോലിക്കൊന്നും പോകാനാവാത്തതിനാൽ 4 വർഷമായി മല്ലിക പെട്ടിക്കട നടത്തുകയാണ്. വായ്പ വാങ്ങിയാണു പലപ്പോഴും കടയിലേക്കുള്ള സാധനങ്ങൾ വാങ്ങാറുള്ളതെന്നു മല്ലിക പറഞ്ഞു. പന്തളം പൊലീസെത്തി പരിശോധന നടത്തി. അന്വേഷണം തുടങ്ങിയെന്ന് എസ്എച്ച്ഒ പ്രജീഷ് ശശി പറഞ്ഞു.

English Summary:

Theft in shop in Ambalakadavu in pathanamthitta