കോന്നി (പത്തനംതിട്ട) ∙ കോന്നി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നിയുടെ ‘മിന്നൽ സന്ദർശനം’. ഇന്നലെ പുലർച്ചെ മൂന്നിനാണ് പ്രധാന വാതിൽ കടന്ന് കാട്ടുപന്നി പാഞ്ഞെത്തിയത്. മുന്നിലെ ഭിത്തിയിൽ ഇടിച്ചു വീണെങ്കിലും ചാടിയെണീറ്റ് ഇസിജി മുറിയുടെയും പൊലീസ് എയ്ഡ് പോസ്റ്റിന്റെയും മുന്നിലൂടെ പാഞ്ഞു. ഇതിനിടെ എതിർവശത്തെ ഭിത്തിയിലും ഇടിച്ച ശേഷം തിരികെയെത്തി എ‍യ്ഡ് പോസ്റ്റിന്റെ വാതിലിൽ തട്ടിയ ശേഷം ഇടതു ഭാഗത്തുകൂടി ഓടിപ്പോകുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ മുറികളുടെ വാതിൽ അടഞ്ഞു കിടന്നതിനാൽ കാട്ടുപന്നിക്ക് ഉള്ളിൽ കയറാനായില്ല. ഇസിജി മുറിക്ക് സമീപം രോഗികളെ കിടത്താനുള്ള സ്ട്രെച്ചറും വീൽചെയറും ഉണ്ടായിരുന്നു. ഇതിനിടയിലൂടെയാണ് പന്നി ഓടിനടന്നു പരിഭ്രാന്തി പരത്തിയത്. പുലർച്ചെയായതിനാൽ രോഗികളാരും ഉണ്ടായിരുന്നില്ല. ഡോക്ടർമാരും നഴ്സുമാരുമടക്കം ജീവനക്കാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഭാഗ്യംകൊണ്ട് ഇവർക്കു നേരെ ആക്രമണമുണ്ടായില്ല. 

ADVERTISEMENT

ഈ സമയം ആശുപത്രിയിലെത്തിയ ആരോ മൊബൈൽ ഫോണിൽ വിഡിയോ എടുക്കുകയും ചെയ്തു. പ്രധാന വാതിൽ തുറന്ന കിടന്നതും സെക്യൂരിറ്റി ജീവനക്കാർ ഇല്ലാതിരുന്നതുമാണ് കാട്ടുപന്നി അത്യാഹിത വിഭാഗത്തിൽ പ്രവേശിക്കാൻ കാരണം. ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരില്ലാതെ പ്രധാന വാതിലിൽ തെരുവു നായ കാവലിരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

English Summary:

Wild boar in Konni government Medical College Hospital