തിരുവനന്തപുരം∙ സംസ്ഥാനത്തെ കോളജ്, സർവകലാശാല ഹോസ്റ്റൽ നടത്തിപ്പിനു മേൽനോട്ടം വഹിക്കാൻ‌ അഞ്ചംഗ സമിതി രൂപീകരിക്കാൻ സർക്കാർ ഉത്തരവ്. ഹോസ്റ്റലുകളിലും കോളജുകളിലും കവാടങ്ങളിലും പൊതുഇടങ്ങളിലും സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും കോളജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പ്രിൻസിപ്പൽ അധ്യക്ഷനായ സമിതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തെ കോളജ്, സർവകലാശാല ഹോസ്റ്റൽ നടത്തിപ്പിനു മേൽനോട്ടം വഹിക്കാൻ‌ അഞ്ചംഗ സമിതി രൂപീകരിക്കാൻ സർക്കാർ ഉത്തരവ്. ഹോസ്റ്റലുകളിലും കോളജുകളിലും കവാടങ്ങളിലും പൊതുഇടങ്ങളിലും സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും കോളജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പ്രിൻസിപ്പൽ അധ്യക്ഷനായ സമിതി രൂപീകരിക്കാനും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ നിർദേശിക്കുന്നു.

കുസാറ്റ് ടെക്ഫെസ്റ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശങ്ങൾ പുറപ്പെടുവിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പറയുന്നെങ്കിലും വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളും ഉത്തരവിന് അടിസ്ഥാനമായിട്ടുണ്ടെന്നു വ്യക്തമാണ്. പുരുഷ–വനിതാ ഹോസ്റ്റലുകളുടെ മേൽനോട്ടത്തിന് പ്രിൻസിപ്പൽ അധ്യക്ഷനായ സമിതി രൂപീകരിക്കുക, ആയുധം സൂക്ഷിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്യുന്ന വിദ്യാർഥികൾക്കെതിരെ കർശന നടപടി എടുക്കുക, മധ്യവേനൽ അവധിക്ക് മുൻപ് യൂണിയൻ ഓഫിസിന്റെ താക്കോൽ പ്രിൻസിപ്പൽ സൂക്ഷിക്കുക തുടങ്ങിയ നിർദേശങ്ങൾ ഉത്തരവിൽ പറയുന്നു. സ്ഥാപന മേധാവിയുടെ അനുവാദമില്ലാതെ ഒരു പരിപാടിയും നടത്തരുതെന്നും നിർദേശമുണ്ട്. 

English Summary:

Government has ordered the formation of a five-member committee to oversee College and University hostels in the state