തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ താൻ നടത്തിയ പ്രഭാഷണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്നു കാട്ടി ജോൺ ബ്രിട്ടാസ് എംപി തിരഞ്ഞെടുപ്പു കമ്മിഷനു വിശദീകരണം നൽകി. ‘ഇന്ത്യൻ ജനാധിപത്യവും വെല്ലുവിളികളും’ എന്ന വിഷയത്തിൽ പൗരൻമാരുടെ ഉത്തരവാദിത്തങ്ങൾ ചൂണ്ടിക്കാട്ടിയാണു പ്രസംഗിച്ചത്. ആരുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ താൻ നടത്തിയ പ്രഭാഷണം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്നു കാട്ടി ജോൺ ബ്രിട്ടാസ് എംപി തിരഞ്ഞെടുപ്പു കമ്മിഷനു വിശദീകരണം നൽകി. ‘ഇന്ത്യൻ ജനാധിപത്യവും വെല്ലുവിളികളും’ എന്ന വിഷയത്തിൽ പൗരൻമാരുടെ ഉത്തരവാദിത്തങ്ങൾ ചൂണ്ടിക്കാട്ടിയാണു പ്രസംഗിച്ചത്. ആരുടെയും പേരിൽ‌ വോട്ടു ചോദിച്ചിട്ടില്ലെന്നും ഉച്ചഭക്ഷണ സമയം ആയതിനാൽ സർവകലാശാലയുടെ പ്രവർത്തനം തടസ്സപ്പെട്ടില്ലെന്നും മറുപടിയിൽ ബ്രിട്ടാസ് പറഞ്ഞു. 

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് പ്രസംഗിക്കാനെത്തിയതാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ ഇടപെടലിനു കാരണം. സർവകലാശാലാ റജിസ്ട്രാറോട് ആദ്യം കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. പെരുമാറ്റച്ചട്ടം ലംഘിച്ചില്ലെന്നായിരുന്നു റജിസ്ട്രാറുടെ റിപ്പോർട്ട്. 

English Summary:

John Brittas MP explained to the Election Commission that his lecture at the University of Kerala was not a violation of the Election Code of Conduct