മുളങ്കുന്നത്തുകാവ് (തൃശൂർ) ∙ ഗവ.മെഡിക്കൽ കോളജിൽ റാഗിങ് നടത്തിയ ഇതര സംസ്ഥാനക്കാരായ 7 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. റാഗിങ്ങിന് ഇരയായതും ഇതര സംസ്ഥാന സ്വദേശികളായ 2 വിദ്യാർഥികളാണ്. ഉത്തർ പ്രദേശ് (യുപി) സ്വദേശികളായ 2ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾക്കാണു കോളജ് ഹോസ്റ്റലിൽ റാഗിങ് നേരിടേണ്ടി വന്നത്. സംഭവം പുറത്തറിഞ്ഞതോടെ യുപി സ്വദേശികൾ തന്നെയായ 7 സീനിയർ മെഡിക്കൽ വിദ്യാർഥികളെ ഇന്നലെ പ്രിൻസിപ്പൽ ഡോ.ബി.ഷീല സസ്പെൻഡ് ചെയ്യുകയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുളങ്കുന്നത്തുകാവ് (തൃശൂർ) ∙ ഗവ.മെഡിക്കൽ കോളജിൽ റാഗിങ് നടത്തിയ ഇതര സംസ്ഥാനക്കാരായ 7 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. റാഗിങ്ങിന് ഇരയായതും ഇതര സംസ്ഥാന സ്വദേശികളായ 2 വിദ്യാർഥികളാണ്. ഉത്തർ പ്രദേശ് (യുപി) സ്വദേശികളായ 2ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾക്കാണു കോളജ് ഹോസ്റ്റലിൽ റാഗിങ് നേരിടേണ്ടി വന്നത്. സംഭവം പുറത്തറിഞ്ഞതോടെ യുപി സ്വദേശികൾ തന്നെയായ 7 സീനിയർ മെഡിക്കൽ വിദ്യാർഥികളെ ഇന്നലെ പ്രിൻസിപ്പൽ ഡോ.ബി.ഷീല സസ്പെൻഡ് ചെയ്യുകയായിരുന്നു. വിശദമായ അന്വേഷണത്തിനായി വൈസ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു.

3 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണു നിർദേശം. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം റാഗിങ്ങിന് ഇരയായ വിദ്യാർഥികൾ നൽകിയ പരാതി പൊലീസിനു കൈമാറുമെന്നു പ്രിൻസിപ്പൽ അറിയിച്ചു. പിയൂഷ് ഗണവത്, കപിൽ ഗാർഗ്, ജൈനുൾ അബിദീൻ, പാർഥിക് വിത്തൽ ബോഗുൽവർ, ഗോവിന്ദ് കുമാർ ജോഗൽ, അനുപം യാദവ്, കുശ്വന്ത് എന്നിവരെയാണു കോളജിൽ നിന്നു സസ്പെൻഡ് ചെയ്തത്. മൂന്നും നാലും വർഷക്കാരായ 2 എംബിബിഎസ് വിദ്യാർഥികളും 5 രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥികൾക്കും എതിരെയാണു നടപടി.

ADVERTISEMENT

ഇവർ കോളജ് ഹോസ്റ്റലിൽ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. രണ്ടു ദിവസം മുൻപു ഹോസ്റ്റലിലാണു വിദ്യാർഥികൾ അഞ്ചംഗ സംഘത്തിന്റെ റാഗിങ്ങിന് ഇരയായത്. പല വൈകൃത പ്രവൃത്തികൾക്കും ഇരകളാക്കിയ ശേഷം ഇരുവരെയും ശാരീരികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. പരാതി പറഞ്ഞാൽ വകവരുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്. തുടർന്ന് ഇന്നലെ രാവിലെയാണു റാഗിങ് നേരിട്ട വിദ്യാർഥികൾ പ്രിൻസിപ്പലിനു പരാതി നൽകിയത്.

അച്ചടക്കം ഉറപ്പാക്കാന്‍ സമിതി 

ADVERTISEMENT

തിരുവനന്തപുരം∙ കോളജ് യൂണിയൻ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നതിനു പ്രിൻസിപ്പൽ അധ്യക്ഷനും സ്റ്റാഫ് അഡ്വൈസർ കൺവീനറും വകുപ്പു മേധാവികൾ, അച്ചടക്കസമിതി അംഗങ്ങൾ എന്നിവർ അംഗങ്ങളും ആയി സമിതി രൂപീകരിച്ചു സർക്കാർ ഉത്തരവിറക്കി. കുസാറ്റ് ടെക്ഫെസ്റ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ക്യാംപസുകളിലെ അച്ചടക്കം ഉറപ്പാക്കാനും പരിപാടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയത്.

പ്രിൻസിപ്പലിന്റെ മു‍ൻകൂർ അനുമതി വാങ്ങാതെ കോളജ് യൂണിയൻ പ്രവർത്തനവും ആഘോഷങ്ങളും നടത്താൻ പാടില്ല. പരിപാടികൾ, ഫണ്ട്,  അതിഥികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ 5 പ്രവൃത്തി ദിവസം മുൻപെങ്കിലും പ്രിൻസിപ്പലിനെ അറിയിക്കണം. എല്ലാ വിദ്യാർഥികളും തിരിച്ചറിയൽ കാർഡ് ധരിക്കണം. ക്യാംപസിലും ഹോസ്റ്റലിലും സിസിടിവി സ്ഥാപിക്കണം. പ്രവൃത്തി ദിവസങ്ങളിൽ കോളജ് യൂണിയൻ ഓഫിസിന് രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കാം. ആഘോഷങ്ങൾ ഉണ്ടെങ്കിൽ രാത്രി 9 വരെ തുറക്കുന്നതിനു പ്രിൻസിപ്പലിന് അനുമതി നൽകാം. വിദ്യാർഥികൾ പങ്കെടുക്കുന്ന പരിപാടികൾ രാത്രി 9ന് അവസാനിപ്പിക്കണം. 

English Summary:

Suspension for seven students on ragging at Thrissur Govt. Medical college