തൃശൂർ ∙ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ കമ്മിഷണർ അങ്കിത് അശോകനെയും എസിപി കെ.സുദർശനെയും സ്ഥലം മാറ്റാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഉത്തരവ് ഇറക്കാനായില്ല. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി ലഭ്യമാകാനുള്ള കാലതാമസമാണു കാരണം. സ്ഥലം മാറ്റുന്നതിനു സർക്കാർ കൈമാറിയ ഫയൽ പരിഗണനയിലാണെന്നു സിഇഒയുടെ ഓഫിസ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ പൂരം അലങ്കോലമാക്കിയ സംഭവത്തിൽ കമ്മിഷണർ അങ്കിത് അശോകനെയും എസിപി കെ.സുദർശനെയും സ്ഥലം മാറ്റാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഉത്തരവ് ഇറക്കാനായില്ല. തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി ലഭ്യമാകാനുള്ള കാലതാമസമാണു കാരണം. സ്ഥലം മാറ്റുന്നതിനു സർക്കാർ കൈമാറിയ ഫയൽ പരിഗണനയിലാണെന്നു സിഇഒയുടെ ഓഫിസ് അറിയിച്ചു. അതേസമയം, പൊലീസ് നടപടികൾക്കെതിരെ ഉയർന്ന പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിച്ചു തുടങ്ങി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.

സ്ഥലംമാറ്റം പ്രാബല്യത്തിലായിട്ടില്ലെങ്കിലും കമ്മിഷണർ ഇന്നലെ ഓഫിസിലെത്തിയില്ല. മാധ്യമങ്ങൾക്കു മുഖം നൽകാതിരിക്കാനും ശ്രമിച്ചു. തിരഞ്ഞെടുപ്പു ചുമതലയുള്ളതിനാൽ അവധിയെടുക്കാൻ സാധ്യതയില്ലെന്നാണു സൂചന.

ADVERTISEMENT

പൂരം അലങ്കോലമായതിനു പിന്നാലെ കമ്മിഷണറുടെ നടപടികളെ മുഖ്യമന്ത്രി തള്ളിപ്പറയുകയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനടക്കം വിമർശിക്കുകയും ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടക്കുന്ന തൃശൂരിൽ ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ പൂരം വിവാദം വഴിയൊരുക്കിയെന്ന് എൽഡിഎഫിൽ വിമർശനമുയരുകയും ചെയ്തു. ഇതോടെയാണു കമ്മിഷണറെ മാറ്റാൻ തീരുമാനമായത്. സംസ്ഥാന വ്യാപകമായി ചലനമുണ്ടാക്കാവുന്ന വിഷയമായതിനാൽ കരുതലോടെയാണു സർക്കാർ നീക്കം.

കൃത്യമായ രൂപരേഖ നിയമത്തിൽ വേണം: തിരുവമ്പാടി ദേവസ്വം

ADVERTISEMENT

പൂരം സുഗമമായി നടത്തുന്നതിനും പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും നിയമനിർമാണം നടത്തണമെന്നും ആനയെഴുന്നള്ളിപ്പിനും വെടിക്കെട്ടിനും കൃത്യമായ രൂപരേഖ നിയമത്തിൽ വേണമെന്നും തിരുവമ്പാടി ദേവസ്വം. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഇതു നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കാനുള്ള ശ്രമം ആരംഭിക്കുമെന്നു ദേവസ്വം പ്രസിഡന്റ് ടി.എ.സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരീഷ്കുമാർ, ജോയിന്റ് സെക്രട്ടറി ടി.ശശിധരൻ എന്നിവർ പറഞ്ഞു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരുമായാണു പൂരം നടത്തിപ്പു ചർച്ച ചെയ്തതെന്നും അനാവശ്യ നിയന്ത്രണങ്ങളിലൂടെഅവർ ബുദ്ധിമുട്ടിക്കുകയാണു ചെയ്തതെന്നു സുന്ദർ മേനോൻ പറഞ്ഞു.

English Summary:

Government Moves to Transfer Thrissur Commissioner Over Pooram Festival Row