ചങ്ങനാശേരി ∙ നാലുകോടി വെട്ടികാട് പുത്തൻപറമ്പിൽ വീട്ടിൽ നാളെ കന്നിവോട്ട് ചെയ്യാൻ കാത്തിരിക്കുന്നത് 5 പേർ. ഗൃഹനാഥൻ റോജി വർഗീസ് (53), ഭാര്യ സൗമി (52), മക്കളായ റോമി (25), പ്രിയ (22), ടോണി (19) എന്നിവരാണു കന്നിവോട്ടുകാർ. റോജിയും കുടുംബവും 30 വർഷമായി മസ്കത്തിലാണ്. അവിടെ ബിസിനസായിരുന്നു റോജിക്ക്. അതിനാൽത്തന്നെ നാട്ടിലെ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദേശവാസം അവസാനിപ്പിച്ചു റോജി കുടുംബസമേതം നാട്ടിൽ തിരിച്ചെത്തിയതോടെ മൂത്തമകൻ റോമിയാണ് ഓൺലൈനിലൂടെ എല്ലാവരുടെയും പേരു ചേർത്തത്. നാളെ എല്ലാവരും നാലുകോടി ഗവ. യുപിഎസിലെ ബൂത്തിലെത്തി വോട്ട് ചെയ്യും. ചില തിരഞ്ഞെടുപ്പുകളിൽ റോജി നാട്ടിലെത്തി അമ്മ വൽസമ്മ വർഗീസിനെ വോട്ട് ചെയ്യിക്കാൻ കൊണ്ടുപോയിട്ടുണ്ട്. പക്ഷേ, വോട്ടർപട്ടികയിൽ പേരു ചേർക്കാൻ കഴിഞ്ഞില്ല. നാളെ വൽസമ്മയും കന്നിവോട്ടർമാർക്കൊപ്പം വോട്ട് ചെയ്യാൻ ബൂത്തിലേക്കു പോകും.

English Summary:

Five members of non-resident family will vote their maiden vote