ബത്തേരി/ചെങ്ങന്നൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാമുന്നണി അധികാരത്തിലേറുമെന്നും പൗരത്വഭേദഗതി നിയമം (സിഎഎ) ഉൾപ്പെടെ റദ്ദാക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രഖ്യാപിച്ചു. രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനാസംവിധാനങ്ങളെയും നരേന്ദ്രമോദി നശിപ്പിക്കുകയാണ്. അംബേദ്കർ സ്വർഗത്തിൽനിന്നു വന്നു പറഞ്ഞാൽ പോലും ഭരണഘടന മാറ്റില്ലെന്നു മോദി പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബത്തേരി/ചെങ്ങന്നൂർ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാമുന്നണി അധികാരത്തിലേറുമെന്നും പൗരത്വഭേദഗതി നിയമം (സിഎഎ) ഉൾപ്പെടെ റദ്ദാക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രഖ്യാപിച്ചു. 

രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനാസംവിധാനങ്ങളെയും നരേന്ദ്രമോദി നശിപ്പിക്കുകയാണ്. അംബേദ്കർ സ്വർഗത്തിൽനിന്നു വന്നു പറഞ്ഞാൽ പോലും ഭരണഘടന മാറ്റില്ലെന്നു മോദി പറയുന്നു. എന്നാൽ, ബിജെപിക്കു മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ആർഎസ്എസ് മേധാവി മുതൽ താഴെത്തട്ടിലെ ബിജെപി പ്രവർത്തകർ വരെ പറയുന്നു. അതിനാണ് അവർ 400 സീറ്റ് ആവശ്യപ്പെടുന്നത്. ഭരണഘടന മാറ്റുമെന്നു പറയുന്ന ബിജെപി നേതാക്കളെ പുറത്താക്കാൻ മോദിയെ വെല്ലുവിളിക്കുകയാണ് - ഗർഖെ പറഞ്ഞു. 

ADVERTISEMENT

വയനാട്, മാവേലിക്കര മണ്ഡലങ്ങളിലെ യുഡിഎഫ് പ്രചാരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശമ്പളം കൊടുക്കാൻപോലും കഴിയാത്ത വിധം കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർത്ത എൽഡിഎഫ് സർക്കാരിനെ ജനങ്ങൾ എങ്ങനെയാണ് 8 വർഷമായി സഹിക്കുന്നതെന്നും കോൺഗ്രസ് അധ്യക്ഷൻ ചോദിച്ചു.

മോദി 100% നുണയൻ

ADVERTISEMENT

നുണകൾ മാത്രം പറയുന്ന മോദി സത്യസന്ധനാണെന്നു ബിജെപി പറയുന്നു. 10 വർഷമായി പറഞ്ഞ ഗാരന്റികളൊന്നും പാലിക്കാത്ത നരേന്ദ്രമോദി 100% നുണയനാണ്. 25 ഗാരന്റികളാണ് കോൺഗ്രസ് അവതരിപ്പിച്ചത്. അപ്പോൾ മോദി പറയുന്നു, അതു മുസ്‌ലിം ലീഗിന്റെ പ്രകടന പത്രികയാണെന്ന്. തൊഴിലവസരങ്ങളും കർഷകരുടെ വരുമാന വർധനയും സ്ത്രീകളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നു എന്നതു കൊണ്ടാണോ അങ്ങനെ പറയുന്നത്? അധികാരത്തിൽ വന്നാൽ ജാതി സെൻസസ് നടപ്പാക്കും. സംവരണ പരിധി വർധിപ്പിക്കും– അദ്ദേഹം പറഞ്ഞു.

∙ ‘കള്ളപ്പണം തിരികെയെത്തിച്ച് എല്ലാവർക്കും 15 ലക്ഷം വീതം അക്കൗണ്ടിൽ നൽകും എന്നാണു മോദി പറഞ്ഞത്. ആർക്കെങ്കിലും കിട്ടിയോ? ഓരോ വർഷവും 2 കോടി തൊഴിലവസരം സൃഷ്ടിക്കുമെന്നു പറഞ്ഞിട്ട് 10 വർഷം കൊണ്ട് 20 കോടി പേർക്കു തൊഴിൽ ലഭിച്ചോ? കർഷകരുടെ വരുമാനം ഇരട്ടിയായോ?’ – മല്ലികാർജുൻ ഖർഗെ 

English Summary:

Will repeal CAA if comes to power: Mallikarjun Kharge