തിരുവനന്തപുരം ∙ സ്ഥാനാർഥികൾ മാനം മുട്ടെ ഉയരുന്നതു കണ്ട ആവേശകരമായ കലാശക്കൊട്ടിനൊടുവിൽ കേരളം നാളെ വിധിയെഴുതുന്നു. 40 ദിവസത്തിനിടെ പാനൂരിലെ ബോംബ് സ്ഫോടനം തൊട്ട് പൗരത്വനിയമം വരെയുള്ള വിഷയങ്ങൾ തീക്കാറ്റ് പാറിച്ച പ്രചാരണത്തിനാണ് ഇന്നലെ തിരശീല താഴ്ന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആളിക്കത്തി അവസാനഘട്ടം

ADVERTISEMENT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ എൽഡിഎഫും യുഡിഎഫും അവസാന മണിക്കൂറുകളിൽ മത്സരിച്ചു ശബ്ദമുയർത്തി. കോൺഗ്രസിനെതിരെ നടത്തിയ ആ പ്രസംഗത്തെ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായതു കൊണ്ടുതന്നെ ഇടതുമുന്നണിക്കും അപലപിക്കേണ്ടി വന്നു. 

കോൺഗ്രസിനെതിരെ മോദി തീതുപ്പുന്നത് കേരളത്തിൽ യുഡിഎഫിന് അനുകൂലമാകുമെന്ന എൽഡിഎഫിന്റെ ഭയാശങ്ക വർധിപ്പിക്കുന്നതായി പ്രചാരണത്തിന്റെ അവസാനദിനങ്ങൾ. ന്യൂനപക്ഷ വോട്ട് നിർണായകമായ കേരളത്തിൽ പ്രധാനമന്ത്രിയുടെ ആ പ്രസംഗം എൻഡിഎ ക്യാംപുകളിൽ അങ്കലാപ്പ് വിതച്ചു.

ADVERTISEMENT

കൂട്ടിയും കിഴിച്ചും മുന്നണികൾ

അനുകൂല ദേശീയ രാഷ്ട്രീയ സാഹചര്യവും സംസ്ഥാന സർക്കാരിനെതിരെ ഉണ്ടെന്നു കരുതുന്ന എതിർവികാരവും ആധികാരിക വിജയം സമ്മാനിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഇന്ത്യാസഖ്യത്തിൽ ഒരുമിച്ചാണെങ്കിലും പാർലമെന്റിൽ ഇടതു ശബ്ദം ഉയരണമെന്ന വികാരം കേരളത്തിലാകെ പ്രകടമാണെന്ന വിശ്വാസത്തിലാണ് ഇടതുമുന്നണി. മോദിക്ക് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അപ്പോൾ കൂടെ നിൽക്കുന്നതു കേരളത്തിനു ഗുണം ചെയ്യുമെന്നുമുള്ള വാദമാണ് ബിജെപിയുടെ തുറുപ്പുചീട്ട്.

ADVERTISEMENT

∙ സ്വപ്നവിജയം കാത്ത് യുഡിഎഫ്: ഇരുപതിൽ ഇരുപതും എന്ന സ്വപ്ന നേട്ടം അകലെയല്ലെന്ന വിലയിരുത്തലിലാണ് അവസാന ലാപ്പിൽ യുഡിഎഫ്. ഉറപ്പായും ജയിക്കാവുന്ന 10 സീറ്റുകൾ മുൻകൂട്ടി പറയാൻ കഴിയുമെന്നും എൽഡിഎഫിന് ഒന്നെങ്കിലും അങ്ങനെ പറയാൻ കഴിയുമോയെന്നും കോൺഗ്രസ് ചോദിക്കുന്നു. 15 സീറ്റുകളിൽ അവർ മേൽക്കൈ അവകാശപ്പെടുന്നു. ബാക്കി 5 സീറ്റുകളിൽ മത്സരമുണ്ടെങ്കിലും വിജയ സാധ്യതയാണുള്ളത്. 

∙ 2004 ഓർമിപ്പിച്ച് എൽഡിഎഫ്: 20 വർഷം മുൻപ് 18 സീറ്റുകളിൽ നേടിയ വിജയം ഓർമിപ്പിക്കുന്ന എൽഡിഎഫ് നേതാക്കൾ പുറമേ ഇരുപതിടത്തും പ്രതീക്ഷയുണ്ടെന്ന അവകാശവാദത്തിലാണ്. 4 മുതൽ 6 സീറ്റ് വരെയാണ് അവരുടെ യഥാർഥ പ്രതീക്ഷ. 

സർക്കാർ വിരുദ്ധ വികാരം വിനയാകാതിരിക്കുകയും ന്യൂനപക്ഷ വോട്ടിൽ ഗണ്യമായ വിഹിതം കിട്ടുകയും ചെയ്താൽ 10 കടക്കാമെന്നും കണക്കുകൂട്ടലുണ്ട്. 

∙ അട്ടിമറി തേടി എൻഡിഎ: തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിൽ നടക്കുന്ന ശക്തമായ ത്രികോണ മത്സരങ്ങളിലാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്.

English Summary:

Loksabha elections 2024: UDF is confident and hope for LDF