പാർലമെന്റ് മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും പോളിങ് ശതമാനം കുറഞ്ഞിട്ടുണ്ടെങ്കിലും ആകെ വോട്ട് 2019നെക്കാൾ 13,198 കൂടുകയാണുണ്ടായത്.യുഡിഎഫ്ശക്തി കേന്ദ്രമായ മഞ്ചേശ്വരത്ത് 2443 വോട്ടും കാസർകോട്ട് 16,664 വോട്ടും കൂടി. എൽഡിഎഫ് ശക്തികേന്ദ്രമായ കല്യാശ്ശേരിയിൽ 4377 വോട്ട് കൂടിയപ്പോൾ പയ്യന്നൂരിൽ 436 വോട്ടും

പാർലമെന്റ് മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും പോളിങ് ശതമാനം കുറഞ്ഞിട്ടുണ്ടെങ്കിലും ആകെ വോട്ട് 2019നെക്കാൾ 13,198 കൂടുകയാണുണ്ടായത്.യുഡിഎഫ്ശക്തി കേന്ദ്രമായ മഞ്ചേശ്വരത്ത് 2443 വോട്ടും കാസർകോട്ട് 16,664 വോട്ടും കൂടി. എൽഡിഎഫ് ശക്തികേന്ദ്രമായ കല്യാശ്ശേരിയിൽ 4377 വോട്ട് കൂടിയപ്പോൾ പയ്യന്നൂരിൽ 436 വോട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാർലമെന്റ് മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും പോളിങ് ശതമാനം കുറഞ്ഞിട്ടുണ്ടെങ്കിലും ആകെ വോട്ട് 2019നെക്കാൾ 13,198 കൂടുകയാണുണ്ടായത്.യുഡിഎഫ്ശക്തി കേന്ദ്രമായ മഞ്ചേശ്വരത്ത് 2443 വോട്ടും കാസർകോട്ട് 16,664 വോട്ടും കൂടി. എൽഡിഎഫ് ശക്തികേന്ദ്രമായ കല്യാശ്ശേരിയിൽ 4377 വോട്ട് കൂടിയപ്പോൾ പയ്യന്നൂരിൽ 436 വോട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലും പോളിങ് ശതമാനം കുറഞ്ഞിട്ടുണ്ടെങ്കിലും ആകെ വോട്ട് 2019നെക്കാൾ 13,198 കൂടുകയാണുണ്ടായത്. യുഡിഎഫ് ശക്തി കേന്ദ്രമായ മഞ്ചേശ്വരത്ത് 2443 വോട്ടും കാസർകോട്ട് 16,664 വോട്ടും കൂടി. എൽഡിഎഫ് ശക്തികേന്ദ്രമായ കല്യാശ്ശേരിയിൽ 4377 വോട്ട് കൂടിയപ്പോൾ പയ്യന്നൂരിൽ 436 വോട്ടും തൃക്കരിപ്പൂരിൽ 1428 വോട്ടും കാഞ്ഞങ്ങാട് 2435 വോട്ടും കുറഞ്ഞു. ഉദുമയിൽ 4002 വോട്ട് കൂടി. കുറഞ്ഞ വോട്ടുകൾ യുഡിഎഫിന്റെതാണെന്നാണ് എൽഡിഎഫ് അവകാശവാദം. അതേ സമയം ഏതാണ്ടു കഴിഞ്ഞ തവണത്തെ അത്രയും വോട്ടാണ് പോൾ ചെയ്യപ്പെട്ടതെന്നത് യുഡിഎഫിനു പ്രതീക്ഷ നൽകുന്നു.

2024
ബൂത്തിലെത്തി വോട്ട് ചെയ്തവർ 11,04,331
വീട്ടുവോട്ട് ചെയ്തവർ 9018
ആകെ പോൾ ചെയ്ത വോട്ട് 11,13,349
2014നെ അപേക്ഷിച്ച് കൂടിയ വോട്ട് 1,39,134
2019നെ അപേക്ഷിച്ച് കൂടിയ വോട്ട് 13,198

ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പ് 2014, 2019
ആകെ വോട്ട്: 12,43,730   -    13,63,937
പോൾ ചെയ്ത വോട്ട്: 9,74,215  - 11,00,051
പോളിങ് ശതമാനം: 78.39% -  80.65
യുഡിഎഫ്: 3,78,043 (38.77 %)  - 4,74,961 (43,17%)
എൽഡിഎഫ്: 3,84,964  (39.48%) -   4,34,523 (39.50%)
എൻഡിഎ: 1,72,826  (17.72 %)  - 1,76,049 (16.00%)
ഭൂരിപക്ഷം: 6,921 (എൽഡിഎഫ്) - 40,438 (യുഡിഎഫ്)

കണ്ണൂർ: ഇരുപക്ഷത്തും കുറവ്
കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും 2019നെ അപേക്ഷിച്ച് പോളിങ് കുറഞ്ഞു. എന്നാൽ വോട്ട് ചെയ്തവരുടെ എണ്ണത്തിൽ കാര്യമായ കുറവു വന്നിട്ടില്ല.– 5562 വോട്ടു കൂടി. എൽഡിഎഫ് ശക്തി കേന്ദ്രങ്ങളായ തളിപ്പറമ്പ്, ധർമടം, മട്ടന്നൂർ എന്നിവിടങ്ങളിൽ 2019നെ അപേക്ഷിച്ച് ശരാശരി 6% വോട്ടുകളാണു കുറഞ്ഞത്. യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ ഇരിക്കൂറിൽ 8.5%, പേരാവൂരിൽ 7% കുറവുണ്ടായി. ഇരു മുന്നണികൾക്കും സ്വാധീനമുള്ള അഴീക്കോട്, കണ്ണൂർ മണ്ഡലങ്ങളിലും ഇടിവുണ്ടായി. എന്നാൽ കഴിഞ്ഞ തവണത്തെ പോലെ തന്നെ ഭൂരിപക്ഷമുണ്ടാകുമെന്നാണ് കോൺഗ്രസിന്റെയും ലീഗിന്റെയും വിലയിരുത്തൽ.

2024
ബൂത്തിലെത്തി വോട്ട് ചെയ്തവർ: 1048839 
വീട്ടുവോട്ട് ചെയ്തവർ: 10565 
ആകെ വോട്ട്: 10,59,404
2014നെ അപേക്ഷിച്ചു കൂടിയ വോട്ട്: 1,12,287
2019നെ അപേക്ഷിച്ച് കൂടിയ വോട്ട്: 5562

ലോക്സഭാ തിരഞ്ഞെടുപ്പ്
2014 -  2019
ആകെ വോട്ട്: 11,70,266 -  12,66,550
പോൾ ചെയ്ത വോട്ട്: 9,47,117 -  10,53,842
പോളിങ് ശതമാനം: 81.05% - 83.21%
യുഡിഎഫ്: 4,21,056 – 44.39 % -   5,29,741 (50.22%)
എൽഡിഎഫ്: 4,27,622 – 45.08% - 4,35,182 (41.26%)
എൻഡിഎ: 51,636 – 5.44 % -  68,509 (6.50%)
ഭൂരിപക്ഷം: 6,566 (എൽഡിഎഫ്) - 94,559 (യുഡിഎഫ്)

വടകര: വടകര പിടിച്ചുനിന്നു
വടകര ലോക്സഭ മണ്ഡലം ശക്തമായ ഇടതു കോട്ടയാണെങ്കിലും കഴിഞ്ഞ 3 തവണയും യുഡിഎഫാണ് വിജയിച്ചത്. മണ്ഡലത്തിലെ കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, തലശ്ശേരി, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങൾ നിലവിൽ എൽഡിഎഫിന്റെ കയ്യിലാണ്. ഇവിടെ പോളിങ് 2019നെ അപേക്ഷിച്ച് 4–5% വരെ കുറഞ്ഞിട്ടുണ്ട്. അതേസമയം 49,742 വോട്ടു കൂടി. യുഡിഎഫിനോടൊപ്പമുള്ളത് വടകര മണ്ഡലം മാത്രമാണ്. ടി.പി.ചന്ദ്രശേഖരന്റെ പാർട്ടിയായ ആർഎംപിയുടെ സ്വാധീന കേന്ദ്രമായ ഇവിടെ മറ്റു മണ്ഡലങ്ങളിലെ അത്രയും ഇടിവില്ല. 2019നെ അപേക്ഷിച്ച് 3.5% മാത്രമാണ് കുറവുള്ളത്.

2024
ബൂത്തിലെത്തി വോട്ട് ചെയ്തവർ 11,07,881
വീട്ടുവോട്ട് ചെയ്തവർ 7480
ആകെ പോൾ ചെയ്ത വോട്ട് 11,15,361
2014നെ അപേക്ഷിച്ച് കൂടിയ വോട്ട് 1,56,019
2019നെ അപേക്ഷിച്ച് കൂടിയ വോട്ട് 49,742

ലോക്സഭാ തിരഞ്ഞെടുപ്പ് 2014-  2019
ആകെ വോട്ട്: 11,82,504 - 12,88,926
പോൾ ചെയ്ത വോട്ട്: 9,59,342 -  10,65,619
പോളിങ് ശതമാനം: 81.37 % - 82.67%
യുഡിഎഫ്: 4,16,479 – 35.32% -  5,26,755 (49.42%)
എൽഡിഎഫ്: 4,13,173 – 35.04% - 4,42,092 (41.47%)
എൻഡിഎ: 76,313 – 6.47% -  80,128 (7.52%)
ഭൂരിപക്ഷം: 3,306  - 84,663 (യുഡിഎഫ്)

വയനാട്: കാര്യമായ ചോർച്ചയില്ല
വയനാട്ടിൽ ആകെ പോൾ ചെയ്ത വോട്ടും പോളിങ് ശതമാനവും കഴിഞ്ഞതവണത്തെക്കാൾ കുറഞ്ഞു. പോളിങ് 6.79% കുറഞ്ഞെങ്കിലും 12,420 വോട്ടുകളേ കുറഞ്ഞിട്ടുള്ളൂ. അതേസമയം യുഡിഎഫ് ശക്തികേന്ദ്രങ്ങളായ ഏറനാട്, വണ്ടൂർ എന്നിവിടങ്ങളിൽ വോട്ട് കൂടി. നിയമസഭയിൽ എൽഡിഎഫിനൊപ്പം നിന്നപ്പോഴും രാഹുൽ ഗാന്ധിക്ക് 61,660 വോട്ടിന്റെ ലീഡ് നൽകിയ നിലമ്പൂരിലും വോട്ട് കൂടി. അതിനാൽ രാഹുൽ ഗാന്ധി ചരിത്രവിജയം ആവർത്തിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. 2019നെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാനാവുമെന്ന് എൽഡിഎഫ് അവകാശപ്പെടുന്നു. പാർട്ടിക്കു പുറത്തുനിന്നും വോട്ടുകൾ നേടാനായിട്ടുണ്ടെന്ന പ്രതീക്ഷയിലാണ് എൻഡിഎ.

2024
ബൂത്തിലെത്തി വോട്ട് ചെയ്തവർ: 10,74,623 
വീട്ടുവോട്ട് ചെയ്തവർ: 5154
ആകെ വോട്ട്: 10,79,777
2014നെ അപേക്ഷിച്ചു കൂടിയ വോട്ട്: 1,64,771
2019നെ അപേക്ഷിച്ച് വോട്ട് കുറഞ്ഞു: 12,420

ലോക്സഭാ തിരഞ്ഞെടുപ്പ് 2014 2019
ആകെ വോട്ട്: 12,49,420 - 13,59,679
പോൾ ചെയ്ത വോട്ട്: 9,15,006 - 10,92,197
പോളിങ് ശതമാനം: 73.25% - 80.33
യുഡിഎഫ്: 3,77,035 – 41.20% - 7,06,367 (64.64%)
എൽഡിഎഫ്: 3,56,165 – 38.92% -  2,74,597 (25.13%)
എൻഡിഎ: 80,752– 8.82% - 78,816 (7.21%)
ഭൂരിപക്ഷം: 20,870 (യുഡിഎഫ്) - 4,31,770 (യുഡ‍ിഎഫ്)

കോഴിക്കോട്: നേരിയ വർധന
കോഴിക്കോട്ടെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പോളിങ് ശതമാനം ഇടിഞ്ഞിട്ടുണ്ട്. അതേസമയം 8114 വോട്ട് കൂടുതൽ പോൾ ചെയ്യപ്പെട്ടു. എൽഡിഎഫിന്റെ കയ്യിലുള്ള ബാലുശ്ശേരി, എലത്തൂർ, കുന്നമംഗലം, ബേപ്പൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിൽ 2019നെ അപേക്ഷിച്ചു 5–6% വീതം പോളിങ് കുറഞ്ഞു. യുഡിഎഫിന്റെ കൈവശമുള്ള കൊടുവള്ളിയിലാണ് ഏറ്റവും കൂടുതൽ ഇടിവുണ്ടായിരിക്കുന്നത്– 2019നെ അപേക്ഷിച്ച് 7.3% കുറവ്. ലീഗിന്റെ ശക്തി കേന്ദ്രമായ ഇവിടെ നിന്നു ലഭിക്കുന്ന വൻ ഭൂരിപക്ഷമാണ് കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിൽ ജയിച്ചു കയറാൻ യുഡിഎഫിനെ സഹായിക്കാറുള്ളത്.

2024
ബൂത്തിലെത്തി വോട്ട് ചെയ്തവർ: 10,78,283
വീട്ടുവോട്ട് ചെയ്തവർ: 6024
ആകെ ചെയ്ത വോട്ട്: 10,84,307
2014നെ അപേക്ഷിച്ചു കൂടിയ വോട്ട്: 1,41, 298
2019നെ അപേക്ഷിച്ചു കൂടിയ വോട്ട്: 8114

ലോക്സഭാ തിരഞ്ഞെടുപ്പ് 2014 - 2019
ആകെ വോട്ട്: 11,82,484 -  13,18,024
പോൾ ചെയ്ത വോട്ട്: 9,43,009 -  10,76,193
പോളിങ് ശതമാനം: 79.79% - 81.65
യുഡിഎഫ്: 3,97,615 – 42.15% - 4,93,444 (45.82%)
എൽഡിഎഫ്: 3,80,732 – 40.36% - 4,08,219 (37.91%)
എൻഡിഎ: 1,15,760 – 12.27% - 1,61,216 (14.97%)
ഭൂരിപക്ഷം: 16,883 (യുഡിഎഫ്)  - 85,225 (യുഡിഎഫ്)

ADVERTISEMENT

മലപ്പുറം: അരലക്ഷം കൂടി
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 3.72% പോളിങ് കുറഞ്ഞെങ്കിലും 49,999 കൂടുതൽ വോട്ട് പോൾ ചെയ്യപ്പെട്ടു. പ്രചാരണത്തിൽ എൽഡിഎഫ് ഒരുപടി മുന്നിൽ നിന്നെങ്കിലും അതു വോട്ടിങ്ങിൽ പ്രതിഫലിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. അവർ മികച്ച മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട് ഗണ്യമായി കുറഞ്ഞു. യുഡിഎഫ് കേന്ദ്രങ്ങളായ കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിൽ പോൾ ചെയ്ത വോട്ടിൽ നേരിയ തോതിലെങ്കിലും വർധനയുണ്ടായി. ചുരുങ്ങിയത് 1.30 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് കേന്ദ്രങ്ങൾ കണക്കു കൂട്ടുന്നത്.

2024
ബൂത്തിലെത്തി വോട്ട് ചെയ്തവർ : 10,78,891 
വീട്ടുവോട്ട് ചെയ്തവർ : 5726
ഇത്തവണത്തെ ആകെ വോട്ട് : 10,84,617
2014നെ അപേക്ഷിച്ചു കൂടിയ വോട്ട്: 2,31,150
2019നെ അപേക്ഷിച്ചു കൂടിയ വോട്ട്: 49,999

ലോക്സഭാ തിരഞ്ഞെടുപ്പ് 2014 2019
ആകെ വോട്ട്: 11,98,444 -  13,70,544
പോൾ ചെയ്ത വോട്ട്: 8,53,467 -  10,34,618
പോളിങ് ശതമാനം: 71.26% -  75.49
യുഡിഎഫ്: 4,37,723 – 51.29% - 5,89,873 (57.00%)
എൽഡിഎഫ്: 2,42,984 – 28.47% -  3,29,720 (31.86%)
എൻഡിഎ: 64,705 – 7.58% -  82,332 (7.96%)
ഭൂരിപക്ഷം: 1,94,739 (യുഡിഎഫ്) -  2,60,153 (യുഡിഎഫ്)

പൊന്നാനി: ഇടതുകോട്ടയിലും ഇടിവ്
പോളിങ് ശതമാനം കഴിഞ്ഞ തവണത്തെക്കാൾ കുറഞ്ഞെങ്കിലും പോൾ ചെയ്ത വോട്ടുകളുടെ എണ്ണത്തിൽ 5991 വർധനയുണ്ട്. അട്ടിമറിയെന്ന എൽഡിഎഫ് മോഹം സഫലമാകണമെങ്കിൽ തുണയ്ക്കേണ്ട മണ്ഡലങ്ങൾ പൊന്നാനി, തവനൂർ, തൃത്താല, താനൂർ എന്നിവയാണ്. ഇവിടങ്ങളിൽ പക്ഷേ അത്തരമൊരു വർധനയില്ല. താനൂരിലും തൃത്താലയിലുമാണ് നാമമാത്രമായെങ്കിലും വോട്ട് വർധിച്ചത്. ഇടതു കോട്ടയായ പൊന്നാനിയിലാണ് ഏറ്റവും വലിയ ഇടിവുണ്ടായത്. സമസ്തയുൾപ്പെടെ ലീഗിനോട് അതൃപ്തിയുള്ളവർ വിട്ടുനിന്നതാണ് പോളിങ് കുറയാൻ കാരണമെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തൽ. ഒരു ലക്ഷം ഭൂരിപക്ഷമാണ് യുഡിഎഫിന്റെ കണക്ക്.

2024
ബൂത്തിലെത്തി വോട്ട് ചെയ്തവർ : 10,18,025
വീട്ടുവോട്ട് ചെയ്തവർ : 5231
ഇത്തവണത്തെ ആകെ വോട്ട് : 10,23,256
2014നെ അപേക്ഷിച്ചു കൂടിയ വോട്ട്: 1,51,664
2019നെ അപേക്ഷിച്ചു കൂടിയ വോട്ട്: 5991

ലോക്സഭാ തിരഞ്ഞെടുപ്പ് 2014 2019
ആകെ വോട്ട്: 11,80,789  - 13,56,803
പോൾ ചെയ്ത വോട്ട്: 8,71,592 - 10,17,265
പോളിങ് ശതമാനം: 73.92% - 74.98
യുഡിഎഫ്: 3,78,503 – 43.43% -  5,21,824 (51.29%)
എൽഡിഎഫ്: 3,53,093 – 40.51 % - 3,28,551 (32.29%)
എൻഡിഎ: 75,212 – 8.63%-  1,10,603 (10.87%)
ഭൂരിപക്ഷം: 25,410 (യുഡിഎഫ്) -  1,93,273 (യുഡിഎഫ്)

ADVERTISEMENT

പാലക്കാട്: വോട്ടിൽ കുറവ്
മണ്ഡലത്തിനു കീഴിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വോട്ടു ചെയ്തവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണത്തെക്കാൾ 2281വോട്ടു കുറവാണ് പോൾ ചെയ്യപ്പെട്ടത്. കഴിഞ്ഞ തവണ യുഡിഎഫിന്റെ വിജയത്തിന് കാരണമായതു മണ്ണാർക്കാട്, പട്ടാമ്പി നിയമസഭാ മണ്ഡലങ്ങളിലെ ലീഡാണ്. ഇത്തവണ മണ്ണാർക്കാട് 3.81 ശതമാനത്തിന്റെയും പട്ടാമ്പിയിൽ 4.75 ശതമാനത്തിന്റെയും പോളിങ് കുറവ് ഉണ്ട്. കഴിഞ്ഞ തവണ യുഡിഎഫ് ലീഡ് ചെയ്ത പാലക്കാട് 5.47% കുറവാണ്. ഇടതുകോട്ടയായ മലമ്പുഴയിൽ 5.32% പോളിങ് കുറഞ്ഞു. ഇടതുപക്ഷത്തിനു മുൻതൂക്കമുള്ള ഷൊർണൂരിൽ 2.81%, ഒറ്റപ്പാലത്ത് 3.09%, കോങ്ങാട് 4.77% എന്നിങ്ങനെ പോളിങ് കുറഞ്ഞു.

2024
ബൂത്തിലെത്തി വോട്ട് ചെയ്തവർ: 10,19,027
വീട്ടുവോട്ട് ചെയ്തവർ: 6941
ഇത്തവണത്തെ ആകെ വോട്ട്: 10,25,968
2014നെ അപേക്ഷിച്ചു കൂടിയ വോട്ട്: 1,15,646
2019നെ അപേക്ഷിച്ചു വോട്ടു കുറഞ്ഞു: 2281

ലോക്സഭാ തിരഞ്ഞെടുപ്പ് 2014 - 2019
ആകെ വോട്ട്: 12,08,726 13,23,010
പോൾ ചെയ്ത വോട്ട്: 9,10,322 10,28,249
പോളിങ് ശതമാനം: 75.32 77.72
യുഡിഎഫ്: 3,07,597 - 33.78% 3,99,274 (38.81%)
എൽഡിഎഫ്: 4,12,897 – 45.35% 3,87,637 (37.68%)
എൻഡിഎ: 1,36,587 – 15.01% 2,18,556 (21.24%)
ഭൂരിപക്ഷം: 1,05,300(എൽഡിഎഫ്) 11,637 (യുഡിഎഫ്)

ആലത്തൂർ: കോട്ടയെങ്കിലും വോട്ടു കുറവ്
കഴിഞ്ഞ തവണത്തെക്കാൾ 39,011 വോട്ട് കുറവാണ് പോൾ ചെയ്യപ്പെട്ടതെന്നത് മൂന്നു മുന്നണികളെയും അമ്പരപ്പിച്ചിട്ടുണ്ട്. ഇത്തവണ പോളിങ് 6.91% കുറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 80.33% പോളിങ് നടന്നപ്പോൾ ഒന്നരലക്ഷത്തിലേറെ വോട്ടുകൾക്കാണ് യുഡിഎഫ് ജയിച്ചത്. കഴിഞ്ഞ തവണ എല്ലാ നിയോജകമണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു ലീഡ്. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം എല്ലായിടത്തും ഇടത് എംഎൽഎമാരാണ്. ഇവിടെയെല്ലാം പോളിങ് ശതമാനം കുറഞ്ഞത് എൽഡിഎഫിനെ ആശങ്കയിലാക്കുന്നു. തങ്ങളുടെ വോട്ടുകൾ എല്ലാം പോൾ ചെയ്തിട്ടുണ്ടെന്നാണ് യുഡിഎഫ് ആത്മവിശ്വാസം.

2024
ബുത്തിലെത്തി വോട്ട് ചെയ്തവർ: 9,71,790
വീട്ടുവോട്ട് ചെയ്തവർ: 7942
ഇത്തവണത്തെ ആകെ വോട്ട്: 9,79,732
2014നെ അപേക്ഷിച്ചു വോട്ട് കൂടി: 52,504
2019നെ അപേക്ഷിച്ചു വോട്ട് കുറഞ്ഞു: 39,011

ലോക്സഭാ തിരഞ്ഞെടുപ്പ് 2014 2019
ആകെ വോട്ട്: 12,16,351 - 12,66,794
പോൾ ചെയ്ത വോട്ട്: 9,27,228 - 10,18,743
പോളിങ് ശതമാനം: 76.24% -  80.42
യുഡിഎഫ്: 3,74,496 – 40.33% - 5,33,815 (52.37%)
എൽഡിഎഫ്: 4,11,808 – 44.34% - 3,74,847 (36.77%)
എൻഡിഎ: 87,803 – 9.45% - 89,837 (8.81%)
ഭൂരിപക്ഷം: 37,312 (എൽഡിഎഫ്) - 1,58,968 (യുഡിഎഫ്)

തൃശൂർ: വാശി കൂടി, അരലക്ഷവും
പോളിങ് ശതമാനത്തിൽ 5 ശതമാനത്തോളം ഇടിവുണ്ടെങ്കിലും പോൾ ചെയ്ത വോട്ടിന്റെ എണ്ണം അരലക്ഷത്തോളം കൂടി– 48,132 വോട്ടാണ് വർധിച്ചത്. സംസ്ഥാനത്തെ ഏറ്റവും വാശിയേറിയ മത്സരവും പ്രചാരണവും പ്രകടമായ തൃശൂരിൽ അധികമായി പോൾ ചെയ്ത വോട്ടുകൾ ആർക്കനുകൂലമാകുമെന്നതാണു മുന്നണികൾ ഉറ്റുനോക്കുന്നത്. 7 നിയോജക മണ്ഡലങ്ങളും എൽഡിഎഫിന്റെ കൈവശമാണ്. ഇതിൽ നാട്ടിക, മണലൂർ, ഗുരുവായൂർ മണ്ഡലങ്ങൾ എൽഡിഎഫ് ശക്തികേന്ദ്രങ്ങളാണ്. നാട്ടികയിൽ 6827, മണലൂരിൽ 6854, ഗുരുവായൂരിൽ 9608 എന്നിങ്ങനെ വോട്ട് വർധിച്ചത് ആർക്കനുകൂലമാകുമെന്നതു നിർണായകം. തൃശൂർ മണ്ഡലത്തിലും 5901 വോട്ടിന്റെ വർധനയുണ്ടായി.

2024
ബൂത്തിലെത്തി വോട്ട് ചെയ്തവർ: 10,81,125
വീട്ടുവോട്ട് ചെയ്തവർ: 8876
ആകെ വോട്ട്: 10,90,001
2014നെ അപേക്ഷിച്ചു വോട്ട് കൂടി: 1,69,496
2019നെ അപേക്ഷിച്ചു വോട്ട് കൂടി: 48,132
ലോക്സഭാ തിരഞ്ഞെടുപ്പ്

2014 - 2019
ആകെ വോട്ട്: 12,75,288 -  13,37,110
പോൾ ചെയ്ത വോട്ട്: 9,20,505 - 10,41,869
പോളിങ് ശതമാനം: 72.20% - 77.92
യുഡിഎഫ്: 3,50,982 – 38.12% - 4,15,089 (39.83%)
എൽഡിഎഫ്: 3,89,209 – 42.27% -  3,21,456 (30.85%)
എൻഡിഎ: 1,02,681 – 11.15% - 2,93,822 (28.19%)
ഭൂരിപക്ഷം: 38,227 (എൽഡിഎഫ്) -  93,633 (യുഡിഎഫ്)

ചാലക്കുടി: കുറഞ്ഞത് അരലക്ഷത്തോളം
മണ്ഡലത്തിന്റെ പൊതു സ്വഭാവം അനുകൂലമാണെന്നും മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും കരുതുമ്പോഴും പോളിങ് ശതമാനം 8.5% കുറഞ്ഞതിന്റെ ആശങ്ക യുഡിഎഫിനുണ്ട്. 47,437 വോട്ടാണ് ഇവിടെ കുറഞ്ഞത്. പെരുമ്പാവൂർ, അങ്കമാലി, ആലുവ മണ്ഡലങ്ങളിൽ കാര്യമായ മുൻതൂക്കം യുഡിഎഫ് പ്രതീക്ഷിക്കുന്നു. ട്വന്റി20യുടെ ശക്തമായ സാന്നിധ്യമുള്ള കുന്നത്തുനാട് ഉയർന്ന പോളിങ് നടന്നത് യുഡിഎഫിനെ ക്ഷീണിപ്പിക്കുമെന്നും കയ്പമംഗലം, ചാലക്കുടി, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ തങ്ങൾ പ്രതീക്ഷിക്കുന്ന ലീഡ് ലഭിക്കുകയും ചെയ്താൽ അട്ടിമറി സാധ്യമാണെന്ന് എൽഡിഎഫ് കരുതുന്നു. വോട്ട് വർധിപ്പിക്കാൻ കഴിയുമെന്നാണ് എൻഡിഎയുടെ വിലയിരുത്തൽ.

2024
ബൂത്തിലെത്തി വോട്ട് ചെയ്തവർ: 9,34,034
വീട്ടുവോട്ട് ചെയ്തവർ: 8753
ഇത്തവണത്തെ ആകെ വോട്ട്: 9,42,787 
2014നെ അപേക്ഷിച്ചു വോട്ട് കൂടി: 58,754
2019നെ അപേക്ഷിച്ചു വോട്ട് കുറഞ്ഞു: 47,437

ലോക്സഭാ തിരഞ്ഞെടുപ്പ് 2014 - 2019
ആകെ വോട്ട്: 11,50,497 - 12,30,197
പോൾ ചെയ്ത വോട്ട്: 8,84,033 -  9,90,224
പോളിങ് ശതമാനം: 76.86% - 80.49
യുഡിഎഫ്: 3,44,556 – 38.98% -  4,73,444 (47.80%)
എൽഡിഎഫ്: 3,58,440 – 40.55% -  3,41,170 (34.45%)
എൻഡിഎ: 92,848 – 10.50% - 1,54,159 (15.56%)
ഭൂരിപക്ഷം: 13,884 (എൽഡിഎഫ്) - 1,32,274 (യുഡിഎഫ്)

എറണാകുളം: ചോർച്ച ചർച്ചയായി
കഴിഞ്ഞ തവണത്തേക്കാൾ 63,072 വോട്ടുകൾ കുറവാണ് മണ്ഡലത്തിൽ പോൾ ചെയ്യപ്പെട്ടത്. ഇത് എങ്ങനെ ബാധിക്കുമെന്നത് രാഷ്ട്രീയവൃത്തങ്ങളിൽ ചർച്ചയാണ്. തൃക്കാക്കര, എറണാകുളം, കളമശേരി, പറവൂർ എന്നിവ ഉൾപ്പെടെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് പ്രതീക്ഷിക്കുന്നതു മികച്ച ലീഡാണ്. പറവൂർ, കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിൽ മുൻതൂക്കം പ്രതീക്ഷിക്കുന്ന എൽഡിഎഫ് മോഹിക്കുന്നത് അട്ടിമറി വിജയം തന്നെ. പറവൂർ, കൊച്ചി, തൃപ്പൂണിത്തുറ മണ്ഡലങ്ങളിൽ വോട്ടു വർധനയാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്.

2024
ബൂത്തിലെത്തി വോട്ട് ചെയ്തവർ: 8,98,973
വീട്ടുവോട്ട് ചെയ്തവർ: 5,158
ഇത്തവണത്തെ ആകെ വോട്ട്: 9,04,131
2014നെ അപേക്ഷിച്ചു വോട്ട് കൂടി: 53,297
2019നെ അപേക്ഷിച്ചു വോട്ട് കുറഞ്ഞു: 63,072
ലോക്സഭാ തിരഞ്ഞെടുപ്പ്

2014-  2019
ആകെ വോട്ട്: 11,56,492 - 12,45,972
പോൾ ചെയ്ത വോട്ട്: 8,50,834 - 9,67,203
പോളിങ് ശതമാനം: 73.58% - 77.63
യുഡിഎഫ്: 3,53,841 – 41.58% -  4,91,263 (50.78%)
എൽഡിഎഫ്: 2,66,794 – 31.35% - 3,22,110 (33.30%)
എൻഡിഎ: 99,003 – 11.63% - 1,37,749 (14.24%)
ഭൂരിപക്ഷം: 87,047 (യുഡിഎഫ്) 1,69,153


ഇടുക്കി: 7 മണ്ഡലത്തിലും ഇടിവ്
ഇടുക്കി മണ്ഡലത്തിൽ പോളിങ് നിരക്ക് 10 ശതമാനത്തോളം താഴ്ന്നു. 79,849 വോട്ടാണ് കുറഞ്ഞത്. 7 നിയമസഭാ മണ്ഡലങ്ങളിലും വോട്ടിങ് ശതമാനത്തിൽ ഇടിവുണ്ടായി. എൽഡിഎഫ് സിറ്റിങ് സീറ്റുകളായ ദേവികുളം, ഇടുക്കി, പീരുമേട് എന്നിവയാണ് ശതമാനക്കണക്കിൽ ഏറ്റവും പിന്നിൽ. വോട്ടർ പട്ടികയിലെ പിഴവും കാലാവസ്ഥയുമാണ് പോളിങ് ശതമാനം താഴ്ത്താൻ കാരണമായതെന്നും യുഡിഎഫ് പറയുന്നു. സിറ്റിങ് എംപിയുടെ മണ്ഡലത്തിലെ സ്വീകാര്യതയും ജനക്ഷേമ പ്രവർത്തനങ്ങളും ഇടത് സർക്കാരിനെതിരെയുള്ള ജനരോഷവും ഗുണകരമാകുമെന്നും യുഡിഎഫ് കണക്കുകൂട്ടുന്നു.

2024
ബൂത്തിലെത്തി വോട്ട് ചെയ്തവർ: 8,31,741
വീട്ടുവോട്ട് ചെയ്തവർ: 7707
ഇത്തവണത്തെ ആകെ വോട്ട്: 8,39,448
2014നെ അപേക്ഷിച്ചു വോട്ട് കൂടി: 19,682
2019നെ അപേക്ഷിച്ചു വോട്ട് കുറഞ്ഞു: 79,849

ലോക്സഭാ തിരഞ്ഞെടുപ്പ് 2014 - 2019
ആകെ വോട്ട്: 11,58,735-  12,04,191
പോൾ ചെയ്ത വോട്ട്: 8,19,766 - 9,19,297
പോളിങ് ശതമാനം: 70.75% - 76.34
യുഡിഎഫ്: 3,31,477 – 40.41% - 4,98,493 (54.21%)
എൽഡിഎഫ്: 3,82,019 – 46.57% -  3,27,440 (35.61%)
എൻഡിഎ: 50,438 – 6.15% -  78,648 (8.55%)
ഭൂരിപക്ഷം: 50,542 (എൽഡിഎഫ്) -  1,71,053 (യുഡിഎഫ്)

കോട്ടയം: ആശങ്കപ്പെടുത്തുന്ന കുറവ്
പോളിങ് കുറഞ്ഞതിൽ ആശങ്കയില്ലെന്ന് പ്രധാന 3 മുന്നണികളും അവകാശപ്പെടുന്നുണ്ടെങ്കിലും ഭൂരിപക്ഷം സംബന്ധിച്ച പ്രവചനം നടത്താൻ ആരും തയാറായിട്ടില്ല. 75,444 വോട്ട് കുറഞ്ഞതാണ് ആശങ്കയ്ക്ക് കാരണം. എൽഡിഎഫ്– യുഡിഎഫ് മുന്നണികളിലെ കേരള കോൺഗ്രസ് പാർട്ടികൾ ഒരുപോലെ പ്രതീക്ഷ പുലർത്തുന്ന പാലാ, കടുത്തുരുത്തി, പിറവം മണ്ഡലങ്ങളിലും യുഡിഎഫ് വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന പുതുപ്പള്ളി മണ്ഡലത്തിലും പോളിങ്ങിൽ വൻ കുറവാണ് ഉണ്ടായത്. ഇടതു ശക്തി കേന്ദ്രമായ വൈക്കം, ഏറ്റുമാനൂർ മണ്ഡലങ്ങളിൽ വോട്ട് കൂടിയത് തങ്ങൾക്ക് ഗുണകരമാകുമെന്ന് എൻഡിഎ ക്യാംപ് പറയുന്നു.

2024
ബുത്തിലെത്തി വോട്ട് ചെയ്തവർ: 8, 23,237
വീട്ടുവോട്ട് ചെയ്തവർ: 11,658 
ഇത്തവണത്തെ ആകെ വോട്ട്: 8,34,895
2014നെ അപേക്ഷിച്ചു വോട്ട് കൂടി: 3259
2019നെ അപേക്ഷിച്ചു വോട്ട് കുറഞ്ഞു: 75,444

ലോക്സഭാ തിരഞ്ഞെടുപ്പ് 2014 - 2019
ആകെ വോട്ട്: 11,61,465 - 12,06,698
പോൾ ചെയ്ത വോട്ട്: 8,31,636 - 9,10,339
പോളിങ് ശതമാനം: 71.61% - 75.44
യുഡിഎഫ്: 4,24,194 - 50.96% - 4,21,046 (46.24%)
എൽഡിഎഫ്: 3,03,595 – 36.47% - 3,14,787 (34.57%)
എൻഡിഎ: 44,357 – 5.33% - 1,55,135 (17.04%)
ഭൂരിപക്ഷം: 1,20,599 (യുഡിഎഫ്)-  1,06,259 (യുഡിഎഫ്)

ആലപ്പുഴ: ആലപ്പുഴ മാത്രം പിടിച്ചുനിന്നു
മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിൽ ആലപ്പുഴയിൽ മാത്രമാണു പോളിങ് ശതമാനം ഉയർന്നത്. കഴിഞ്ഞ തവണത്തെ 80.44% എന്നത് 86.11% ആയി. 38,002 വോട്ടുകളാണ് ആലപ്പുഴ മണ്ഡലത്തിൽ കുറഞ്ഞത്. യുഡിഎഫിന്റെ പക്കലുള്ള ഹരിപ്പാട്, കരുനാഗപ്പള്ളി മണ്ഡലങ്ങളിലാണ് കഴിഞ്ഞ തവണ ഷാനിമോൾ ഉസ്മാൻ മെച്ചപ്പെട്ട ലീഡ് നേടിയത്. രണ്ടിടത്തും ഇത്തവണ പോളിങ് കുറഞ്ഞു. എൽഡിഎഫ് ഏറ്റവും ഉയർന്ന ലീഡ് നേടിയ ചേർത്തലയിൽ ഇത്തവണ 5 ശതമാനത്തിലേറെ പോളിങ് താഴ്ന്നിട്ടുണ്ട്. എൽഡിഎഫ് ലീഡിൽ രണ്ടാമതായിരുന്ന കായംകുളത്ത് പോളിങ് ശതമാനത്തിലെ കുറവ് 6 ശതമാനത്തോളമാണ്.

2024
ബൂത്തിലെത്തി വോട്ട് ചെയ്തവർ: 10,50,726 
2014നെ അപേക്ഷിച്ചു വോട്ട് കൂടി: 53,262 
2019നെ അപേക്ഷിച്ചു വോട്ട് കുറഞ്ഞു: 38,002 

ലോക്സഭാ തിരഞ്ഞെടുപ്പ് 2014 – 2019
ആകെ വോട്ട്: 12,71,324 – 13,56,701
പോൾ ചെയ്ത വോട്ട്: 9,97,464 1– 0,88,728 
പോളിങ് ശതമാനം: 78.47% – 80.25
യുഡിഎഫ്: 4,62,525 – 46.31% – 4,35,496 (39.95%)
എൽഡിഎഫ്: 4,43,118 – 44.37% – 4,45,970 (40.91%)
എൻഡിഎ: 43,051 – 4.31% – 1,87,729 (17.22%)
ഭൂരിപക്ഷം: 19,407 (യുഡിഎഫ്)–  10,474 (എൽഡിഎഫ്)

മാവേലിക്കര: ചെങ്ങന്നൂരിൽ ഏറ്റവും കുറവ്
7 നിയമസഭാ മണ്ഡലങ്ങളിലും ഇത്തവണ പോളിങ് ശതമാനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 92,675 വോട്ടുകൾ കഴിഞ്ഞതവണത്തെക്കാൾ കുറഞ്ഞു. മന്ത്രി സജി ചെറിയാൻ വൻ ഭൂരിപക്ഷത്തിൽ ജയിച്ച ചെങ്ങന്നൂരിലാണ് ഏറ്റവും കുറവ്. യുഡിഎഫിനു സ്വാധീനം കൂടുതലുള്ള ചങ്ങനാശേരിയിലും പോളിങ് കുറവായിരുന്നു. 70% കടന്നതു കുന്നത്തൂരിൽ മാത്രം. പരമ്പരാഗത കോട്ടയായ അവിടെ അത്രയെങ്കിലും വോട്ട് നടന്നത് എൽഡിഎഫിനെ സന്തോഷിപ്പിക്കുന്നുണ്ട്. അതേസമയം, എൽഡിഎഫ് ശക്തികേന്ദ്രമായ കുട്ടനാട്ടിൽ 10 ശതമാനത്തോളം പോളിങ് കുറഞ്ഞു.

2024

ബൂത്തിലെത്തി വോട്ട് ചെയ്തവർ: 8,78,360 
2014നെ അപേക്ഷിച്ചു വോട്ട് കുറഞ്ഞു: 10,700 
2019നെ അപേക്ഷിച്ചു വോട്ട് കുറഞ്ഞു: 92,675 

ലോക്സഭാ തിരഞ്ഞെടുപ്പ് 2014–  2019
ആകെ വോട്ട്: 12,52,668 – 13,08,102
പോൾ ചെയ്ത വോട്ട്: 8,89,060 –  9,71,035
പോളിങ് ശതമാനം: 70.99% – 74.23
യുഡിഎഫ്: 4,02,432 – 45.25% – 4,40,415 (45.29%)
എൽഡിഎഫ്: 3,69,695 – 41.57% – 3,79,277 (39.01%)
എൻഡിഎ: 79,743 – 8.97% –  1,33,546 (13.73%)
ഭൂരിപക്ഷം: 32,737 (യുഡിഎഫ്) – 61,138 (യുഡിഎഫ്)

പത്തനംതിട്ട: ചോർച്ച ഒരു ലക്ഷം കവിഞ്ഞു
വൻ വോട്ടു ചോർച്ചയാണ് മണ്ഡലത്തിലുണ്ടായത്. 1,06,723 വോട്ട് കഴിഞ്ഞതവണത്തെക്കാൾ കുറഞ്ഞു. യുഡിഎഫ് ശക്തികേന്ദ്രമായ കാഞ്ഞിരപ്പള്ളിയിലും ആറന്മുളയിലും, എൽഡിഎഫ് ലീഡ് അവകാശപ്പെടുന്ന അടൂരിലും കോന്നിയിലും ഭേദപ്പെട്ട പോളിങ്. പൂഞ്ഞാറിൽ വോട്ടു കുറഞ്ഞത് ഗുണം ചെയ്യുമെന്നാണ് എൻഡിഎയുടെ അവകാശവാദം. അവസാന ലാപ്പിൽ പ്രചാരണത്തിൽ മുന്നിലെത്താനായതും കള്ളവോട്ടുകൾ തടയാനായതും നേട്ടമായി യുഡിഎഫ് ഉയർത്തിക്കാട്ടുന്നു. ചിട്ടയായ പ്രവർത്തനം ജയത്തിലെത്തിക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. നിശ്ശബ്ദ വോട്ടർമാരുടെയും ന്യൂനപക്ഷത്തിന്റെയും പിന്തുണയോടെ അട്ടിമറി വിജയം നേടുമെന്നാണ് എൻഡിഎ വാദം.

2024
ബുത്തിലെത്തി വോട്ട് ചെയ്തവർ: 9,06,051 
വീട്ടുവോട്ട് ചെയ്തവർ: 13,779 
ഇത്തവണത്തെ ആകെ വോട്ട്: 9,19,830
2014നെ അപേക്ഷിച്ചു വോട്ട് കൂടി: 50,378
2019നെ അപേക്ഷിച്ചു വോട്ട് കുറഞ്ഞു: 1,06,723
ലോക്സഭാ തിരഞ്ഞെടുപ്പ്

2014 – 2019
ആകെ വോട്ട്: 13,23,906 – 13,82,741
പോൾ ചെയ്ത വോട്ട്: 8,69,452 – 10,26,553
പോളിങ് ശതമാനം: 65.70%  – 74.24
യുഡിഎഫ്: 3,58,842 – 41.19%–  3,80,927 (37.08%)
എൽഡിഎഫ്: 3,02,651 – 34.74% – 3,36,684 (32.77%)
എൻഡിഎ: 1,38,954 – 15.95% –  2,97,396 (28.95%)
ഭൂരിപക്ഷം: 56,191 (യുഡിഎഫ്) – 44,243 (യുഡിഎഫ്)

കൊല്ലം : കുറവ് നെഞ്ചിടിപ്പ് കൂട്ടി
കഴിഞ്ഞ ലോക്സഭാ– നിയമസഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പോളിങ് 6 ശതമാനത്തിലേറെ കുറഞ്ഞത് 3 മുന്നണികൾക്കും നെഞ്ചിടിപ്പായി. 64,076 വോട്ടാണ് കുറഞ്ഞത്. യുഡിഎഫിന് മേൽക്കൈയുള്ള ചവറ, കൊല്ലം, കുണ്ടറ മണ്ഡലങ്ങളാണ് പോളിങ് ശതമാനത്തിൽ മുന്നിട്ടു നിൽക്കുന്നത്. പുനലൂർ, ചടയമംഗലം മണ്ഡലങ്ങളിൽ മേൽക്കൈ നേടാമെന്നാണ് എൽഡിഎഫ് പ്രതീക്ഷ. ഇരവിപുരത്തും ചാത്തന്നൂരിലും ആര് ലീഡ് നേടും എന്നത് നിർണായകമാണ്. തീരദേശ മേഖലയിലും മതന്യൂനപക്ഷ േമഖലകളിലും നല്ല പോളിങ് നടന്നത് യുഡിഎഫിന് അനുകൂലമായേക്കാം.

2024
ബുത്തിലെത്തി വോട്ട് ചെയ്തവർ: 9,04,047
വീട്ടുവോട്ട് ചെയ്തവർ: (ലഭ്യമായിട്ടില്ല)
2014നെ അപേക്ഷിച്ചു വോട്ട് കൂടി: 24,991
2019നെ അപേക്ഷിച്ചു വോട്ട് കുറഞ്ഞു: 64,076
ലോക്സഭാ തിരഞ്ഞെടുപ്പ്

2014 – 2019
ആകെ വോട്ട്: 12,19,415 – 12,96,720
പോൾ ചെയ്ത വോട്ട്: 8,79,056 –  9,68,123
പോളിങ് ശതമാനം: 72.10% – 74.66
യുഡിഎഫ്: 4,08,528 – 46.46% – 4,99,677 (51.61%) 
എൽഡിഎഫ്: 3,70,879 – 42.18% – 3,50,821 (36.24%)
എൻഡിഎ: 58,671 – 6.67% –  1,03,339 (10.67%)
ഭൂരിപക്ഷം: 37,649 (യുഡിഎഫ്) – 1,48,856 (യുഡിഎഫ്)

ആറ്റിങ്ങൽ: പഴി ഇരട്ടവോട്ടിന്
കഴിഞ്ഞ തവണത്തെക്കാൾ നാലര ശതമാനത്തോളം വോട്ട് കുറഞ്ഞെങ്കിലും വോട്ടർപട്ടികയിലെ 1.62 ലക്ഷം ഇരട്ട വോട്ടുകൾ തങ്ങളുടെ ഇടപെടൽ മൂലം ചെയ്യാനാകാത്തതാണു മുഖ്യ കാരണമെന്ന് യുഡിഎഫ് പറയുന്നു. 25,363 വോട്ടാണ് മണ്ഡലത്തിൽ കുറഞ്ഞത്. തങ്ങളുടെ വോട്ട് കൃത്യമായി ചെയ്യിച്ചിട്ടുണ്ടെന്ന് എൽഡിഎഫും എൻഡിഎയും പറയുന്നു. മണ്ഡലത്തിലെ നെടുമങ്ങാട് സ്വദേശിയായ വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ ദുരൂഹമരണത്തെ തുടർന്നുള്ള എൽഡിഎഫ് വിരുദ്ധ വികാരം അനുകൂലമാകുമെന്ന് യുഡിഎഫ് കണക്കാക്കുന്നു. മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് എൽഡിഎഫ് ആത്മവിശ്വാസം. വലിയ മുന്നേറ്റം എൻഡിഎയും പ്രവചിക്കുന്നു.

2024
ബുത്തിലെത്തി വോട്ട് ചെയ്തവർ: 9,69,390 
വീട്ടുവോട്ട് ചെയ്തവർ: 10,135 
ഇത്തവണത്തെ ആകെ വോട്ട്: 9,79,525 
2014നെ അപേക്ഷിച്ചു വോട്ട് കൂടി: 1,20,175 
2019നെ അപേക്ഷിച്ചു വോട്ട് കുറഞ്ഞു: 25,363 

ലോക്സഭാ തിരഞ്ഞെടുപ്പ് 2014 – 2019
ആകെ വോട്ട്: 12,51,398 13,50,710
പോൾ ചെയ്ത വോട്ട്: 8,59,350 10,04,888 
പോളിങ് ശതമാനം: 68.69% 74.4
യുഡിഎഫ്: 3,23,100 – 37.60% 3,80,995 (37.91%)
എൽഡിഎഫ്: 3,92,478 – 45.67% 3,42,748 (34.11%)
എൻഡിഎ: 90,528 – 10.53% 2,48,081 (24.69%)
ഭൂരിപക്ഷം: 69,378 (എൽഡിഎഫ്) 38,247 (യുഡിഎഫ്)

തിരുവനന്തപുരം: ആശങ്കയിൽ മുന്നണികൾ
കഴിഞ്ഞതവണ 73.66% ആയിരുന്ന പോളിങ് ഇത്തവണ 66.46% മാത്രം. 7.2% കുറവ്. 34,413 വോട്ടാണ് 2019നെ അപേക്ഷിച്ച് ബൂത്തിലെത്താതെ പോയത്. ഈ കുറവ് ആരെ ബാധിക്കുമെന്നതിന്റെ ആശങ്ക മൂന്നു മുന്നണികൾക്കുമുണ്ട്. 7 നിയമസഭാ മണ്ഡലങ്ങളിലും 6 മുതൽ 8 വരെ ശതമാനത്തിന്റെ കുറവുണ്ട്. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമായതിനാൽ പോളിങ് നിരക്കു കുറഞ്ഞത് ഫലത്തെ കാര്യമായി സ്വാധീനിക്കുമെന്നതുറപ്പാണ്. പോളിങ് ശതമാനം കുറഞ്ഞത് വിജയത്തെ ബാധിക്കില്ലെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. തങ്ങൾക്കു വീഴേണ്ട വോട്ടെല്ലാം വീണെന്നാണ് എൽഡിഎഫിന്റെ വിശ്വാസം. ഇതേ ആത്മവിശ്വാസം തന്നെ എൻഡിഎയും പ്രകടിപ്പിക്കുന്നു.

2024
ബുത്തിലെത്തി വോട്ട് ചെയ്തവർ: 9,69,390 
വീട്ടുവോട്ട് ചെയ്തവർ: 6377 
ഇത്തവണത്തെ ആകെ വോട്ട്: 9,75,767 
2014നെ അപേക്ഷിച്ചു വോട്ട് കൂടി: 1,02.326 
2019നെ അപേക്ഷിച്ചു വോട്ട് കുറഞ്ഞു:  34,413 

ലോക്സഭാ തിരഞ്ഞെടുപ്പ് 2014 –2019
ആകെ വോട്ട്: 12,72,748 –13,71,427
പോൾ ചെയ്ത വോട്ട്: 8,73,441– 10,10,180
പോളിങ് ശതമാനം: 68.63 % – 73.66
യുഡിഎഫ്: 2,97,805 – 34.09%–  4,16,131 (41.15%)
എൻഡിഎ: 2,82,336 – 32.32% –  3,16,142 (31.26%)
എൽഡിഎഫ്: 2,48,941 – 28.50 –  2,58,556 (25.57%)
ഭൂരിപക്ഷം: 15,470 (യുഡിഎഫ്)– 99,989 (യുഡിഎഫ്)

English Summary:

Loksabha election polling details